For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്‌ട്രോബറി പന്ന കോട്ട ഡെസേര്‍ട്ട്‌ തയ്യാറാക്കാം

പന്ന കോട്ട ഒരു ഇറ്റാലിയന്‍ മധുരപലഹാരമാണ്‌ . ജലറ്റിന്‍ നിറച്ച മധുരമുള്ള ക്രീം ആണ്‌ ഇത്‌

Posted By: Archana V
|

പന്ന കോട്ട ഒരു ഇറ്റാലിയന്‍ മധുരപലഹാരമാണ്‌ . ജലറ്റിന്‍ നിറച്ച മധുരമുള്ള ക്രീം ആണ്‌ ഇത്‌. ക്രീമിന്‌ റം, കോഫി, വാനില തുടങ്ങിയവ ചേര്‍ത്ത്‌ വ്യത്യസ്‌ത രുചികളും ഗന്ധവും നല്‍കാം.

ഇന്ന്‌ നമ്മള്‍ തയ്യാറാക്കുന്നത്‌ സ്‌ട്രോബറി പന്ന കോട്ട ആണ്‌. ഇതിന്റെ സ്വാദ്‌ മാത്രമല്ല ചുവപ്പും വെള്ളയും കലര്‍ന്ന രൂപവും ആരുടെയും മനം കവരും. പങ്കാളികള്‍ക്ക്‌ പരസ്‌പരം പങ്കുവയ്‌ക്കാവുന്ന മികച്ച മധുപലഹാരമാണിത്‌.

Strawberry Panna Cotta
സ്‌ട്രോബറി പന്ന കോട്ട തയ്യാറാക്കുന്ന വിധം | സ്‌ട്രോബറി പന്ന കോട്ട എങ്ങനെ വീട്ടില്‍ ഉണ്ടാക്കാം | വീട്ടില്‍ ഉണ്ടാക്കിയ സ്‌ട്രോബറി പന്ന കോട്ട
സ്‌ട്രോബറി പന്ന കോട്ട തയ്യാറാക്കുന്ന വിധം | സ്‌ട്രോബറി പന്ന കോട്ട എങ്ങനെ വീട്ടില്‍ ഉണ്ടാക്കാം | വീട്ടില്‍ സ്‌ട്രോബറി പന്ന കോട്ട തയ്യാറാക്കുന്ന രീതി
Prep Time
35 Mins
Cook Time
25M
Total Time
1 Hours0 Mins

Recipe By: പൂജ ഗുപ്‌ത

Recipe Type: മധുരപലഹാരം

Serves: 2-3 പേര്‍ക്ക്‌

Ingredients
  • ജലറ്റിന്‍ ഇലകള്‍ - 3 ടീസ്‌പൂണ്‍

    ഡബിള്‍ ക്രീം - അര കിലോ

    പാല്‍ - 2 വലിയ കപ്പ്‌

    പഞ്ചസാര - 1 വലിയ കപ്പ്‌

    വാനില തൊണ്ട്‌ - 1

    സ്‌ട്രോബറിയ്‌ക്ക്‌ വേണ്ടത്‌

    സ്‌ട്രോബറി - അര കിലോ (തൊലി കളഞ്ഞത്‌, വലുതാണെങ്കില്‍ പകുതിയോ കാല്‍ഭാഗമോ എടുക്കുക)

    കോണ്‍ഫ്‌ളോര്‍(ചോളപൊടി) - ഒന്നര കപ്പ്‌

    പഞ്ചസാര- 1 കപ്പ്‌

Red Rice Kanda Poha
How to Prepare
  • ജലറ്റിന്‍ ഇലകള്‍ മൃദുവാകുന്നതിന്‌ ഒരു ചെറിയ പാത്രത്തിലെ തണുത്ത വെള്ളത്തില്‍ അഞ്ച്‌ മിനുട്ട്‌ നേരം ഇട്ട്‌ വയ്‌ക്കുക.

    അതേസമയം തന്നെ ക്രീം, പാല്‍, പഞ്ചസാര എന്നിവ ഒരു പാനില്‍ എടുക്കുക

    വാനില തൊണ്ട്‌ പൊളിച്ച്‌ വിത്ത്‌ പുറത്തെടുക്കുക

    ക്രീം മിശ്രിതത്തിലേക്ക്‌ വാനില തൊണ്ടും ചേര്‍ക്കുക

    മിശ്രിതം ഇളം തീയില്‍ ചൂടാക്കുക, തിളയ്‌ക്കരുത്‌.

    വെള്ളത്തില്‍ നിന്നും ജലറ്റിന്‍ ഇലകള്‍ എടുക്കുക

    വെള്ളം പൂര്‍ണമായും പിഴിഞ്ഞ്‌ കളഞ്ഞ്‌ ഓരോന്നായി ചൂടായ ക്രീമിലേക്ക്‌ ഇടുക

    നന്നായി അലിയുന്നത്‌ വരെ ഇളക്കുക.

    ഈ മിശ്രിതം തണുക്കാനായി 20-30 മിനുട്ട്‌ മാറ്റി വയ്‌ക്കുക.

    ഇതേസമയം വാനില തൊണ്ടുകള്‍ ലായിനിയില്‍ നിന്നും നീക്കം ചെയ്യുക.

    ഈ മിശ്രിതം ആറ്‌ ഗ്ലാസ്സുകളിലേക്ക്‌ അരിച്ച്‌ ഒഴിച്ചതിന്‌ ശേഷം കുറഞ്ഞത്‌ മൂന്ന്‌ മണിക്കൂര്‍ തണുക്കാന്‍ വയ്‌ക്കുക.

    സ്‌ട്രോബറി , കോണ്‍ഫ്‌ളോര്‍, പഞ്ചസാര എന്നിവ ഒരു പാനിലെടുത്ത്‌ ചൂടാക്കുക

    പുറത്തെത്തിയ നീര്‌ കട്ടിയാവുകയും സ്‌ട്രോബറി മൃദുവാകുകയും ചെയ്യുന്നത്‌ വരെ ഇടത്തരം ചൂടില്‍ 4-5 മിനുട്ട്‌ പാകം ചെയ്യുക.

    പുറത്തെടുത്ത്‌ തണുക്കാന്‍ വയ്‌ക്കുക.

    നന്നായി തണുത്തതിന്‌ ശേഷം പന്നാകോട്ടയുടെ മുകളില്‍ സ്‌ട്രോബറി മിശ്രിതം വയ്‌ക്കുക.

    വിളമ്പാറാകുന്നത്‌ വരെ തണുപ്പിക്കുക.

Instructions
  • സ്‌ട്രോബറിയും കോണ്‍ഫ്‌ളോറും ചേര്‍ത്തുള്ള മിശ്രിതത്തിന്‌ പകരം സ്‌ട്രോബറി ജെല്ലിയും ഉപയോഗിക്കാം
  • സ്‌ട്രോബറി മിശ്രിതം ചേര്‍ക്കുന്നതിന്‌ മുമ്പ്‌ പന്ന കോട്ട ക്രീം മിശ്രിതം പൂര്‍ണമായി തണുത്തു എന്ന്‌ ഉറപ്പ്‌ വരുത്തണം
  • അല്ലെങ്കില്‍ ഇത്‌ ഉരുകി ഒലിച്ച്‌ ഗുണം നഷ്ടപ്പെടുത്തും.
Nutritional Information
  • വിളമ്പുന്ന അളവ്‌ - 1 ഇടത്തരം ഗ്ലാസ്സ്‌
  • കലോറി - 477
  • കൊഴുപ്പ്‌ - 37 ഗ്രാം
  • പ്രോട്ടീന്‍ - 3 ഗ്രാം
  • കാര്‍ബോഹൈഡ്രേറ്റ്‌ - 32 ഗ്രാം
  • പഞ്ചസാര - 31 ഗ്രാം
  • ഫൈബര്‍ - 1 ഗ്രാം
[ 3.5 of 5 - 40 Users]
X
Desktop Bottom Promotion