Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
വീട്ടിലുണ്ടാക്കാം പൈനാപ്പിള്‍ ഫാന്റസി
ഒരു പുതിയ വിഭവം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പൈനാപ്പിള്‍ ഫാന്റസി പരീക്ഷിച്ചു നോക്കാം.
സ്വാദിഷ്ഠമാര്‍ന്ന ഒരു മധുരപലഹാരമാണ് പൈനാപ്പിള്‍ ഫാന്റസി. ബ്രഡില്‍ പൈനാപ്പിള്‍ ക്രഷ്, നിലക്കടല, തേന്‍ എന്നിവ ചേര്‍ത്താണ് ഇത് ഉണ്ടാക്കുന്നത്. കൂടാത രൂചിയൂറും ഹങ് കേര്‍ഡ് ക്രീമും ഉപയോഗിക്കും. പൈനാപ്പിള്‍ ഫാന്റസി എപ്പോഴും ഉണ്ടാക്കുന്ന ഒരു വിഭവമല്ല. എന്നാല്‍, ഭക്ഷണ ശേഷം കഴിക്കാവുന്ന മികച്ച വിഭവങ്ങളില്‍ ഒന്നാണിത്. വെളുത്ത ബ്രഡ്, പൈനാപ്പിള്‍ ക്രഷ്, തേന്‍, നിലക്കടല, ഹങ് കേര്‍ഡ് എന്നിവയാണ് ഇതിന്റെ പ്രധാന ചേരുവകള്‍.
ഹങ് കേര്‍ഡ് പൈനാപ്പിള്‍ സത്ത, പഞ്ചസാര പൊടിച്ചത് എന്നിവ ചേര്‍ത്തിളക്കി ബ്രഡ് പാളികള്‍ അടുക്കി വച്ചിരിക്കുന്നതില്‍ പുരട്ടും. പൈനാപ്പിള്‍ ഫാന്റസി സാധാരണ തണുപ്പിച്ചാണ് വിളമ്പുക. ഒന്നു കടിച്ചാല്‍ ഓരോ പാളികളുടെയും സ്വാദ് പ്രത്യേകം തിരിച്ചറിയാന്‍ കഴിയും. ഓരോ പളികളുടെയും രുചി വ്യത്യസ്തമാണെങ്കിലും ഇവ ഒരുമിച്ച് ചേരുമ്പോള്‍ അതിലും മികച്ച രുചിയാണ് അനുഭവപ്പെടുക.
വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്ന പൈനാപ്പിള്‍ ഫാന്റസി പാര്‍ട്ടിക്കും മറ്റും തയ്യാറാക്കാവുന്ന മികച്ച വിഭവമാണ്. ഹങ് കേര്‍ഡ് ഉണ്ടാക്കുന്നതിന് മാത്രമാണ് അധിക സമയം ആവശ്യമായി വരുന്നത്. ഹങ് കേര്‍ഡ് ഉണ്ടാക്കാന്‍ എളുപ്പമാണ് എന്നാല്‍ സമയം എടുക്കും. കുടുംബാഗങ്ങളെ വിസ്മയിപ്പിക്കാനായി ഒരു പുതിയ വിഭവം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പൈനാപ്പിള്‍ ഫാന്റസി പരീക്ഷിച്ചു നോക്കാം.
വീഡിയോ : പൈനാപ്പിള്‍ ഫാന്റസി തയ്യാറാക്കുന്ന വിധം

Recipe By: മീനഭണ്ഡാരി
Recipe Type: മധുരപലഹാരം
Serves: 2 പേര്‍ക്ക്
-
സാന്‍ഡ് വിച്ച് ബ്രഡ് 4 കഷ്ണം
പൈനാപ്പിള്‍ ക്രഷ് കാല് കപ്പ്
തേന്‍ കാല് കപ്പ്
വെണ്ണ കാല് കപ്പ്
വറുത്ത നിലക്കടല( തൊലികളഞ്ഞത്) ഒരു കൈനിറയെ
പൈനാപ്പിള്‍ സത്ത 23 തുള്ളി
ഹങ് കേര്‍ഡ് 2 ടേബിള്‍സ്പൂണ്‍
പഞ്ചസാര പൊടിച്ചത് 4 ടേബിള്‍സ്പൂണ്‍
പൈനാപ്പിള്‍ കഷ്ണം അലങ്കാരത്തിന്
-
1. ബ്രഡ് കഷ്ണങ്ങളുടെ വശങ്ങള് കളയുക
2. ഒരു ബ്രഡ് കഷ്ണം എടുത്ത് പൈനാപ്പിള്‍ ക്രഷ് പുരട്ടുക
3. മറ്റൊരു ബ്രഡ് കഷ്ണം അതിന് മുകളില്‍ വയ്ക്കുക
4. അതില്‍ തേന്‍ പുരട്ടുക
5. അതിന് മുകളില്‍ മറ്റൊരു ബ്രഡ് കഷ്ണം വച്ച് വെണ്ണ പുരട്ടുക
6. ഒരു കൈ നിലക്കടല പൊടിച്ചെടുക്കുക
7. വെണ്ണ തേച്ച ബ്രഡില്‍ ഇതും കൂടി ചേര്‍ക്കുക
8. ബ്രഡില്‍ നിലക്കടല വിതറി സാവധാന അമര്‍ത്തുക
9. മറ്റൊരു ബ്രഡ് കഷ്ണം വയ്ക്കുക.
10. ഹങ് കേര്‍ഡ് ഒരു പാത്രത്തില്‍ എടുക്കുക
11. പൈനാപ്പില് സത്ത ചേര്‍ക്കുക
12. പഞ്ചസാര പൊടിച്ചത് ചേര്‍ക്കുക
13. നന്നായി ഇളക്കുക
14. ബ്രഡ് അടുക്കിന്റെ മുകളിലും നാല് വശങ്ങളിലും ഹങ് കേര്‍ഡ് ഒഴിച്ച് മൂടുക.
15. പൈനാപ്പിള്‍ കഷ്ണം മുകളില്‍ വച്ച് അലങ്കരിക്കുക
16. 23 മണിക്കൂര്‍ ഇത് ഫ്രീസ് ചെയ്യുക
17. ഫ്രീസറില്‍ നിന്ന് എടുത്ത് 15 മിനുട്ട് വയ്ക്കുക
18. ശ്രദ്ധയോടെ ചെറുകഷ്ണങ്ങളാക്കുക
19.വിളമ്പുക
- 1. പൈനാപ്പിള്‍ ക്രഷ് ഇല്ലെങ്കില്‍ പൈനാപ്പിള്‍ കഷ്ണങ്ങള്‍ ചതച്ച് കുഴമ്പു രൂപത്തിലാക്കി ഉപയോഗിക്കുക
- 2. നിങ്ങളുടെ ഇഷ്ടാനുസരണം ഉപ്പ് ഉള്ളതും ഇല്ലാത്തതുമായ വെണ്ണ ഉപയോഗിക്കാം.
- അളവ് - ഒരാള്‍ക്ക്
- കലോറി - 167
- കൊഴുപ്പ് - 23 ഗ്രാം
- പ്രോട്ടീന്‍ - 0.3 ഗ്രാം
- കാര്‍ബോഹൈഡ്രേറ്റ് - 39 ഗ്രാം
- പഞ്ചസാര - 10.3 ഗ്രാം
സ്റ്റൈപ് ബൈ സ്റ്റെപ്: പൈനാപ്പിള്‍ ഫാന്റസി റെസിപ്പി
1. ബ്രഡ് കഷ്ണങ്ങളുടെ വശങ്ങള് കളയുക

2. ഒരു ബ്രഡ് കഷ്ണം എടുത്ത് പൈനാപ്പിള്‍ ക്രഷ് പുരട്ടുക

3. മറ്റൊരു ബ്രഡ് കഷ്ണം അതിന് മുകളില്‍ വയ്ക്കുക

4. അതില്‍ തേന്‍ പുരട്ടുക


5. അതിന് മുകളില്‍ മറ്റൊരു ബ്രഡ് കഷ്ണം വച്ച് വെണ്ണ പുരട്ടുക

6. ഒരു കൈ നിലക്കടല പൊടിച്ചെടുക്കുക


7. വെണ്ണ തേച്ച ബ്രഡില്‍ ഇതും കൂടി ചേര്‍ക്കുക

8. ബ്രഡില്‍ നിലക്കടല വിതറി സാവധാന അമര്‍ത്തുക

9. മറ്റൊരു ബ്രഡ് കഷ്ണം വയ്ക്കുക.

10. ഹങ് കേര്‍ഡ് ഒരു പാത്രത്തില്‍ എടുക്കുക

11. പൈനാപ്പില് സത്ത ചേര്‍ക്കുക

12. പഞ്ചസാര പൊടിച്ചത് ചേര്‍ക്കുക

13. നന്നായി ഇളക്കുക

14. ബ്രഡ് അടുക്കിന്റെ മുകളിലും നാല് വശങ്ങളിലും ഹങ് കേര്‍ഡ് ഒഴിച്ച് മൂടുക.

15. പൈനാപ്പിള്‍ കഷ്ണം മുകളില്‍ വച്ച് അലങ്കരിക്കുക

16. 23 മണിക്കൂര്‍ ഇത് ഫ്രീസ് ചെയ്യുക

17. ഫ്രീസറില്‍ നിന്ന് എടുത്ത് 15 മിനുട്ട് വയ്ക്കുക

18. ശ്രദ്ധയോടെ ചെറുകഷ്ണങ്ങളാക്കുക

19.വിളമ്പുക


Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
