For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചായക്കടയിലെ പഴംപൊരി വീട്ടില്‍ ആക്കാം ഇനി

Posted By:
|

സ്‌നാക്‌സ് എന്നത് പഫ്‌സ്, കട്‌ലറ്റ് എന്നിവ കൊണ്ടാണ് പലരും അര്‍ത്ഥമാക്കുന്നത്. എന്നാല്‍ നല്ല നാടന്‍ തട്ടുകടയില്‍ ലഭിക്കുന്ന കിടിലന്‍ പഴംപൊരി ഇനി വീട്ടില്‍ തയ്യാറാക്കി നോക്കാവുന്നതാണ്. പഴംപൊരി തയ്യാറാക്കുന്നത് ആരായാലും അതിന് ചില പൊടിക്കൈകള്‍ എല്ലാം ഉണ്ട്. അവ എന്തൊക്കെയെന്ന് പലര്‍ക്കും അറിയില്ല എന്നുള്ളതാണ് പലരുടേയും പഴംപൊരി ഫ്‌ളോപ്പ് ആയി പോവുന്നതിന്റെ പ്രധാന കാരണം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ചാല്‍ നമുക്ക് ശ്രദ്ധിക്കാവുന്നാണ്. ഇനി വീട്ടില്‍ തന്നെ എങ്ങനെ നല്ല സൂപ്പര്‍ പഴംപൊരി ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇനി കടയില്‍ നിന്ന് വാങ്ങുന്ന അതേ ടേസ്റ്റില്‍ തന്നെ ഇനി നമുക്ക് വീട്ടില്‍ പഴംപൊരി ഉണ്ടാക്കാം. അതിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

pazhampori Recipe| How To Make Pazhampori

most read: വറുത്തരച്ച ചിക്കന്‍ ചപ്പാത്തിക്ക് സൂപ്പര്‍

ആവശ്യമുള്ള ചേരുവകള്‍

പഴം - 1 കിലോ (നല്ലതുപോലെ പഴുത്തത്)
മൈദ - അരക്കപ്പ്
മുട്ട - 1 എണ്ണം
അരിപ്പൊടി - അരക്കപ്പ്
മഞ്ഞള്‍പ്പൊടി - 1 നുള്ള്
ജീരകമോ ഏലക്കയോ - വേണമെന്നുണ്ടെങ്കില്‍
പഞ്ചസാര - മധുരം അനുസരിച്ച്
വെളിച്ചെണ്ണ - വറുക്കാന്‍ പാകത്തിന്
ബേക്കിംഗ് സോഡ - ഒരു നുള്ള്

തയ്യാറാക്കുന്ന വിധം

ആദ്യമായി മൈദയും അരിപ്പൊടിയും മുട്ടയും മഞ്ഞള്‍പ്പൊടിയും ബേക്കിംഗ് സോഡ കലര്‍ത്തി നല്ലതു പോലെ മിക്‌സ് ചെയ്ത് വെക്കുക. ഇത് ഒരു പത്ത് മിനിറ്റ് കഴിഞ്ഞ് മാത്രമേ ഉപയോഗിക്കാവൂ. പഴം നല്ലതു പോലെ പഴുത്തതായിരിക്കണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഒരു പഴം തന്നെ നാലോ അഞ്ചോ കഷ്ണങ്ങളാക്കാവുന്നതാണ്. മാവിലേക്ക് പഞ്ചസാര ചേര്‍ക്കാന്‍ മറക്കേണ്ടതില്ല. പഴം മുറിച്ച് വെച്ചത് മാവില്‍ മുക്കി നല്ലതുപോലെ തിളച്ച എണ്ണയില്‍ വറുത്ത് കോരണം. ചൂടോടെ തന്നെ നല്ല തട്ടുകട സ്വാദില്‍ ഈ പഴംപൊരി കഴിക്കാവുന്നതാണ്. ഇനി നിങ്ങള്‍ക്കും വീട്ടില്‍ വളരെ എളുപ്പത്തില്‍ പഴംപൊരി തയ്യാറാക്കാം.

[ of 5 - Users]
X
Desktop Bottom Promotion