For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണത്തിന്റെ സദ്യവട്ടങ്ങളിലേക്ക്.......

|

ഓണത്തിന് രാവിലെയുള്ള ചടങ്ങുകള്‍ കഴിഞ്ഞാല്‍ പ്രധാന ചടങ്ങ് ഓണമുണ്ണുകയെന്നുള്ളതാണ്. ഓണവിഭവങ്ങള്‍ പലയിടത്തും പല തരമാണെങ്കിലും സാമ്പാര്‍, അവിയല്‍ തുടങ്ങിയവയ്ക്കു പൊതു സ്വഭാവവുമുണ്ട്.

സദ്യ മാത്രമല്ല, ഓണത്തിന് മലയാളിയുടെ തനതായ രുചിയിലുള്ള പല പലഹാരങ്ങളുമുണ്ട്. ദോശ, ഇഡ്ഢലി തുടങ്ങിയവയ്ക്ക് വേറെയും അവകാശികളുണ്ടെങ്കിലും പുട്ട്, അട എന്നിവയുടെ പാരമ്പര്യമവകാശപ്പെടാന്‍ മറ്റൊരു നാടുകളുമില്ല.

ഇത്തരം ചില വിഭവങ്ങള്‍ കാണൂ, ഓണമെത്തിയ തോന്നല്‍ നിങ്ങള്‍ക്കുമുണ്ടാകട്ടെ,

പുട്ട്‌

പുട്ട്‌

ഓണത്തിന് രാവിലെ പുട്ടാകാം. പുട്ടും പഴവും പപ്പടവും കടലയുമെല്ലാം നല്ല കോമ്പിനേഷനുകള്‍ തന്നെ.

ഇലയട

ഇലയട

ഇലയട ഓണത്തിന് പല സ്ഥലങ്ങളിലുമുണ്ടാക്കുന്ന പതിവുണ്ട്. നാളികേരവും ശര്‍ക്കരയും അരിപ്പൊടിയും ചേര്‍ത്ത് വാഴയിലയില്‍ ആവി കയറ്റിയുണ്ടാക്കുന്ന വിഭവം.

വറുത്തരച്ച സാമ്പാര്‍

വറുത്തരച്ച സാമ്പാര്‍

ഓണത്തിന് വറുത്തരച്ച സാമ്പാറിന്റെ രുചിയും വേണ്ടേ,

അവിയല്‍

അവിയല്‍

അവിയല്‍ ഓണത്തിനു പ്രധാനമായ മറ്റൊരു വിഭവമാണ്. തേങ്ങയുടേയും കറിവേപ്പിലയുടേയും വെളിച്ചെണ്ണയുടേയും രുചി തെളിഞ്ഞു നില്‍ക്കുന്ന വിഭവം.

കൂട്ടുകറി

കൂട്ടുകറി

കറിയ്ക്ക് അല്‍പം മധുരം വേണമെങ്കില്‍ കൂട്ടുകറി പരീക്ഷിയ്ക്കാം.

മത്തങ്ങ എരിശേരി

മത്തങ്ങ എരിശേരി

തേങ്ങയും ജീരകവും അരച്ചു ചേര്‍ത്ത മത്തങ്ങ എരിശേരിയും ഓണസദ്യയ്ക്കു പ്രധാനപ്പെട്ട വിഭവം തന്നെ.

മിക്‌സഡ് തോരന്‍

മിക്‌സഡ് തോരന്‍

വിവിധ പച്ചക്കറികള്‍ ചേര്‍ത്ത മിക്‌സഡ് തോരന്‍ ഓണസദ്യയ്ക്ക് വ്യത്യസ്തമായ തോരന്‍ വേണമെന്നുള്ളവര്‍ക്ക് പരീക്ഷിയ്ക്കാം.

കാളന്

കാളന്

അല്‍പം പുളിയുള്ള കാളന് രുചി കിട്ടണമെങ്കില്‍ തലേന്നു തന്നെയുണ്ടാക്കണം.

 പൈനാപ്പിള്‍ പച്ചടി

പൈനാപ്പിള്‍ പച്ചടി

പൈനാപ്പിളിന്റെ മധുരവും നാളികേരവും ചേരുന്ന പൈനാപ്പിള്‍ പച്ചടി ഓണസദ്യയ്ക്കുള്‍പ്പെടുത്താം.

വെണ്ടയ്ക്ക കിച്ചടി

വെണ്ടയ്ക്ക കിച്ചടി

വെണ്ടയ്ക്ക കിച്ചടിയും സദ്യയുടെ വിഭവങ്ങളില്‍ പ്രധാനം.

രസം

രസം

രസം സദ്യയ്ക്ക് ഒഴിവാക്കാനാവാത്ത മറ്റൊരു വിഭവമാണ്.

പരിപ്പ്

പരിപ്പ്

പരിപ്പും നെയ്യും കൂട്ടിയാണ് ആദ്യവട്ടം ചോറുണ്ണേണ്ടതെന്നതാണ് ശാസ്ത്രവിധി.

കായ വറുത്തത്

കായ വറുത്തത്

കായ വറുത്തത് ഓണസദ്യയ്ക്ക് ഒഴിവാക്കാനാകാത്ത മറ്റൊന്ന്.

ചക്ക വറുത്തത്

ചക്ക വറുത്തത്

വറുത്ത വിഭവങ്ങളുടെ എണ്ണം കൂട്ടണമെങ്കില്‍ ചക്ക വറുത്തതാകാം.

പാല്‍പ്പായസം

പാല്‍പ്പായസം

ഉണങ്ങലരിയുടേയും പാലിന്റേയും രുചി വേണ്ടവര്‍ക്ക് പാല്‍പ്പായസം തെരഞ്ഞെടുക്കാം.

സേമിയ

സേമിയ

പായസങ്ങളില്‍ പാല്‍ രുചി വേണമെന്നുള്ളവര്‍ക്ക് സേമിയയാകാം.

പരിപ്പുപായസം

പരിപ്പുപായസം

പരിപ്പുപായസം ഓണത്തിനുണ്ടാക്കുന്ന മറ്റൊരു പ്രധാന വിഭവമാണ്.

പപ്പടം

പപ്പടം

പപ്പടമില്ലാതെ സദ്യവട്ടം പൂര്‍ത്തിയാവില്ല.

Read more about: recipe onam ഓണം onam 2020
English summary

Onam Sadhya Dishes

The Onasadya consists of many different food items starting from the banana chips, avial, puttu, erissery to the special pal payasam and the ela ada. All of these mouthwatering dishes are served on the banana leaf so that you can enjoy all the flavours of Kerala cuisine at the same time. The meal is so tempting and delicious that you will not realise that you have over eaten!
X
Desktop Bottom Promotion