For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുമ്പളങ്ങ പുളിശ്ശേരി ഉച്ചക്ക് ചോറിന്

Posted By:
|

പാചകം എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ്. എന്നാല്‍ എല്ലാ വീട്ടമ്മമാരേയും വലക്കുന്ന ഒന്നാണ് പലപ്പോഴും എന്ത് പാചകം ചെയ്യണം എന്നുള്ളത്. പലപ്പോഴും ഉച്ചക്ക് തയ്യാറാക്കുന്ന കറിയെക്കുറിച്ചാണ് എല്ലാ വീട്ടമ്മമാര്‍ക്കും ആശങ്കയുണ്ടാവുന്നത്. എന്നാല്‍ ഇനി വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ഒന്നാണ് കുമ്പളങ്ങ പുളിശ്ശേരി. ഇത് നിങ്ങളുടെ ഉച്ചയൂണ്‍ സമൃദ്ധമാക്കുന്നുണ്ട്. കാരണം ഒരു പുളിശേരിയില്‍ നിങ്ങള്‍ക്ക് ഒരുപിടി ചോറ് കൂടുതല്‍ കഴിക്കാം എന്നുള്ളത് തന്നെയാണ് കാര്യം. ഈ ഉച്ചയൂണിന്റെ നേരത്ത് ഇനി നിങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പുളിശേരി തയ്യാറാക്കാവുന്നതാണ്. എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്.

Kumbalanga Pulissery Recipe

ആവശ്യമുള്ള സാധനങ്ങള്‍

കുമ്പളങ്ങ - അരക്കിലോ
തേങ്ങ ചിരകിയത് - അരമുറി
തൈര് - അരപ്പാക്കറ്റ്
മഞ്ഞള്‍പ്പൊടി- അര സ്പൂണ്‍
ജീരകം - ഒരു നുള്ള്
ഉലുവപ്പൊടി - കാല്‍ സ്പൂണ്‍
ചെറിയ ഉള്ളി - 2 എണ്ണം
കറിവേപ്പില - രണ്ട് തണ്ട്
പച്ചമുളക് - 3 എണ്ണം
കടുക്- വറുത്തിടാന്‍
ഉപ്പ് - പാകത്തിന്
ഉണക്കമുളക്- രണ്ടെണ്ണം

തയ്യാറാക്കുന്ന വിധം

ആദ്യം മഞ്ഞളും ഉപ്പും പച്ചമുളകും ഇട്ട് കുമ്പളങ്ങ കഷ്ണങ്ങള്‍ വേവിക്കുക. പിന്നീട് തേങ്ങ ചിരകിയതും ജീരകവും, ചെറിയ ഉള്ളിയും എടുത്ത് നല്ലതുപോലെ അരച്ചെടുക്കുക. കുമ്പളങ്ങ കഷ്ണങ്ങള്‍ നല്ലതുപോലെ വെന്ത് കഴിഞ്ഞാല്‍ അതിലേക്ക് തേങ്ങ അരച്ചത് ചേര്‍ക്കുക. അതിന് ശേഷം തൈര് ചെറുതായി ഒന്ന് അടിച്ച ശേഷം അതിലേക്ക് ചേര്‍ക്കുക. ശേഷം ഉലുവ വറുത്തിടാവുന്നതാണ്. പിന്നീട് കടുകും ചുവന്ന മുളകും കറിവേപ്പിലയും എല്ലാം കൂടി മിക്‌സ് ചെയ്ത് വറുത്തിടാവുന്നതാണ്. നിങ്ങളുടെ സ്വാദിഷ്ഠമായ കുമ്പളങ്ങ പുളിശേരി തയ്യാര്‍

[ of 5 - Users]
X
Desktop Bottom Promotion