For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബേസന്‍ കാന്ത്‌വി തയ്യാറാക്കാം

Posted By: Raveendran V
|

പേര് പറയുമ്പോള്‍ തന്നെ വായില്‍ വെള്ളമൂറുന്ന ഒരു ഗുജറാത്തി പലഹാരമായാലോ ഇന്ന്. ബേസന്‍ കാന്ത്‌വി അഥവാ ഗുജറാത്തി കാന്ത്‌വിഎന്നറയിപ്പെടുന്ന ഈ പലഹാരം ഗുജറാത്തികള്‍ക്കിടയില്‍ മാത്രമല്ല ഇപ്പോള്‍ പയ്യേ മലയാളികളുടെ പലഹാരങ്ങളുടെ പട്ടികയിലും ഇടം പിടിച്ചിട്ടുണ്ട്.

ഇവന്‍ ഗുജറാത്തി ആണെങ്കിലും വളരെ എളുപ്പം നമുക്ക് വീട്ടില്‍ നിന്ന് തന്നെ ഉണ്ടാക്കാം. തൈരും
കടലപൊടിയും ചേര്‍ത്ത് ചെറു വലിപ്പത്തില്‍ ഉരുട്ടിയെടുക്കുന്ന ഇവ ഒരിക്കല്‍ ടോസ്റ്റ് ചെയ്താല്‍
പിന്നെ വിടില്ലെന്ന് ഉറപ്പ്. കുറഞ്ഞ സമയത്തിനുള്ളില്‍ വളരെ പെട്ടെന്ന് തന്നെ ഇവ തയ്യാറാക്കാം.
അല്‍പ്പം പുളിയും ഉപ്പു രുചിയും ചേര്‍ന്ന ഈ പലഹാരം മല്ലി പുതിന എന്നിവ കൊണ്ടുള്ള
ചട്ണിക്കൊപ്പമോ കെച്ചപ്പിനൊപ്പമോ ചേര്‍ത്ത് കഴിക്കാം..നല്ല ചൂട് ചായക്കൊപ്പം ഇവനെ കയ്യില്‍
കിട്ടിയാല്‍ ഉണ്ടല്ലോ പിന്നെ പറയേ വേണ്ട.. എങ്ങനെയാണ് ഇവ തയ്യാറാക്കുന്നതെന്ന് നോക്കാം

കാന്ത്‌വി റെസിപ്പി വീഡിയോ

besan khandvi recipe
കാന്ത്‌വി റെസിപ്പി | കാന്ത്‌വി എങ്ങനെ തയ്യാറാക്കാം | ഗുജറാത്തി കാന്ത്‌വി റെസിപ്പി വീഡിയോ
Prep Time
10 Mins
Cook Time
35M
Total Time
45 Mins

Recipe By: പ്രിയങ്ക ത്യാഗി

Recipe Type: സ്‌നാക്‌സ്

Serves: 4

Ingredients
  • കടലപ്പൊടി-1/2 കിലോ

    തൈര്-1 കപ്പ്

    വെള്ളം-1 കപ്പ്

    ഉപ്പ്- പാകത്തിന്

    മഞ്ഞള്‍-1/2 ടീസ്പൂണ്‍

    കായം- 1/2ടീസ്പൂണ്‍

    കടുക്-1/2 ടീസ്പൂണ്‍

    കറിവേപ്പില (അരിഞ്ഞത് ) -5 മുതല്‍ 6 വരെ

    തേങ്ങ ചിരവിയത്- 4 ടേബിള്‍ സ്പൂണ്‍.

Red Rice Kanda Poha
How to Prepare
  • 1. ഒരു മീഡിയം സൈസ് ബൗളില്‍ തൈര് ഒഴിക്കുക. അത് നന്നായി പതപ്പിച്ച് എടുക്കുക.

    2. അതിലേക്ക് പാകത്തിന് മഞ്ഞള്‍പൊടിയും കായവും ഉപ്പും ചേര്‍ക്കുക.

    3. അതിലേക്ക് കടലമാവ് ചേര്‍ത്ത് കുഴമ്പുപരിവത്തില്‍ തയ്യാറാക്കിയെടുക്കുക.

    4. പിന്നീട് ഒരു കടായി ചൂടാക്കി മാവ് അതിലേക്കൊഴിക്കുക.

    5. കട്ടപിടിക്കാതെ മാവ് കട്ടിയാകുന്നതുവരെ ഇളക്കികൊണ്ടിരിക്കണം.

    6. അത് കുഴമ്പുപരിവത്തില്‍ ആയാല്‍ ഒന്നോ രണ്ടോ പ്ലേറ്റെടുത്ത് അവയില്‍ എണ്ണ തേച്ച് വെയ്ക്കുക. അതിലേക്ക് തയ്യാറാക്കിയ മാവ് ഒഴിക്കുക.

    7. അഞ്ച് മിനിറ്റ് അവ തണുക്കാന്‍ വെയ്ക്കണം.

    8. അതിന് ശേഷം രണ്ടിഞ്ച് നീളത്തില്‍ അവ മുറിച്ചെടുക്കു.

    9. അതിന് മുകളിലേക്ക് കറിവേപ്പിലയും തേങ്ങ ചിരകിയതും ഇടുക.

    10. അതിന് ശേഷം അവ നന്നായി ചുരുട്ടിയെടുക്കുക.

    11. അതിനുശേഷം ഒരു പാന്‍ എടുത്ത് അല്‍പ്പം എണ്ണ ചൂടാക്കുക.

    12. എണ്ണ ചൂടാക്കി അതിലേക്ക് കടുക് ചേര്‍ക്കാം.

    13. ഇതിലേക്ക് കറിവേപ്പിലും ചേര്‍ക്കാം, നന്നായി യോജിപ്പിക്കുക കാന്ത്‌വി റെഡി.

    14. ആവശ്യാനുസരണം തേങ്ങയോ കറിവേപ്പിലയോ വെച്ച് അലങ്കരിക്കാം.

Instructions
  • 1. മിശ്രിതം തയ്യാറാക്കുന്നതിന് മുന്‍പ് തന്നെ തേങ്ങ ചിരകി വെക്കാനും കറിവേപ്പില മുറിച്ചെടുക്കാനും ശ്രദ്ധിക്കുക. എന്നാല്‍ മിശ്രിതം ആകുമ്പോഴേക്കും ഇവ പെട്ടെന്ന് അതിലേക്ക് ചേര്‍ക്കാം.
  • 2. മിശ്രിതം പാത്രത്തിലേക്ക് ഒഴിക്കാന്‍ പാകമായോ എന്നറിയാന്‍ കുറച്ചെടുത്ത് അവ പ്ലേറ്റില്‍ ഒഴിച്ചു നോക്കുക.മടക്കുമ്പോള്‍ ഒട്ടിപിടിക്കുകയോ പറ്റാതിരിക്കുകയോ ചെയ്താല്‍ അവ കൃത്യമായ പാകമായി എന്നാണ് അര്‍ത്ഥം.
Nutritional Information
  • വിഭവത്തിന്റെ അളവ് - 15 കഷ്ണം
  • കലോറി - 94 cal
  • ഫാറ്റ്‌ - 4.5 ഗ്രാം
  • പ്രോട്ടീന്‍ - 3.8 ഗ്രാം
  • കാര്‍ബോഹൈഡ്രേറ്റ്‌ - 9.4 ഗ്രാം
  • ഫൈബര്‍ - 2.5 ഗ്രാം

തയ്യാറാക്കുന്ന വിധം

1. ഒരു മീഡിയം സൈസ് ബൗളില്‍ തൈര് ഒഴിക്കുക. അത് നന്നായി പതപ്പിച്ച് എടുക്കുക.

besan khandvi recipe
besan khandvi recipe

2. അതിലേക്ക് പാകത്തിന് മഞ്ഞള്‍പൊടിയും കായവും ഉപ്പും ചേര്‍ക്കുക.

besan khandvi recipe
besan khandvi recipe
besan khandvi recipe

3. അതിലേക്ക് കടലമാവ് ചേര്‍ത്ത് കുഴമ്പുപരിവത്തില്‍ തയ്യാറാക്കിയെടുക്കുക.

besan khandvi recipe
besan khandvi recipe

4. പിന്നീട് ഒരു കടായി ചൂടാക്കി മാവ് അതിലേക്കൊഴിക്കുക.

besan khandvi recipe

5. കട്ടപിടിക്കാതെ മാവ് കട്ടിയാകുന്നതുവരെ ഇളക്കികൊണ്ടിരിക്കണം.

besan khandvi recipe

6. അത് കുഴമ്പുപരിവത്തില്‍ ആയാല്‍ ഒന്നോ രണ്ടോ പ്ലേറ്റെടുത്ത് അവയില്‍ എണ്ണ തേച്ച് വെയ്ക്കുക. അതിലേക്ക് തയ്യാറാക്കിയ മാവ് ഒഴിക്കുക.

besan khandvi recipe
besan khandvi recipe
besan khandvi recipe

7. അഞ്ച് മിനിറ്റ് അവ തണുക്കാന്‍ വെയ്ക്കണം.

besan khandvi recipe

8. അതിന് ശേഷം രണ്ടിഞ്ച് നീളത്തില്‍ അവ മുറിച്ചെടുക്കു.

besan khandvi recipe

9. അതിന് മുകളിലേക്ക് കറിവേപ്പിലയും തേങ്ങ ചിരകിയതും ഇടുക.

besan khandvi recipe

10. അതിന് ശേഷം അവ നന്നായി ചുരുട്ടിയെടുക്കുക.

besan khandvi recipe

11. അതിനുശേഷം ഒരു പാന്‍ എടുത്ത് അല്‍പ്പം എണ്ണ ചൂടാക്കുക.

besan khandvi recipe

12. എണ്ണ ചൂടാക്കി അതിലേക്ക് കടുക് ചേര്‍ക്കാം.

besan khandvi recipe

13. ഇതിലേക്ക് കറിവേപ്പിലും ചേര്‍ക്കാം നന്നായി യോജിപ്പിക്കുക കാന്ത്‌വി റെഡി.

besan khandvi recipe
besan khandvi recipe

14. ആവശ്യാനുസരണം തേങ്ങയോ കറിവേപ്പിലയോ വെച്ച് അലങ്കരിക്കാം.

besan khandvi recipe
[ 5 of 5 - 18 Users]
Story first published: Friday, July 14, 2017, 13:03 [IST]
X
Desktop Bottom Promotion