For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നല്ല സോഫ്റ്റ് അപ്പം ബ്രേക്ക്ഫാസ്റ്റിന് ഈസിയായി

Posted By:
|

പാലപ്പം എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ്. എന്നാല്‍ എല്ലാ വീട്ടമ്മമാരും പലപ്പോഴും പാലപ്പം ശരിയായില്ല എന്ന് പരാതി പറയുന്നവരാണ്. എന്നാല്‍ എന്താണ് ഇതിന് പിന്നിലെ സീക്രട്ട് എന്ന് നിങ്ങള്‍ക്കറിയാമോ? പാലപ്പം തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അതിന് പിന്നില്‍ എന്തൊക്കെ കൂട്ടുകള്‍ കൃത്യമായി ചേര്‍ക്കണം എന്നുള്ളത് പലര്‍ക്കും അറിയില്ല. എല്ലാ വിധത്തിലുള്ള ബ്രേക്ക്ഫാസ്റ്റുകള്‍ പല വിധത്തിലും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നത് തന്നെയാണ്. എന്നാല്‍ ഈ അവസ്ഥയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഉണ്ട്. എങ്ങനെ വീട്ടില്‍ സ്വന്തമായി എളുപ്പത്തില്‍ സോഫ്റ്റ് പാലപ്പം തയ്യാറാക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. അതിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതെല്ലാമാണ്.

 How to make Soft Palappam in Malayalam

ആവശ്യമുള്ള സാധനങ്ങള്‍

പച്ചരി - രണ്ട് കപ്പ്
ചോറ്- കാല്‍ക്കപ്പ്
യീസ്റ്റ് - ഒരു നുള്ള്
തേങ്ങ - കാല്‍ക്കപ്പ്
വെള്ളം- പാകത്തിന്

തയ്യാറാക്കുന്ന വിധം

 How to make Soft Palappam in Malayalam

പച്ചരി വെള്ളത്തില്‍ തലേ ദിവസം തന്നെ കുതിര്‍ത്ത് വെക്കണം. ഇത് നല്ലതുപോലെ അരച്ചെടുക്കുക. ഒരു വിധത്തില്‍ അരഞ്ഞ് കഴിഞ്ഞാല്‍ അതിലേക്ക് അല്‍പം ചോറ്, തേങ്ങ എന്നിവ ചേര്‍ത്ത് നല്ലതുപോലെ അരച്ചെടുക്കണം. ഇതിലേക്ക് യീസ്റ്റ് ചേര്‍ക്കേണ്ടതാണ്. ഇത് നല്ലതുപോലെ അരച്ചെടുത്ത് അത് എയര്‍ടൈറ്റുള്ള ഒരു പാത്രത്തിലേക്ക് മാറ്റി അടച്ച് വെക്കണം. അടുത്ത ദിവസം ബ്രേക്ക്ഫാസ്റ്റിന് ഇത് തയ്യാറാക്കാവുന്നതാണ്. അതിന് വേണ്ടി ഗ്യാസില്‍ ഒരു കടായി വെച്ച് അതിലേക്ക് പൊങ്ങി വന്ന മാവ് നല്ലതു പോലെ ഒഴിച്ച് കൊടുത്ത് കടായി നല്ലതു പോലെ കറക്കിടെയുക്കണം. ഇത് രണ്ട് മിനിറ്റ് കഴിയുമ്പോള്‍ മറിച്ചിടാതെ തന്നെ വാങ്ങിവെക്കാവുന്നതാണ്. നല്ല സോഫ്റ്റ് പാലപ്പം തയ്യാര്‍.

most read: കപ്പ വേവിച്ചതും മീന്‍കറിയും ഇനി പെട്ടെന്ന്

[ of 5 - Users]
X
Desktop Bottom Promotion