For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗട്ടെ കീ സബ്ജി-രുചികരമായ രാജസ്ഥാനി വിഭവം

Gatte ki sabzi is an authentic Rajasthani curry recipe that is prepared in most households as a part

Posted By: Archana.V
|

സ്വാദിഷ്ഠമാര്‍ന്ന രാജസ്ഥാനി വിഭവമാണ് ഗട്ടെ കി സബ്ജി. കടലമാവാണ് ഇതിന്റെ പ്രധാന ചേരുവ. നിത്യേനയുള്ള അവരുടെ ഭക്ഷണത്തിന്റെ ഭാഗമാണ് ഈ കറി. കടലമാവ് എരിവുള്ള ചെറു കുഴലുകളാക്കി വറുത്തെടുക്കും. അതിന് ശേഷം തൈര് കറിയില്‍ ചേര്‍ക്കും. വറുത്ത ഗട്ടയും തൈര് കറിയും കൂടി ചേരുമ്പോള്‍ ഈ വിഭവം സ്വാദിഷ്ഠമായി തീരും.

പിന്നീട് ഉപയോഗിക്കുന്നതിനായി ഇത് നേരത്തെ ഉണ്ടാക്കി ഫ്രീസറില്‍ സൂക്ഷിക്കുകയും ചെയ്യാം. ആവശ്യമുള്ളപ്പോള്‍ കറി ഉണ്ടാക്കി ഗെട്ടെ അതില്‍ ചേര്‍ത്താല്‍ മതിയാകും.

പുതിയതായി ഉണ്ടാക്കുമ്പോള്‍ ആയിരിക്കും തനത് രുചി ലഭ്യമാവുക. നിങ്ങള്‍ ഭക്ഷണക്രമീകരണത്തില്‍ ആണെങ്കില്‍ ഗട്ടെ വറുത്തെടുക്കുന്നതിന് പകരം വേവിച്ച് എടുക്കാം.

' ദഹി ഗട്ടെ കി സബ്ജി' റൊട്ടിക്ക് ഒപ്പം കഴിക്കുന്ന രാജസ്ഥാനിലെ പരമ്പരാഗത വിഭവങ്ങളില്‍ ഒന്നാണ്.

ഇഷ്ടമാണെങ്കില്‍ ചോറിനൊപ്പവും ഇത് കഴിക്കാവുന്നതാണ്. വളരെ എളുപ്പമാണ് ഇത് ഉണ്ടാക്കാന്‍. അതികം സങ്കീര്‍ണത ഇല്ലാത്തതിനാല്‍ വളരെ എളുപ്പം വീട്ടില്‍ തന്നെ ഉണ്ടാക്കാം.

രാജസ്ഥാനി ഗട്ടെ റെസിപ്പി വീഡിയോ

600-700
ഗട്ടെ കി സബ്ജി |ദഹി ഗട്ടെ കി സബ്ജി| രാജസ്ഥാനി ഗട്ടെ കീ സാഗ് | ബേസന്‍ ഗട്ടെ കീ സബ്ജീ സാഗ്‌
ഗട്ടെ കി സബ്ജി |ദഹി ഗട്ടെ കി സബ്ജി| രാജസ്ഥാനി ഗട്ടെ കീ സാഗ് | ബേസന്‍ ഗട്ടെ കീ സബ്ജീ സാഗ്‌
Prep Time
15 Mins
Cook Time
25M
Total Time
40 Mins

Recipe By: മീന ഭണ്ഡാരി

Recipe Type: കറി

Serves: 2-3

Ingredients
  • കടലമാവ് - 1 കപ്പ്

    വെള്ളം -രണ്ടേകാല്‍ കപ്പ്

    ഉപ്പ് - പാകത്തിന്

    ചുവന്ന മുളക്‌പൊടി - 3 ടീസ്പൂണ്‍

    എണ്ണ-5ടേബിള്‍സ്പൂണ്‍ +വറക്കുന്നതിന്

    ഉള്ളി- 1

    വെളുത്തുള്ളി(തൊലികളഞ്ഞത്)- 4 അല്ലി

    തൈര്- 1 കപ്പ്

    മല്ലിപ്പൊടി- 4 ടീസ്പൂണ്‍

    മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍

    കായം- ഒരു നുള്ള്

Red Rice Kanda Poha
How to Prepare
  • 1. കടലമാവ് ഒരു പാത്രത്തില്‍ എടുക്കുക

    2. ഉപ്പും മുളക് പൊടിയും ഓരോ ടീസ്പൂണ്‍ ചേര്‍ക്കുക

    3. 3 ടേബിള്‍ സ്പൂണ്‍ എണ്ണ ചേര്‍ത്ത് നന്നായി ഇളക്കുക

    4. വെള്ളം അല്‍പ്പാല്‍പ്പം ചേര്‍ത്ത്( ഏകദേശം കാല്‍ കപ്പ്)കട്ടിയുള്ള മാവായി കുഴച്ചെടുക്കുക.

    5. തുല്യഭാഗമായി വീതിച്ചതിന് ശേഷം നീളത്തില്‍ കനം കുറച്ച് ഉരുട്ടിയെടുക്കുക.

    6. അര-ഇഞ്ച് നീളത്തില്‍ മുറിച്ചെടുക്കുക

    7. വെളിച്ചെണ്ണ ചൂടാക്കുക.

    8. ഈ ചെറിയ കഷ്ണങ്ങള്‍ നേര്‍ത്ത് ബ്രൗണ്‍ നിറമാകുന്നത് വരെ വറുത്ത് എടുക്കുക.

    9. ഇത് ഒരു പാത്രത്തിലേക്ക് എടുത്ത് മാറ്റി വയ്ക്കുക

    10. ഒരു ഉള്ളി എടുത്ത് അതിന്റെ മുകളിലും താഴെയും മുറിക്കുക

    11. തൊലി കളഞ്ഞ് കട്ടിയുണ്ടെങ്കില്‍ ആദ്യത്തെ പാളി കളയുക

    12. ആദ്യം രണ്ടായി മുറിക്കുക പിന്നീട് നീളത്തില്‍ വീണ്ടും മുറിക്കുക.

    13. പാളികള്‍ വേര്‍തിരിച്ച് ഇടത്തരം വലുപ്പത്തില്‍ മുറിക്കുക.

    14. മിക്‌സിയില്‍ ഇടുക

    15. വെളുത്തുള്ളി അല്ലികള്‍ ഇടുക

    16. ഇത് കുഴമ്പ് രൂപത്തില്‍ അരച്ചെടുത്ത് മാറ്റി വയ്ക്കുക

    17. ഒരുകപ്പ് തൈര് എടുക്കുക

    18. മല്ലിപ്പൊടിയും മുളക് പൊടിയും ചേര്‍ക്കുക

    19. മഞ്ഞള്‍പ്പൊടിയും ഉപ്പും ചോര്‍ക്കുക

    20. നന്നായി ഇളക്കി മാറ്റി വയ്ക്കുക

    21. 2 ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് പാന്‍ ചൂടാക്കുക

    22. ഒരു നുള്ള് കായം ചേര്‍ക്കുക

    23. ഉള്ളി അരച്ചത് ചേര്‍ക്കുക

    24.ഉള്ളിയുടെ പച്ചമണം പോകുന്നത് വരെ 1-2 മിനുട്ട് വഴട്ടുക

    25. തൈര് മിശ്രിതം ചേര്‍ക്കുക

    26. എണ്ണ വേര്‍തിരിയും വരെ 2-3 മിനുട്ട് പാകമാവാന്‍ അനുവദിക്കുക

    27. രണ്ട് കപ്പ് വെള്ളം ചേര്‍ത്തിളക്കുക

    28. അടച്ച് വച്ച് 3-4 മിനുട്ട് നേരം പാകം ചെയ്യുക

    29. അടപ്പ് മാറ്റി വറുത്ത ഗട്ടെ ചേര്‍ക്കുക

    30. വീണ്ടും അടച്ച് വച്ച് 2 മിനുട്ട് വേവിക്കുക

    31. പാകമായാല്‍ പാത്രത്തിലേക്ക് മാറ്റി ചൂടോടെ വിളമ്പുക

Instructions
  • 1. കുഴച്ച മാവില്‍ എണ്ണ ചേര്‍ക്കുന്നത് ഗട്ടെ മൃദുവാകാന്‍ സഹായിക്കും 2. കുഴലിന്റെ കട്ടി ഏകദേശം ഒരിഞ്ചെ ആകാവു 3. ഗട്ടെ തണുത്തു കഴിഞ്ഞാല്‍ ഫീസറില്‍ വച്ച് ഒന്നോ രണ്ടോ ആഴ്ച ഉപയോഗിക്കാം. 4. ചാര്‍ എത്ര കട്ടിയുള്ളതാണ് വേണ്ടത് എന്നതിന് അനുസരിച്ച് വെള്ളം ചേര്‍ക്കാം
Nutritional Information
  • അളവ് - 1 കപ്പ്
  • കലോറി - 90
  • കൊഴുപ്പ് - 4 ഗ്രാം
  • പ്രോട്ടീന്‍ - 4 ഗ്രാം
  • കാര്‍ബോ ഹൈഡ്രേറ്റ് - 9 ഗ്രാം
  • ഫൈബര്‍ - 2 ഗ്രാം

ദഹി ഗട്ടെ കി സബ്ജി -സ്‌റ്റെപ്പ് ബൈ സ്റ്റെപ്പ്

1. കടലമാവ് ഒരു പാത്രത്തില്‍ എടുക്കുക

besan1

2. ഉപ്പും മുളക് പൊടിയും ഓരോ ടീസ്പൂണ്‍ ചേര്‍ക്കുക

image2
image3

3. 3 ടേബിള്‍ സ്പൂണ്‍ എണ്ണ ചേര്‍ത്ത് നന്നായി ഇളക്കുക

image3-1
image3-2

4. വെള്ളം അല്‍പ്പാല്‍പ്പം ചേര്‍ത്ത്( ഏകദേശം കാല്‍ കപ്പ്)കട്ടിയുള്ള മാവായി കുഴച്ചെടുക്കുക.

image4-1
image4-2

5. തുല്യഭാഗമായി വീതിച്ചതിന് ശേഷം നീളത്തില്‍ കനം കുറച്ച് ഉരുട്ടിയെടുക്കുക.

image5-1
image5-2

6. അര-ഇഞ്ച് നീളത്തില്‍ മുറിച്ചെടുക്കുക

Image 6

7. വെളിച്ചെണ്ണ ചൂടാക്കുക.

image 7

8. ഈ ചെറിയ കഷ്ണങ്ങള്‍ നേര്‍ത്ത് ബ്രൗണ്‍ നിറമാകുന്നത് വരെ വറുത്ത് എടുക്കുക.

image8
image8-2

9. ഇത് ഒരു പാത്രത്തിലേക്ക് എടുത്ത് മാറ്റി വയ്ക്കുക

image9

10. ഒരു ഉള്ളി എടുത്ത് അതിന്റെ മുകളിലും താഴെയും മുറിക്കുക

image10
image10-2

11. തൊലി കളഞ്ഞ് കട്ടിയുണ്ടെങ്കില്‍ ആദ്യത്തെ പാളി കളയുക

image 11

12. ആദ്യം രണ്ടായി മുറിക്കുക പിന്നീട് നീളത്തില്‍ വീണ്ടും മുറിക്കുക.

Image12
image 12-2

13. പാളികള്‍ വേര്‍തിരിച്ച് ഇടത്തരം വലുപ്പത്തില്‍ മുറിക്കുക.

image13-1
image 13-2

14. മിക്‌സിയില്‍ ഇടുക

image 14

15. വെളുത്തുള്ളി അല്ലികള്‍ ഇടുക

image15

16. ഇത് കുഴമ്പ് രൂപത്തില്‍ അരച്ചെടുത്ത് മാറ്റി വയ്ക്കുക

16

17. ഒരുകപ്പ് തൈര് എടുക്കുക

17

18. മല്ലിപ്പൊടിയും മുളക് പൊടിയും ചേര്‍ക്കുക

18
18-2

19. മഞ്ഞള്‍പ്പൊടിയും ഉപ്പും ചോര്‍ക്കുക

19-1
19-2

20. നന്നായി ഇളക്കി മാറ്റി വയ്ക്കുക

20

21. 2 ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് പാന്‍ ചൂടാക്കുക

21

22. ഒരു നുള്ള് കായം ചേര്‍ക്കുക

22

23. ഉള്ളി അരച്ചത് ചേര്‍ക്കുക

23

24.ഉള്ളിയുടെ പച്ചമണം പോകുന്നത് വരെ 1-2 മിനുട്ട് വഴട്ടുക

24

25. തൈര് മിശ്രിതം ചേര്‍ക്കുക

25

26. എണ്ണ വേര്‍തിരിയും വരെ 2-3 മിനുട്ട് പാകമാവാന്‍ അനുവദിക്കുക

26

27. രണ്ട് കപ്പ് വെള്ളം ചേര്‍ത്തിളക്കുക

27

28. അടച്ച് വച്ച് 3-4 മിനുട്ട് നേരം പാകം ചെയ്യുക

28

29. അടപ്പ് മാറ്റി വറുത്ത ഗട്ടെ ചേര്‍ക്കുക

29

30. വീണ്ടും അടച്ച് വച്ച് 2 മിനുട്ട് വേവിക്കുക

30
30-2

31. പാകമായാല്‍ പാത്രത്തിലേക്ക് മാറ്റി ചൂടോടെ വിളമ്പുക

31-1
31-2
[ 3.5 of 5 - 100 Users]
Read more about: recipe cooking
X
Desktop Bottom Promotion