For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെമ്മീന്‍ റോസ്റ്റ് തയ്യാറാക്കാം പത്ത് മിനിറ്റില്‍

Posted By:
|

ചെമ്മീന്‍ ഇഷ്ടമില്ലാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ ഇത് കൊണ്ട് ബിരിയാണി, റോസ്റ്റ്, അച്ചാര്‍ തുടങ്ങി എന്തും തയ്യാറാക്കാവുന്നതാണ്. ഈ ലോക്ക്ഡൗണില്‍ പാചക പരീക്ഷണങ്ങള്‍ നടത്തുന്നവര്‍ക്ക് ഇനി പറയുന്ന സ്‌പെഷ്യല്‍ ചെമ്മീന്‍ റോസ്റ്റ് തയ്യാറാക്കാവുന്നതാണ്. എന്നാല്‍ അതെങ്ങനെ തയ്യാറാക്കാം എന്നുള്ളതാണ് അല്‍പം ശ്രദ്ധയോടെ നമുക്ക് നോക്കാവുന്നതാണ്. ചെമ്മീന്‍ റോസ്റ്റ് തയ്യാറാക്കുന്നത് എളുപ്പമാണെങ്കിലും വെറും പത്ത് മിനിറ്റില്‍ നമുക്ക് ചെമ്മീന്‍ റോസ്റ്റ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. അതിലുപരി അത് അല്‍പം വ്യത്യസ്തമായ രുചിയില്‍ ആണെങ്കില്‍ പറയുകയേ വേണ്ട. എന്തൊക്കെയാണ് ഇതിന് വേണ്ടി ഒരുക്കേണ്ടത് എന്ന് നമുക്ക് നോക്കാം.

Chemmeen roast | How to Make Chemmeen Roast Recipe

most read: ചിക്കന്‍ തോരന്‍ ഇനി ഊണിന് സ്‌പെഷ്യല്‍

ആവശ്യമുള്ള ചേരുവകള്‍

ചെമ്മീന്‍ - കാല്‍ക്കിലോ
ചെറിയ ഉള്ളി - 15-20 എണ്ണം
പച്ചമുളക്- 3 എണ്ണം
ഇഞ്ചി - ഒരു വലിയ കഷ്ണം
വെളുത്തുള്ളി - 5-6 എണ്ണം
തക്കാളി - 1 ചെറുത്
മുളക് പൊടി - ഒന്നര സ്പൂണ്‍
മല്ലിപ്പൊടി- അര സ്പൂണ്‍
മഞ്ഞള്‍പ്പൊടി - കാല്‍സ്പൂണ്‍
കുരുമുളക് പൊടി- കാല്‍ സ്പൂണ്‍
ഉപ്പ്- പാകത്തിന്
വെളിച്ചെണ്ണ - പാകത്തിന്
കറിവേപ്പില - രണ്ട് തണ്ട്

തയ്യാറാക്കുന്ന വിധം

ചെമ്മീന്‍ നല്ലതുപോലെ വൃത്തിയാക്കി എടുത്ത് അതിലേക്ക് അല്‍പം ഉപ്പും മുളക് പൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് നല്ലതുപോലെ വെള്ളം വറ്റിച്ച് വേവിച്ചെടുക്കുക. മറ്റൊരു പാന്‍ അടുപ്പില്‍ വെച്ച് അതിലേക്ക് അല്‍പം വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് ചെറിയ ഉള്ളി അരിഞ്ഞത്, ഇഞ്ചി അരിഞ്ഞത്, വെളുത്തുള്ളി അരിഞ്ഞത്, കറിവേപ്പില എന്നിവയിട്ട് നല്ലതു പോലെ വഴറ്റിയെടുക്കുക. ഇത് വഴറ്റി നല്ലതുപോലെ പാകമായി വരുമ്പോള്‍ അതിലേക്ക് തക്കാളി ചേര്‍ക്കാവുന്നതാണ്. അതിന് ശേഷം ഇതിലേക്ക് മുളക് പൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ത്ത് നല്ലതുപോലെ ഇളക്കിയെടുക്കണം. മസാലയുടെ പച്ചമണം മാറുന്നത് വരെ ഇത് നല്ലതുപോലെ ഇളക്കിയെടുക്കാവുന്നതാണ്.

ഇത് നല്ലതുപോലെ ഇളക്കി കഴിഞ്ഞാല്‍ അതിലേക്ക് അല്‍പം കുരുമുളക് പൊടിയും പാകത്തിന് ഉപ്പും മിക്‌സ് ചെയ്യാവുന്നതാണ്. ഇത് നല്ലതുപോലെ ഇളക്കിയെടുത്ത് മസാല മിക്‌സ് ചെയ്യുക. എല്ലാം ചേര്‍ത്തശേഷം ഇതിലേക്ക് വേവിച്ച് വെച്ചിരിക്കുന്ന ചെമ്മീന്‍ ചേര്‍ക്കണം. ഒരു അല്‍പം വെള്ളം ഒഴിച്ച് ഇത് നല്ലതുപോലെ മിക്‌സ് ചെയ്ത് വെള്ളം നല്ലതുപോലെ വറ്റിച്ചെടുത്ത് റോസ്റ്റ് ആക്കി എടുക്കാവുന്നതാണ്. ശേഷം അല്‍പം വെളിച്ചെണ്ണ താളിക്കാം. എളുപ്പത്തിലായി ചെമ്മീന്‍ റോസ്റ്റ്....

Image Courtesy: mariasmenu

[ of 5 - Users]
X
Desktop Bottom Promotion