For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കടലപ്പരിപ്പ് കട് ലറ്റ് തയ്യാറാക്കാക്കുന്ന വിധം

Posted By: Jibi Deen
|
Chana Dal Cutlets | Kebabs recipe | കടല പരിപ്പ് കട് ലറ്റ് | Boldsky

ചന ദാൽ കട് ലറ്റ് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണ്.ഇത് വളരെ ക്രിസ്പി എന്ന് മാത്രമല്ല പോഷകങ്ങൾ നിറഞ്ഞതുമാണ്.ചന ദാൽ ടിക്കി എന്നും അറിയപ്പെടുന്ന ഈ വിഭവം പ്രോടീൻ നിറഞ്ഞതും വളരെ ആരോഗ്യകരവുമായ ഒരു പലഹാരമായും സ്റ്റാർട്ടർ ആയും ഉപയോഗിക്കാവുന്നതാണ്.ഇതിനായി ചന ദാലും വളരെ കുറച്ചു സ്‌പൈസസും മാത്രം മതിയാകും എന്നതാണ് ഇതിന്റെ നല്ല വശം.ചന ദാൽ കട് ലറ്റ് ഉണ്ടാക്കാനായി നമ്മൾ ചെയ്യേണ്ടത്

ചന ദാൽ 4 -5 മണിക്കൂർ കുതിരാൻ ഇടണം.അതിനു ശേഷം ദാൽ/ പരിപ്പ് അരച്ച് കുറച്ചു സുഗന്ധവ്യഞ്ജനങ്ങൾ കൂടി ചേർത്ത് വൃത്താകൃതിയിൽ കട് ലറ്റ് ഷേപ്പിൽ ആക്കി എണ്ണയിൽ പൊരിച്ചു ഗ്രീൻ ചട്‌നി കൂട്ടി കഴിക്കാവുന്നതാണ്.വിഭവത്തിലേക്ക് കടക്കുന്നതിനു മുൻപ് ഇതിൽ നിന്നും ലഭിക്കുന്ന പോഷകഗുണങ്ങളെയും ചന ദാലിനെപ്പറ്റിയും ചില കാര്യങ്ങൾ അറിയാം.

നമ്മുടെ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ധാരാളം നാരുകൾ ചന ദാലിൽ അടങ്ങിയിട്ടുണ്ട്.സിങ്ക് ,കാൽസ്യം,പ്രോടീൻ എന്നിവയുടെ സ്രോതസാണിത്.അതിനാൽ വിശപ്പ് അകറ്റുന്ന ഈ വിഭവം ആരോഗ്യകരമായ സ്റ്റാർട്ടർ ആയും നിങ്ങളുടെ ശരീരത്തിന് പോഷകങ്ങൾ നൽകി പരിപോഷിപ്പിക്കാനും സഹായിക്കും.

ചന ദാൽ വിഭവത്തെക്കുറിച്ചു നാമിപ്പോൾ മനസ്സിലാക്കി ഇനി ഇത് ഉണ്ടാക്കുന്ന വീഡിയോയും നിർദ്ദേശങ്ങളും ശ്രദ്ധിക്കുക.ഇത് വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്നതാണ്.നിങ്ങൾ ഉണ്ടാക്കിയ ചിത്രങ്ങൾ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.അതിനാൽ ടാഗ് ചെയ്യുക.ഇതിൽ ഞങ്ങൾക്ക് ഇഷ്ടപ്പെടുന്നവ ഫെയിസ്‍ബുക്കും ഇൻസ്റ്റാഗ്രാമും വഴി ഷെയർ ചെയ്തു ഞങ്ങളുടെ പ്രീയപ്പെട്ട വായനക്കാരുമായി പങ്കുവയ്ക്കുന്നതാണ്. ഈ ഹാഷ് ടാഗ് ഉപയോഗിക്കുകയോ #boldskyliving or #cookingwithboldskyliving or ഇതിലേക്ക് ടാഗ് @boldskyliving ചെയ്യുകയോ ചെയ്യുക.

Chana Dal Cutlet
ചന ദാൽ കട് ലറ്റ് വിഭവം/ ചന ദാൽ ടിക്കി /വെജിറ്റബിൾ കട് ലറ്റ് | ചന ദാൽ വീഡിയോ
ചന ദാൽ കട് ലറ്റ് വിഭവം/ ചന ദാൽ ടിക്കി /വെജിറ്റബിൾ കട് ലറ്റ് | ചന ദാൽ വീഡിയോ
Prep Time
4 Hours0 Mins
Cook Time
10M
Total Time
4 Hours10 Mins

Recipe By: റീന പാണ്ട്യ

Recipe Type: സ്റ്റാർട്ടർ

Serves: 2

Ingredients
  • 1 .ചന ദാൽ (3 -4 മണിക്കൂർ കുതിർത്തത്)- 1 കപ്പ്

    2. മഞ്ഞൾ - ½ സ്പൂൺ

    3. ചുവന്ന മുളക് പൊടി - അര സ്പൂൺ

    4. പച്ചമുളക് - 2

    5. വെളുത്തുള്ളി - 2-3

    6. എണ്ണ - വറുക്കാൻ

    7 ഉപ്പ് - ആവശ്യത്തിന്

Red Rice Kanda Poha
How to Prepare
  • 1. മിക്സിയുടെ ജാറിൽ കുതിർത്ത ചന ദാൽ എല്ലാ സുഗന്ധവ്യഞ്ജനങ്ങൾ, ഉപ്പ് എന്നിവ ചേർക്കുക.

    2. എല്ലാം ഒരു പേസ്റ്റ് പോലെ അരയ്ക്കുക

    3 . ഒരു പാൻ അടുപ്പത്തു വച്ച് എണ്ണ ഒഴിക്കുക .

    4. എണ്ണ ചൂടാകുമ്പോൾ കട് ലറ്റ് ഇട്ട് വറുത്തെടുക്കുക.

    5 ഗ്രീൻ ചട്‌നി ചേർത്ത് വിളമ്പുക.

Instructions
  • 1. പേസ്റ്റ് പോലെ അരയ്ക്കുമ്പോൾ വെള്ളം ചേർക്കരുത്.
Nutritional Information
  • കലോറി - 56 കലോറി
  • കൊഴുപ്പ് - 2.4 ഗ്രാം
  • പ്രോട്ടീൻ - 2.1 ഗ്രാം
  • കാർബുകൾ - 6.6 ഗ്രാം
  • നാരുകൾ - 1.7 ഗ്രാം

തയ്യാറാക്കുന്ന വിധം

1. മിക്സിയുടെ ജാറിൽ കുതിർത്ത ചന ദാൽ എല്ലാ സുഗന്ധവ്യഞ്ജനങ്ങൾ, ഉപ്പ് എന്നിവ ചേർക്കുക.

jar
c
t

2. എല്ലാം ഒരു പേസ്റ്റ് പോലെ അരയ്ക്കുക

pastee

3 . ഒരു പാൻ അടുപ്പത്തു വച്ച് എണ്ണ ഒഴിക്കുക .

pan

4. എണ്ണ ചൂടാകുമ്പോൾ കട് ലറ്റ് ഇട്ട് വറുത്തെടുക്കുക

cutlet

5 .ഗ്രീൻ ചട്‌നി ചേർത്ത് വിളമ്പുക.

cutlet
[ 3.5 of 5 - 45 Users]
Read more about: recipe പാചകം
X
Desktop Bottom Promotion