For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രാതലിന് ഒണിയന്‍ ഊത്തപ്പം

|

പ്രാതലിന് അല്‍പം വ്യത്യസ്തത വേണമെന്നുണ്ടോ. ഈ ഒണിയന്‍ ഊത്തപ്പം റെസിപ്പി ഒന്നു പരീക്ഷിച്ചു നോക്കൂ.

Uttappam

പച്ചരി-2 കപ്പ്
ഉഴുന്ന്-1 കപ്പ്
സവാള-3
പച്ചമുളക്-2
ഇഞ്ചി-ഒരു കഷ്ണം
മുളകുപൊടി-അര സ്പൂണ്‍
ഉപ്പ്
മല്ലിയില
എണ്ണ

അരിയും ഉഴുന്നും വെവ്വേറെ വെള്ളത്തിലിട്ട് കുതിര്‍ത്തി അരച്ചെടുക്കുക. ഇത് വേറെ വേറെ നല്ലപോലെ അരച്ചെടുക്കുക. ഇത് നല്ലപോലെ കൂട്ടിച്ചേര്‍ത്ത് ഇളക്കി വയ്ക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കുക. ഇത് 12 മണിക്കൂര്‍ പുളിക്കാന്‍ വയ്ക്കണം.

മല്ലിയില, സവാള, ഇഞ്ചി എന്നിവ ചെറുതായി അരിഞ്ഞു വയ്ക്കുക. മുളകുപൊടിയും മാവില്‍ കലക്കി വയ്ക്കണം.

ഒരു നോണ്‍സ്റ്റിക് പാന്‍ ചൂടാക്കി അതില്‍ അല്‍പം ബട്ടര്‍ പുരട്ടുക. മാവ് ഇതിലൊഴിച്ച് അല്‍പം പരത്തുക. കൂടുതല്‍ പരത്തരുത്. നടുവില്‍ അരിഞ്ഞുവച്ചിരിക്കുന്ന മസാലക്കൂട്ട് വിതറിയിടുക. വശങ്ങളില്‍ അല്‍പം എണ്ണയോ നെയ്യോ ഒഴിച്ചു കൊടുക്കണം. ചെറുതീയില്‍ വേവിച്ചെടുക്കുക.

ചൂടോടെ ചട്‌നി കൂട്ടി കഴിയ്ക്കാം

English summary

Cooking, Breakfast, Onion Uttappam, Veg, Recipe, പാചകം, ബ്രേക് ഫാസ്റ്റ്, പ്രാതല്‍, ഒണിയന്‍ ഊത്തപ്പം, വെജ്, റെസിപ്പി

If you like to have a variety breakfast, go for this Onion Uttappam,
Story first published: Thursday, May 10, 2012, 12:43 [IST]
X
Desktop Bottom Promotion