Just In
Don't Miss
- News
പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്; കേരളത്തിൽ കനത്ത മഴ; മത്സ്യബന്ധനത്തിന് വിലക്ക്
- Travel
അന്താരാഷ്ട്ര ചായ ദിനം: രുചിതേടിപ്പോകുവാന് ഈ നാടുകള്‍...ജപ്പാന് മുതല്‍ ഡാര്‍ജലിങ് വരെ
- Sports
IPL 2022: 2021ല്‍ നിരാശപ്പെടുത്തി, എന്നാല്‍ ഇത്തവണ ഗംഭീര തിരിച്ചുവരവ് നടത്തി, അഞ്ച് പേരിതാ
- Movies
ബലിശമായ കാര്യങ്ങള്‍ക്ക് അടികൂടും; പിടിവാശിയാണ്, സുചിത്രയുടെ മോശം സ്വഭാവത്തെ കുറിച്ച് അഖില്‍
- Automobiles
പൊലിസ് വാഹന ശ്രേണിയില്‍ ഉള്‍പ്പെടുത്താവുന്ന മികച്ച സെഡാന് കാറുകള്‍ ഇതൊക്കെ
- Finance
പകവീട്ടി 'കരടി'കള്‍! അമേരിക്കന്‍ എസ്&പി-500 ബെയര്‍ മാര്‍ക്കറ്റിലേക്ക്; ആശങ്കയോടെ ഇന്ത്യന്‍ നിക്ഷേപകര്‍
- Technology
എസ്ബിഐ സേവിങ്സ് അക്കൗണ്ടും പാൻ കാർഡും എങ്ങനെ ലിങ്ക് ചെയ്യാം
ഇന്ത്യന്‍ ദേശീയപതാകയെപ്പറ്റി നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
രാജ്യം 75 -ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിലാണ്. ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഇന്ത്യ മോചിതമായ ദിവസമാണ് 1947 ഓഗസ്റ്റ് 15. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളുടെ എണ്ണമറ്റ ത്യാഗങ്ങളുടെ ഓര്‍മ്മപ്പെടുത്തലും കൂടിയാണ് ഈ ദിനം. എല്ലാ വര്‍ഷവും ആഗസ്റ്റ് 15 ന് ഈ ദിനം വളരെ ആര്‍ഭാടത്തോടെ ആഘോഷിക്കുന്നു. പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നു.
Most
read:
വളരട്ടെ
രാജ്യസ്നേഹം;
സ്വാതന്ത്ര്യദിനത്തില്‍
കൈമാറാന്‍
ആശംസകള്‍
ഇന്ത്യയുടെ ദേശീയ പതാക രാജ്യത്തെ എല്ലാ പൗരന്മാരുടെയും അഭിമാനമാണ്. ഇത് ഓരോരുത്തരുടെയും പ്രതീക്ഷകളെയും അഭിലാഷങ്ങളെയും പ്രതിനിധീകരിക്കുന്നു. ഈ സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യന്‍ ദേശീയപതാകയെക്കുറിച്ച് ഓരോ പൗരനും അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍ വായിച്ചറിയാം.

എവറസ്റ്റില്‍ ഉയര്‍ത്തിയ പതാക
* 1953 മേയ് 29 ന് എവറസ്റ്റ് കൊടുമുടിയില്‍ യൂണിയന് ജാക്ക്, നേപ്പാള്‍ ദേശീയ പതാക എന്നിവയോടൊപ്പം നമ്മുടെ ഇന്ത്യന്‍ ദേശീയ പതാകയും ഉയര്‍ത്തിയിരുന്നു.
* വിദേശ മണ്ണില്‍ പതാക ഉയര്‍ത്തിയ ആദ്യ ഇന്ത്യക്കാരിയാണ് ഭികാജി റസ്റ്റോം കാമ
* ഇന്ത്യയുടെ പതാകയില്‍ മൂന്ന് തുല്യ വലുപ്പത്തിലുള്ള ഹൊറിസോണ്ടല്‍ വരകളുണ്ട്

അംഗീകരിച്ചത് 1947 ജൂലൈ 22ന്
* 1947 ആഗസ്റ്റ് 15 ന് ബ്രിട്ടനില്‍ നിന്ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുമ്പ്, 1947 ജൂലൈ 22 ന് ഇന്ത്യന്‍ പതാക അംഗീകരിച്ചു.
* അതിന്റെ മധ്യഭാഗത്തെ നടുവിലുള്ള വരയില്‍ നീല നിറത്തിലുള്ള അശോകചക്രത്തിന്റെ രൂപമുണ്ട്.
* കാവി നിറം ധൈര്യത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകവും വെള്ള സത്യത്തിന്റെയും സമാധാനത്തിന്റെയും വിശുദ്ധിയുടെയും പ്രതീകവും പച്ച ഐശ്വര്യത്തിന്റെയും പ്രതീകമാണ്. നടുവിലുള്ള അശോക ചക്രം നീതിയുടെ പ്രതീകമാണ്
* ഇന്ത്യന്‍ സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍, ഇന്ത്യന്‍ പതാകയുടെ മറ്റ് നിരവധി ഡിസൈനുകള്‍ ഉപയോഗിക്കുകയും സ്വീകരിക്കുകയും ചെയ്തിരുന്നു
Most
read:സ്വാതന്ത്ര്യ
പോരാട്ടത്തിലെ
സ്ത്രീ
ജ്വാലകള്‍

തുടക്കത്തില്‍ വിവിധ പതാകകള്‍
* ആദ്യ ഇന്ത്യന്‍ പതാകയില്‍ മതചിഹ്നങ്ങളും എട്ട് റോസാപ്പൂക്കളും ഉണ്ടായിരുന്നു, മധ്യത്തില്‍ വന്ദേമാത്രം എന്ന് എഴുതിയിരുന്നു. 1906 ആഗസ്റ്റ് 7 -ന് കൊല്‍ക്കത്തയിലെ പാര്‍സി ബഗാന് സ്ക്വയറില്‍ ഇത് ഉയര്‍ത്തിയിരുന്നു.
* രണ്ടാമത്തെ ഇന്ത്യന്‍ പതാകയ്ക്ക് ഭാഗികമായ മാറ്റങ്ങള്‍ ഉണ്ടായിരുന്നു. ജര്‍മ്മനിയില്‍ ഭികാജി കാമയാണ് ഇത് ഉയര്‍ത്തിയത്.
1917 ല്‍ ബാലഗംഗാധര തിലകന് വ്യത്യസ്തമായ പതാക ഉപയോഗിച്ചു. പതാകയില്‍ മുകളില്‍ ഇടതുവശത്ത് യൂണിയന് ജാക്ക്, മുകളില്‍ വലത് കോണില്‍ ചന്ദ്രക്കല എന്നിവ ഉണ്ടായിരുന്നു. ഇതില്‍ ഏഴ് നക്ഷത്രങ്ങളും ഉണ്ടായിരുന്നു.

പതാകയിലെ മാറ്റങ്ങള്‍
* 1921 -ല്‍ മതങ്ങള്‍ക്കനുസൃതമായി നിറങ്ങള്‍ അടങ്ങിയ ഒരു പുതിയ പതാക നിലവില്‍ വന്നു. അശോക ചക്രം കേന്ദ്രീകരിച്ചാണ് ഈ പതാക രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
* ആത്മീയമായ കടന്നുകയറ്റം ഒഴിവാക്കാന്‍ ഒരു പുതിയ പതാക നിലവില്‍ വന്നു. ഇതിന് മൂന്ന് നിറങ്ങള്‍ ഉണ്ടായിരുന്നു, കുങ്കുമം, വെള്ള, പച്ച, മധ്യത്തില്‍ ഒരു ചക്രവും. 1931 ല്‍ ഇത് അംഗീകരിക്കപ്പെട്ടു.
Most
read:സ്വാതന്ത്ര്യ
വാതില്‍
തുറന്ന
പോരാട്ടങ്ങള്‍

പതാകയുടെ ശില്പി
* ആന്ധ്രയില്‍ നിന്നുള്ള സ്വാതന്ത്ര്യസമര സേനാനിയായിരുന്ന പിംഗലി വെങ്കയ്യയാണ് ഇന്ത്യന്‍ ദേശീയ പതാക രൂപകല്‍പ്പന ചെയ്തത്.
1947 ജൂലൈ 22 ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അദ്ദേഹത്തിന്റെ രൂപകല്‍പ്പന സ്വീകരിച്ചു.
* ഇന്ത്യയുടെ ഫ്ളാഗ് കോഡ് പ്രകാരം, കോട്ടണ്‍ അല്ലെങ്കില്‍ സില്‍ക്ക് കൊണ്ട് നിര്‍മ്മിച്ച ഒരു പ്രത്യേക തരം ഖാദി കൊണ്ടാണ് പതാക നിര്‍മ്മിക്കേണ്ടത്.

ഇന്ത്യന്‍ ഫ്ളാഗ് കോഡ്
* പതാക നിര്‍മ്മിക്കാനുള്ള അവകാശം ഖാദി ഡെവലപ്മെന്റ് ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷനാണ്. അവര്‍ അത് പ്രാദേശിക ഗ്രൂപ്പുകള്‍ക്ക് അനുവദിക്കും.
* 2002 ന് മുമ്പ് ഇന്ത്യയിലെ സാധാരണ പൗരന്മാര്ക്ക് സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ഒഴികെ ദേശീയ പതാക ഉയര്‍ത്താന്‍ അനുവാദമില്ലായിരുന്നു. 2002ല്‍, സുപ്രീം കോടതി ഫ്ളാഗ് കോഡ് ഭേദഗതി ചെയ്യുകയും എല്ലാ പൗരന്മാര്ക്കും ഫ്ളാഗ് കോഡ് അനുസരിച്ച് എപ്പോള്‍ വേണമെങ്കിലും പതാക ഉയര്‍ത്താനുള്ള അവകാശം നല്‍കുകയും ചെയ്തു.
* ഫ്ളാഗ് കോഡ് അനുസരിച്ച്, പകല്‍ സമയത്ത് വേണം പതാക ഉയര്‍ത്താന്‍. അതിന് മുകളില്‍ മറ്റൊരു പതാകയോ മറ്റേതെങ്കിലും പ്രതീകാത്മക പ്രാതിനിധ്യമോ ഉണ്ടാകരുത്.
Most
read:ഗുഞ്ചന്
സക്സേന;
കാര്‍ഗിലിലെ
പെണ്‍പോരാളി

ഇവിടെ പതാക നിര്‍ബന്ധം
* സാധാരണഗതിയില്‍ രാഷ്ട്രപതി ഭവന്, പാര്‍ലമെന്റ് മന്ദിരം, സുപ്രീം കോടതി, ഹൈക്കോടതികള്‍, സെക്രട്ടേറിയറ്റുകള്‍, കമ്മീഷണര്‍മാരുടെ ഓഫീസ് തുടങ്ങിയ സുപ്രധാന സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് മുകളില്‍ ദേശീയ പതാക ഉയര്‍ത്തണം.
* ദേശീയ പതാകയോ അതിന്റെ അനുകരണമോ കച്ചവടം, ബിസിനസ്സ്, തൊഴില്‍ എന്നിവയ്ക്കായി ഉപയോഗിക്കരുത്.
* സൂര്യാസ്തമയ സമയത്ത് വൈകുന്നേരം ദേശീയ പതാക താഴ്ത്തണം.