Latest Updates
-
ജീവിതത്തിൽ വഴിത്തിരിവാകാൻ വ്യാഴം കർക്കടകത്തിലേക്ക്; ഈ മാറ്റം നിങ്ങളുടെ രാശിയിൽ എന്ത് മാറ്റം കൊണ്ടുവരും? -
വൃശ്ചികം രാശിയിൽ ചന്ദ്രൻ: ഈ രാശിക്കാർക്ക് ഇന്ന് അതീവ ജാഗ്രത, ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇങ്ങനെ -
2026 മെയ് 28-ലെ അപൂർവ്വ രാജയോഗം: ഇടവം, ചിങ്ങം, ധനു രാശിക്കാർക്ക് ഇനി ധനമഴ, ജീവിതം മാറിമറിയും! -
കരിയറിൽ വൻ കുതിപ്പ്, സാമ്പത്തിക നേട്ടം: മെയ് 28-ന് ഭാഗ്യം തുണയ്ക്കുന്ന രാശിക്കാർ ഇവർ മാത്രം! -
കരിയറിലും സാമ്പത്തികത്തിലും വഴിത്തിരിവ്: 2026 മെയ് 28-ലെ നക്ഷത്രഫലം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
പദ്മിനി ഏകാദശി: 12 രാശിക്കാർക്കും ജീവിതത്തിൽ വഴിത്തിരിവ്, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ കാത്തിരിക്കുന്നു -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടകരമാണോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന സുരക്ഷിതമായ വഴികൾ ഇതാ -
മൂന്ന് വർഷത്തിലൊരിക്കൽ മാത്രം എത്തുന്ന പദ്മിനി ഏകാദശി; ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ വ്രതം സഹായിക്കുമോ? -
ജിമ്മിൽ പോകാതെ 26 കിലോ കുറച്ചു! ബോണി കപൂറിന്റെ ഈ 'നോ ജിം' ഡയറ്റ് പ്ലാൻ ഞെട്ടിക്കുന്നത് -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ അടിയന്തര മുൻകരുതലുകൾ എടുത്തില്ലെങ്കിൽ വലിയ അപകടം ഉറപ്പ്
അറേഞ്ച്ഡ് വിവാഹത്തിന് യെസ് പറയാന്‍ വരട്ടെ, ഈ ചോദ്യങ്ങളിലറിയാം അതിന്റെ ഭാവി
വിവാഹപ്രായം എന്നൊരു ആശയം കാലഹരണപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആണിനായാലും പെണ്ണിനായാലും അവര്‍ക്ക് വിവാഹം കഴിക്കാന്‍ തോന്നുമ്പോള്‍ കഴിക്കുക എന്ന നിലയിലേക്ക് ചിലയിടങ്ങളില്‍ എങ്കിലും സമൂഹം വളര്‍ന്നുകൊണ്ടിരിക്കുന്നു. മാത്രമല്ല പ്രണയ വിവാഹത്തിനുള്ള സ്വീകാര്യതയും മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇന്നത്തെ കാലത്ത് വളരെ അധികമാണ്.

മിക്കവരും തങ്ങള്‍ക്ക് ഇണങ്ങിയ ഒരാളെ കണ്ടെത്തി പ്രണയിച്ച് വിവാഹത്തിലേക്ക് കടക്കുന്നു. എന്നുകരുതി അറേഞ്ച്ഡ് വിവാഹങ്ങള്‍ അഥവാ വിവാഹം കഴിക്കാനായി ഒരാളെ കണ്ടെത്തി വിവാഹം കഴിക്കുന്ന രീതി ഇന്ന് ഇല്ലെന്നല്ല. ധാരാളം പേര് ഇന്നും അറേഞ്ച്ഡ് വിവാഹങ്ങള്‍ തിരഞ്ഞെടുക്കുന്നുണ്ട്. പക്ഷേ അറേഞ്ച്ഡ് വിവാഹമാണോ പ്രണയവിവാഹമാണോ നല്ലതെന്ന ചോദ്യത്തിന് വ്യക്തമായ ഒരു ഉത്തരം ഇന്നുമില്ല. രണ്ടു രീതികള്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഉണ്ടെന്ന് പറയാം. അതിനാല്‍ ആ ചോദ്യത്തിനുള്ള ഉത്തരം ആപേക്ഷികമാണ്.
പ്രണയമൊന്നും ഇല്ലാത്തവരെ സംബന്ധിച്ചെടുത്തോളം വിവാഹത്തിന് അറേഞ്ച്ഡ് രീതി തിരഞ്ഞെടുക്കുകയാണ് മുന്നിലുള്ള ഏകവഴി. വിവാഹശേഷവും പ്രണയിക്കാവുന്നതേയുള്ളൂ. എന്നാല്‍ തെരഞ്ഞെടുക്കുന്ന പങ്കാളിയില്‍ പിഴവ് പറ്റാന്‍ പാടില്ല. വിവാഹപങ്കാളിയെ തെരഞ്ഞെടുക്കല്‍ ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകമായ തീരുമാനങ്ങളില്‍ ഒന്നാണ്. വിവാഹത്തിന് സമ്മതം മൂളുമ്പോള്‍ ഞാന്‍ ശരിയായ ആളെ തന്നെയാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്ന ഉറപ്പ് മനസ്സിലുണ്ടാകണം. പക്ഷേ ഇതെങ്ങനെ ഉറപ്പിക്കും? അതിന് ചില വഴികളുണ്ട്.
അറേഞ്ച്ഡ് വിവാഹത്തിന് സമ്മതം മൂളുന്നതിന് മുമ്പ് ഇനിപ്പറയുന്ന ചോദ്യങ്ങള്‍ സ്വയം ചോദിക്കുക. അതിനുള്ള ഉത്തരങ്ങളില്‍ അറിയാം ഈ വ്യക്തി തന്റെ ജീവിതപങ്കാളിയാകാന്‍ അനുയോജ്യമാണോ, ഈ വിവാഹത്തിന് ആയുസ്സുണ്ടാകുമോ തുടങ്ങിയ കാര്യങ്ങള്‍.
ഈ വ്യക്തിയുമായി മണിക്കൂറുകളോളം സംസാരിച്ചിരിക്കാന്‍ പറ്റുമോ?
ഒരു ബന്ധത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന് ആശയവിനിമയമാണ്. ഒരു വ്യക്തിയുമായി വിരസതയൊന്നുമില്ലാതെ ഫ്രീ ആയി എത്രനേരം വേണമെങ്കിലും സംസാരിക്കാനും അല്ലെങ്കില്‍ നിശബ്ദമായി ഇരിക്കാനും സാധിക്കുമെങ്കില്‍ അത് അവര്‍ നല്ല പങ്കാളികളായിരിക്കും എന്നതിന്റെ സൂചനയാണ്. അതുകൊണ്ട് വിവാഹത്തിന് സമ്മതം മൂളുന്നതിന് മുമ്പായി വിവാഹത്തിനൊരുങ്ങുന്ന ആളുമായുള്ള ആശയവിനിമയം എങ്ങനെയാണെന്ന് ചിന്തിക്കുക. എത്രനേരം വേണമെങ്കിലും സംസാരിക്കാവുന്ന ഒരാളാണങ്കില്‍ വിവാഹത്തിന് സമ്മതം മൂളുന്നത് ഉചിതമായിരിക്കും.
ആശ്രയിക്കാന്‍ കഴിയുമോ?
രണ്ട് വ്യക്തികള്‍ക്കിടയില്‍ വളരെ അടുത്ത ഒരു ബന്ധം ഉണ്ടാകണമെങ്കില്‍ അവര്‍ തമ്മില്‍ പരസ്പര ധാരണയും ക്ഷമയും സഹാനുഭൂതിയും ഉണ്ടായിരിക്കണം. അതുകൊണ്ടാണ് വിവാഹം കഴിക്കാന്‍ പോകുന്ന ആള് പല കാര്യങ്ങള്‍ക്കും ആശ്രയിക്കാന്‍ കഴിയുന്ന ഒരാളോ എന്ന് അറിഞ്ഞിരിക്കണമെന്ന് പറയുന്നത്. കഷ്ടകാലത്തും നല്ലസമയത്തും ഒപ്പം നില്ക്കാന് കഴിവുള്ള ആളാണ് വിവാഹം കഴിക്കാന്‍ പോകുന്ന വ്യക്തിയെന്ന് ഉള്ളില്‍ തോന്നുന്നുണ്ടെങ്കില്‍ വിവാഹത്തിന് യെസ് പറയാം.
ആ വ്യക്തിയുമായി വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ സാധിക്കുമോ?
എല്ലാ ബന്ധങ്ങളിലും എല്ലാ സമയങ്ങളിലും പങ്കാളികള്‍ തമ്മില്‍ അന്യോന്യം വിട്ടുവീഴ്ചകളും ഒത്തുപോകലും വേണ്ടിവരും. വിവാഹം കഴിക്കാന്‍ പോകുന്ന ആളോട് ഒത്തുപോകാനും വേണ്ടപ്പോള്‍ വിട്ടുവീഴ്ചകള്‍ ചെയ്യാനും സാധിക്കുമോ എന്ന് വിവാഹത്തിന് സമ്മതം മൂളുന്നതിന് മുമ്പ് സ്വയം ചോദിച്ചുനോക്കുക. പങ്കാളിക്കായി, നല്ല ദാമ്പത്യത്തിനായി ചില ത്യാഗങ്ങള്‍ സഹിക്കാന്‍ തയ്യാറാണെങ്കില്‍ വിവാഹത്തിന് സമ്മതം പറയാം.
ആ വ്യക്തിയുമായി എല്ലാം പങ്കുവെക്കാന്‍ സമ്മതമാണോ?
ദാമ്പത്യം പോലെ വളരെ അടുപ്പമുള്ള ഒരു ബന്ധത്തില്‍, എല്ലാ കാര്യങ്ങളും പങ്കുവെക്കാന്‍ കഴിയുന്ന ഒരു അവസ്ഥ ആ വ്യക്തിക്ക് യോജിച്ച വ്യക്തിയാണ് പങ്കാളി എന്നതിന്റെ ലക്ഷണമാണ്. ജീവിതത്തില്‍ തങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍, ജീവിത അനുഭവങ്ങള്‍, നല്ല വശം, മോശം വശം എന്നിങ്ങനെ എല്ലാ കാര്യങ്ങളും ഒന്നിച്ച് പങ്കുവെക്കാന്‍ കഴിയുന്ന വ്യക്തികള്‍ക്ക് മാതൃകാ ദമ്പതികളാകാന്‍ സാധിക്കും.
വ്യക്തിയെ കുറിച്ച് നിങ്ങളുടെ ഉള്ളിലുള്ള ധാരണ ശരിയാണോ?
വിവാഹം കഴിക്കാന്‍ പോകുന്ന വ്യക്തിയെ കുറിച്ച് ശരിയായ ചിത്രം മനസ്സിലുണ്ടായിരിക്കുക വളരെ പ്രധാനപ്പെട്ട വസ്തുതയാണ്. ചിലപ്പോഴെങ്കിലും നമ്മള് ഒരു വ്യക്തിയെ കുറിച്ച് ധരിച്ചുവെച്ചിരിക്കുന്നതിലും വളരെ വ്യത്യസ്തമായിരിക്കും യഥാര്‍ത്ഥത്തിലുള്ള അയാള്‍. പുറത്ത് നിന്നുള്ള സ്വാധീനങ്ങളും നമ്മുടെ തന്നെ പക്ഷപാത നിലപാടുകളും മൂലം ചിലപ്പോള്‍ ഈ വ്യക്തിയുടെ യഥാര്‍ത്ഥ ചിത്രമായിരിക്കില്ല നമ്മുടെ ഉള്ളിലുണ്ടായിരിക്കുക. അതുകൊണ്ട് വിവാഹത്തിന് സമ്മതം മൂളുന്നതിന് മുമ്പായി നമ്മള് കരുതിയിരിക്കുന്നത് പോലെ തന്നെ ആണോ ഈ വ്യക്തി എന്ന് ഉറപ്പാക്കുക. ഒരുപാട് സംസാരിച്ചും നേരില്‍ കണ്ടും മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയൂ.



Click it and Unblock the Notifications