Latest Updates
-
മെയ് 30-ന് അപൂർവ്വ രവി-സിദ്ധ യോഗം: നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ ഉപയോഗിക്കാം? -
കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; ആയിരം കലോറി എരിച്ചുകളയാൻ ഈ കളി മതി! -
വെയിൽ കൊള്ളുമ്പോൾ ചർമ്മം മാത്രമല്ല, തലയോട്ടിയും അപകടത്തിലാണ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും -
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം!
കാപ്പി കുടിച്ചാല്‍ മുടി കൊഴിയുമോ, കഫീന്‍ മുടിയില്‍ പുരട്ടിയാല്‍ മുടി വളരുമോ?
മുടിയുടെ വളര്‍ച്ചയുമായും മുടി കൊഴിച്ചിലുമായും ബന്ധപ്പെട്ട് പല വിശ്വാസങ്ങളും തെറ്റിദ്ധാരണകളും ആളുകള്‍ക്കുണ്ട്. ഇതുകൂടാതെ പുതിയ പല അറിവുകളും ഇക്കാലത്ത് സോഷ്യല്‍മീഡിയ വഴിയും ആളുകളിലേക്ക് എത്താറുണ്ട്. ഇതിലെ സത്യമെന്താണ് എന്ന് അന്വേഷിക്കുക പോലും ചെയ്യാതെ ആളുകള്‍ ഇതെല്ലാം വിശ്വസിക്കുകയും സോഷ്യല്‍മീഡിയയില്‍ പറയുന്നതൊക്കെ ചെയ്യുകയും ചെയ്യും.

മുടി കൊഴിച്ചിലുമായി ബന്ധപ്പെട്ട് കഴിഞ്ഞിടെ ഇന്‍സ്റ്റഗ്രാമില്‍ ചര്‍ച്ചയായ ഒന്നാണ് കാപ്പി കുടിക്കുന്നത് മുടി കൊഴിച്ചിലിന് കാരണമാകുമെന്നത്. ലോകം മുഴുവന്‍ ആരാധകരുള്ള ജനകീയ പാനീയമാണ് കാപ്പി എന്നോര്‍ക്കണം. പ്രത്യേകിച്ച് സ്ത്രീകള്‍ അവരുടെ ഒരു ദിനം അടുക്കളയില്‍ ആരംഭിക്കുന്നത് തന്നെ ഒരു കപ്പ് കാപ്പി കുടിച്ചാണ്. അപ്പോഴാണ് കാപ്പി കുടിച്ചാല്‍ മുടി കൊഴിയുമെന്ന അറിവ് സോഷ്യല്‍മീഡിയയിലൂടെ പകര്‍ന്നുകിട്ടിയത്. പലരും അതോടെ കാപ്പികുടിയങ്ങ് നിര്‍ത്തി. കാപ്പിയേക്കാള്‍ വലുത് കേശസൗന്ദര്യമാണെന്ന് അവരില്‍ പലരും ആത്മഗതം പറഞ്ഞു.
കാപ്പി കുടിച്ചാല്‍ മുടി കൊഴിയുന്നതെങ്ങനെ?
തിയോ ബെര്ഗ്മാന് എന്ന സര്‍ട്ടിഫൈഡ് ഹെല്‍ത്ത് കോച്ചാണ് അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ കാപ്പിയും മുടി കൊഴിച്ചിലും തമ്മിലുള്ള അവിശുദ്ധ ബന്ധം വെളിപ്പെടുത്തിയത്. അമിതമായ കഫീന്‍ ഉപഭോഗം, പ്രത്യേകിച്ച് കാപ്പിയിലൂടെ ഉള്ളത് സ്ത്രീകളുടെ കേശാരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നായിരുന്നു ഇദ്ദേഹം പറഞ്ഞത്. കാരണം ശരീരത്തില്‍ കഫീന്റെ അളവ് കൂടുമ്പോള്‍ കൂടുതല്‍ അഡ്രിനാലിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ അത് അഡ്രീനല്‍ ഗ്രന്ഥിയെ പ്രേരിപ്പിക്കുകയും അതിലൂടെ അഡ്രീനല്‍ ഗ്രന്ഥി ദുര്‍ബലമാകുകയും ചെയ്യും. അഡ്രീനല്‍ ഗ്രന്ഥി ദുര്‍ബലമാകുന്നതാണ് സ്ത്രീകില്‍ മുടി കൊഴിച്ചിലും മുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഉണ്ടാക്കുന്നതെന്ന് ബെര്ഗ്മാന് പറയുന്നു.
കാപ്പി മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുമോ?
എന്നാല്‍ ബെര്‍ഗ്മാന്റെ അഭിപ്രായത്തിന് എതിരായ ചില അഭിപ്രായങ്ങളും കാപ്പിയും മുടി കൊഴിച്ചിലുമായും ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്നുണ്ട്. കാപ്പി തലയോട്ടിയില്‍ പുരട്ടുന്നത് മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുമെന്നതാണ് അതിലൊന്ന്. എന്നാല്‍ ഇവിടെ കാപ്പി കുടിക്കുന്നതിലൂടെയല്ല, കാപ്പി ബാഹ്യമായി ഉപയോഗിക്കുമ്പോഴാണ് ഗുണഫലം ലഭിക്കുന്നത്.
നേരിട്ട് തലയില്‍ പുരട്ടുമ്പോള്‍ കഫീന്‍ മുടിവേരുകളെ ഉത്തേജിപ്പിക്കുകയും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നാണ് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. മുടി കൊഴിച്ചിലിന് കാരണമാകുന്ന ഡിഹൈഡ്രോടെസ്റ്റോസ്റ്റിറോണിനെതിരെ (ഡിഎച്ച്ടി) പോരാടാന്‍ കഫീന്‍ കഴിവുണ്ടത്രേ. ഒരു ഗവേഷണ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് കഫീന്‍ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുമെന്ന അഭിപ്രായം ഉണ്ടായിരിക്കുന്നത്. 2007-ല്‍ നടന്ന ഒരു പഠനത്തില്‍ കഫീന്‍ നേരിട്ട് മുടിയില്‍ ഉപയോഗിച്ചപ്പോള്‍ പഠനത്തില്‍ പങ്കെടുത്തവരില്‍ ആന്ഡ്രോജെനറ്റിക് അലോപെഷ്യ എന്ന ഒരു പദാര്‍ത്ഥം ഉണ്ടായതായി കണ്ടെത്തി. മുടി വളര്‍ച്ചയ്ക്ക് തടസ്സം നില്ക്കുന്ന ടെസ്റ്റോസ്റ്റിറോണിനെതിരായി പ്രവര്‍ത്തിക്കുന്നതാണ് ഈ പദാര്‍ത്ഥം. മാത്രമല്ല ഈ പഠനത്തില്‍ പങ്കെടുത്തവരില്‍ മുടി വളര്‍ച്ച കൂടിയെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്.
കാപ്പി കുടിച്ചാല്‍ മുടി വളരണമെന്നില്ല
എന്നാല്‍ മുടി വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനായി കാപ്പി കുടിക്കേണ്ടതില്ല, തലയില്‍ തേച്ചാല്‍ മാത്രം മതി. ഇന്റെര്‍നാഷണല്‍ ജേണല്‍ ഓഫ് ഡെര്‍മറ്റോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് കഫീന്‍ നേരിട്ട് തലയോട്ടിയിലെത്തുമ്പോള് അത് മുടി വളര്‍ച്ചയെ പരിപോഷിപ്പിക്കുന്നു. എന്നാല്‍ കാപ്പിയിലൂടെ കഫീന്‍ ശരീരത്തില്‍ എത്തുമ്പോള്‍ അത് പല പലവഴിയിലായി ലയിച്ചുപോകുമെന്നതിനാല്‍ ആ ഫലം ലഭിക്കുകയില്ല.
മാത്രമല്ല, കഫീന്‍ അധികമായി ശരീരത്തിലെത്തുന്നത് ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകുകയും പോഷകങ്ങളുടെ ആഗിരണത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. ഇത് നേരിട്ടല്ലെങ്കിലും മുടിയുടെ ആരോഗ്യത്തെ ബാധിക്കും. ഉദാഹരണത്തിന് കഫീന്‍ ശരീരത്തില്‍ കൂടുതലായി എത്തുമ്പോള്‍ കോര്‍ട്ടിസോള്‍ കൂടുതലായി ഉല്‍പ്പാദിപ്പിക്കപ്പെടും. ഇത് മുടി കൊഴിച്ചിലിന് കാരണമാകും. മാത്രമല്ല, കഫീന്‍ അയേണ്‍, മഗ്നീഷ്യം തുടങ്ങി മുടി വളര്‍ച്ചയ്ക്ക് അത്യാവശ്യമായ പോഷകങ്ങളുടെ ആഗിരണത്തെയും ദോഷകരമായി ബാധിക്കും.
മുകളില്‍ പറഞ്ഞ കണ്ടെത്തലുകള്‍ പരിഗണിക്കുമ്പോള്‍ അമിതമായി കാപ്പി കുടിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് വലിയ ഗുണം ചെയ്യില്ലെന്നാണ് മനസ്സിലാക്കേണ്ടത്. മാത്രമല്ല ശരീരത്തില്‍ കഫീന്റെ അളവ് കൂടുന്നത് മറ്റുപല പ്രശ്നങ്ങള്‍ക്കും കാരണമാകുന്നുമുണ്ട്. അതിനാല്‍ മുടിയുടെയും ശരീരത്തിന്റെയും ആരോഗ്യം കണക്കിലെടുത്ത് കാപ്പികുടി അല്‍പ്പമൊന്ന് കുറച്ചോളൂ.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications