Latest Updates
-
ചന്ദ്രൻ മകരം രാശിയിലേക്ക്: കരിയറിൽ വലിയ മാറ്റങ്ങൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടമുണ്ടാക്കാം -
ശനി വക്രഗതി 2026: കുംഭം, മീനം, മേടം രാശിക്കാർക്ക് ഇനി നിർണ്ണായക സമയം; ശ്രദ്ധിക്കേണ്ടത് എന്ത്? -
ജൂലൈ 27: വൈധൃതി യോഗം; സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ജൂലൈ 27: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
2026 ജൂലൈ 27 സോമപ്രദോഷം: ചന്ദ്രന്റെ രാശിമാറ്റം ഈ നക്ഷത്രക്കാർക്ക് നൽകുന്നത് വൻ നേട്ടങ്ങൾ -
2026 ജൂലൈ 26 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
9 കിലോ കുറച്ച് കുനാൽ കെമ്മു; വാട്ടർ ഫാസ്റ്റിംഗ് ശരിക്കും സുരക്ഷിതമാണോ? അറിയേണ്ടതെല്ലാം -
സലൂണിൽ പോകുമ്പോൾ ഈ അശ്രദ്ധ വേണ്ട, ഹെപ്പറ്റൈറ്റിസ് വരാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗോവയിലെ മഴക്കാല യാത്ര: ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഗുരു ആദിത്യ യോഗം: ഈ ബുധനാഴ്ച ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം?
ശര്‍ക്കരയോ തേനോ അറിയാം ആരോഗ്യം ഏതെന്ന്?
മധുരം ഇഷ്ടമല്ലാത്തവര്‍ വളരെ ചുരുക്കമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ പലപ്പോഴും മധുരം ഒരു വെല്ലുവിളി തന്നെയാണ്. എന്നാല്‍ അമിതവണ്ണവും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉള്ളവരെങ്കില്‍ മധുരം വളരെയധികം പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. ശരീരഭാരം കുറക്കാന്‍ ആഗ്രഹിക്കുന്നവരെങ്കില്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിലുപരി ശര്‍ക്കരയോ തേനോ ഏതാണ് ഉപയോഗിക്കേണ്ടത് എന്നും ആരോഗ്യം നല്‍കുന്നത് എന്താണെന്നും നമുക്ക് നോക്കാം.
സാധാരണ ഉപയോഗിക്കുന്നത് തന്നെയാണ് ശര്‍ക്കരയും തേനും. എന്നാല്‍ ഇവയില്‍ ഏതാണ് ആരോഗ്യത്തിന് മികച്ചത് എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. എന്ത് തന്നെയായാലും പഞ്ചസാര ഉപയോഗിക്കുന്നതിനേക്കാള്‍ ഗുണങ്ങള്‍ തന്നെയാണ് ശര്‍ക്കരയോ അല്ലെങ്കില്‍ പഞ്ചസാരയോ ഉപയോഗിക്കുന്നത് വഴി ലഭിക്കുന്നത്. ഇവ രണ്ടില്‍ ഏതാണ് ആരോഗ്യം നല്‍കുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.

എന്തുകൊണ്ട് ഇവയെല്ലാം
തേനും ശര്‍ക്കരയും സാധാരണയായി മധുരത്തിന് വേണ്ടി ഉപയോഗിക്കുന്നതാണ്. എന്നാല്‍ ഇവ എപ്രകാരം ആരോഗ്യത്തിന് സഹായിക്കുന്നു, അതോ ആരോഗ്യത്തിന് വില്ലനാവുകയാണോ എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. തടി കുറക്കുന്ന കാര്യത്തിലും ഇവയില്‍ ഏതാണ് ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.
ശര്‍ക്കര എന്തുകൊണ്ട്?
ആരോഗ്യ ഗുണങ്ങളുടെ കലവറയാണ് ശര്‍ക്കര എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇവയില്‍ പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിന്‍ ബി 1, ബി 6, സി. പ്ലസ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഫൈബറിന്റെ കാര്യത്തിലും മികച്ചതാണ് ശര്‍ക്കര. ദഹനവ്യവസ്ഥയെ എളുപ്പത്തിലാക്കുന്നതിന് സഹായിക്കുന്നതോടൊപ്പം തന്നെ ആരോഗ്യത്തിനുണ്ടാവുന്ന പ്രതിസന്ധികളെ എല്ലാം ഇല്ലാതാക്കുന്നതിനും ശര്‍ക്കര സഹായിക്കുന്നു.
ഗുണങ്ങള്‍ നിരവധി
ശര്‍ക്കരയില്‍ ഉള്ള കുറഞ്ഞ കലോറി ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ഇത് പല അസ്വസ്ഥതകളേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇതില്‍ ധാരാളം ഫിനോളിക് സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്, ഇത് ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തെ ചെറുക്കുകയും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അനീമിയ പോലുള്ള പ്രതിസന്ധികളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ശര്‍ക്കര സഹായിക്കും.
എത്രത്തോളം ആരോഗ്യകരം
പഞ്ചസാരയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് എത്രത്തോളം ആരോഗ്യകരമാണ് എന്ന് പലര്‍ക്കും അറിയില്ല. മിക്കവരും മധുരത്തിന് വേണ്ടി ശര്‍ക്കരയാണ് ഉപയോഗിക്കുന്നതും. ശര്‍ക്കര ഉപയോഗിക്കുന്നത് വഴി പഞ്ചസാര ഉണ്ടാക്കുന്ന അപകടങ്ങളെ എല്ലാം തന്നെ നമുക്ക് ഇല്ലാതാക്കാം. കൂടാതെ ആരോഗ്യത്തിന് രണ്ടാമതൊരു ചിന്തയുടെ ആവശ്യമില്ലെന്നതും സത്യമാണ്. എല്ലാ അര്‍ത്ഥത്തിലും ആരോഗ്യ പ്രശ്നങ്ങളെ പരിഹരിക്കാന്‍ ശര്‍ക്കര മികച്ചതാണ്.
ദീര്‍ഘകാല ഉപയോഗം
പലപ്പോഴും ദീര്‍ഘകാല ഉപയോഗം അല്പം ശ്രദ്ധിക്കണം. കാരണം ഇത് ചിലരില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കും. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം. കുറച്ച് കാലത്തെ ഉപയോഗത്തിന് ശേഷം നിര്‍ത്തുന്നതാണ് നല്ലത്. പക്ഷേ ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ശര്‍ക്കര നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും മലബന്ധം, ജലദോഷം, ചുമ എന്നിവക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു ശര്‍ക്കരയും തേനും.
തേനിന്റെ ഉപയോഗം
ശരീരഭാരം കുറയ്ക്കാന്‍ തേന്‍ ഉപയോഗിക്കുന്നവരാണ് പലരും. എന്നാല്‍ ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ പലപ്പോഴും പലര്‍ക്കും അറിയില്ല. പഞ്ചസാരയും തേനും രണ്ടും മധുരമാണെന്ന് നമുക്കറിയാം. തേന്‍ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ധാതുക്കള്‍, അമിനോ ആസിഡുകള്‍, പോഷകങ്ങള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ വിതരണം ചെയ്യുന്നതിന് സഹായിക്കുന്നു. എന്നാല്‍ ഇത് എപ്രകാരം ഉപയോഗിക്കണം,, എന്തൊക്കെ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാം.
തേനിന്റെ ഗുണങ്ങള്‍
തേന്‍, ചെറുചൂടുള്ള വെള്ളം മിക്സ് ചെയ്ത് കഴിക്കുമ്പോള്‍ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുകയും നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു. പല കാര്യങ്ങളും തേന്‍ ഒരുമിച്ച് ചെയ്യുന്നു എന്നതാണ് സത്യം. എങ്കിലും നിങ്ങളുടെ ഉപഭോഗം പരിമിതപ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. കാരണം ഒരു ടേബിള്‍ സ്പൂണ്‍ തേനില്‍ 60-64 കലോറി അടങ്ങിയിട്ടുണ്ടെന്നതാണ് സത്യം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications