Latest Updates
-
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ! -
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും!
ദാമ്പത്യത്തിന്റെ ഒന്നാമത്തെ നിയമം: വിവാഹജീവിതത്തിലേക്ക് കുടുംബക്കാരെ പ്രവേശിപ്പിക്കാതിരിക്കുക
ദാമ്പത്യമെന്നത് ഭാര്യയ്ക്കും ഭര്ത്താവിനുമിടയില് മാത്രമുള്ള കാര്യമാണ്, അതിലേക്ക് മറ്റൊരാളെയോ കുടുംബപ്രശ്നങ്ങളെയോ വലിച്ചിഴക്കരുത്. മിക്കപ്പോഴും പറഞ്ഞുകേള്‍ക്കുന്ന വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു പ്രസ്താവനയാണത്. എന്നാല്‍ നടപ്പിലാക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ളതുമായ ഒരു കാര്യം കൂടിയാണിത്. മറ്റുള്ളവരുടെ അനാവശ്യ ഇടപെടലുകള്‍ കൊണ്ടോ കുടുംബപ്രശ്നങ്ങള്‍ വലിച്ചിഴക്കുന്നത് കൊണ്ടോ മാത്രം തകര്‍ന്നുപോയ എത്രയോ ദാമ്പത്യങ്ങള്‍ ഉണ്ട്.

വിവാഹമെന്നത് രണ്ടുപേര്‍ക്കിടയില്‍ സംഭവിക്കുന്ന ഒരു കാര്യമാണ്. എന്നും അത് രണ്ടുപേര്‍ക്കിടയില്‍ മാത്രം നിലനില്‍ക്കുന്ന ഒന്നായിരിക്കണം. ആരോഗ്യകരവും സംതൃപ്തവുമായി ഒരു ദാമ്പത്യത്തിന്റെ ഒന്നാമത്തെ നിയമമാണത്.
ദമ്പതിമാരെ അവരുടെ വഴിക്ക് വിടാന്‍ കുടുംബാംഗങ്ങള്‍ തയ്യാറാകണം
ദാമ്പത്യവും കുടുംബജീവിതവും ഒത്തുകൊണ്ടുപോകുകയെന്നത് വളരെ പരിശ്രമവും ക്ഷമയും ആവശ്യമുള്ള സംഗതിയാണ്. പ്രത്യേകിച്ച് വിവാഹം കഴിഞ്ഞ് അധികകാലമാകാത്തവര്. ദമ്പതിമാര്‍ എങ്ങനെ ആയിരിക്കണമെന്നതില്‍ കുടുംബം ഒരു പൊതുധാരണ മുന്നോട്ടുവെക്കുന്നതാണ് മിക്കപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. ഇത് പതുക്കെ ദാമ്പത്യത്തിലേക്ക് നുഴഞ്ഞുകയറുകയും ദമ്പതിമാര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.
ഭാര്യാ-ഭര്ത്താക്കന്മാര്ക്കിടയിലേക്ക്, അവരുടെ കാര്യങ്ങളിലേക്ക് കുടുംബത്തിലെ മറ്റാരും കടന്നുചെല്ലാതിരുന്നാല് തീരുന്ന പ്രശ്നമേയുള്ളു ഇത്. പണ്ടുകാലത്തെയും ഇന്നത്തെ കാലത്തെയും ജനങ്ങളുടെ ചിന്താരീതിയും പെരുമാറ്റ ശൈലികളും സങ്കല്‍പ്പങ്ങളുമെല്ലാം വ്യത്യസ്തമാണെന്ന വസ്തുത കുടുംബങ്ങളിലെ മുതിര്‍ന്നവര്‍ അംഗീകരിച്ചേ മതിയാകൂ. പണ്ട് നടന്നിരുന്നത് പോലെ കാര്യങ്ങള്‍ നടക്കണമെന്നും, പണ്ടത്തെ ദമ്പതികള്‍ പെരുമാറിയിരുന്നത് പോലെ പെരുമാറണമെന്നും ശഠിക്കാതെ ദമ്പതിമാരെ അവരുടെ വഴിക്ക് വിടുക.
അല്ലാത്തപക്ഷം, വീട്ടുകാരുടെ ഇടപെടല്‍ കാരണം ദമ്പതിമാര്‍ക്കിടയില്‍ തെറ്റായ ആശയവിനിമയവും തെറ്റിദ്ധാരണകളും ഉടലെടുക്കും. അത് ആശയക്കുഴപ്പത്തിലേക്കും പ്രശ്നങ്ങളിലേക്കും ദാമ്പത്യത്തെ നയിക്കും.
കുടുംബവും ദാമ്പത്യവും എങ്ങനെ ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകും
മികച്ച ആശയവിനിമയവും തുറന്ന സംസാരവുമാണ് ദാമ്പത്യവും കുടുംബബന്ധങ്ങളും ഒന്നിച്ചുകൊണ്ടുപോകാനുള്ള ഒരു മാര്‍ഗ്ഗം. അതോടൊപ്പം തന്നെ ഓരോ ബന്ധങ്ങളുടെ അതിര്‍വരമ്പുകള്‍ വ്യക്തമായി നിര്‍വ്വചിച്ച് അത് കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. വിവാഹം കഴിക്കുന്നതോടെ മറ്റ് കുടുംബാംഗങ്ങളോടുള്ള ഇടപെടല്‍ കുറയ്്കകണമെന്നോ അവരുടെ അഭിപ്രായങ്ങള്‍ മുഖവിലയ്ക്കെടുക്കരുതെന്നോ അല്ല. പങ്കാളിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍, ദാമ്പത്യത്തിലെ നിര്‍ണ്ണായക തീരുമാനങ്ങളില്‍ കുടുംബത്തിനേക്കാള്‍ മുന്‍ഗണന പങ്കാളിക്ക് തന്നെ നല്‍കുക. ഇവയ്ക്കൊപ്പം തന്നെ പ്രധാനപ്പെട്ട കാര്യമാണ് പരസ്പരം മൂല്യങ്ങള്‍ പങ്കുവെക്കുക എന്നതും.
ദാമ്പത്യം ദൃഢമാക്കുന്നതിനൊപ്പം കുടുംബബന്ധങ്ങളെയും ശക്തമാക്കി മുന്നോട്ടുകൊണ്ടുപോകാന്‍ ചില വഴികളിതാ
അതിര്‍വരമ്പുകള്‍ നിശ്ചയിക്കുക: ദാമ്പത്യത്തില്‍ കുടുംബാംഗങ്ങളെ എവിടെ നിര്‍ത്തണമെന്ന കാര്യത്തില്‍ പങ്കാളികള്‍ക്കിടയില്‍ വ്യക്തമായ ഒരു കാഴ്ചപ്പാട് ഉണ്ടായിരിക്കണം. ഇത്തരം അതിര്‍വരമ്പുകള്‍ നിശ്ചയിക്കുമ്പോള്‍ പങ്കാളിയുടെ താല്‍പ്പര്യങ്ങളും വികാരങ്ങളും കണക്കിലെടുക്കേണ്ടത് അത്യാവശ്യമാണ്. കാരണം ചിലര്‍ക്ക് കുടുംബത്തില്‍ നിന്നുള്ള പിന്തുണയോടെയേ ജീവിതം മുന്നോട്ട് കൊണ്ടുപോകാനാകൂ. മറ്റുചിലര്‍ക്ക് വിവാഹജീവിതത്തില്‍ പൂര്‍ണ്ണമായ സ്വാതന്ത്ര്യം വേണ്ടിവരും. അതിനാല്‍ പങ്കാളികള്‍ പരസ്പരം സംസാരിച്ച് ആലോചിച്ച് അന്യോന്യം പിന്തുണച്ച് ഇത്തരം അതിര്‍വരമ്പുകള്‍ നിശ്ചയിക്കുക.
തുറന്ന് സംസാരിക്കുക: കുട്ടിക്കാലത്തെ കുറിച്ചും കുട്ടിക്കാലത്തെ കുടുംബ സാഹചര്യത്തെ കുറിച്ചുമെല്ലാം തുറന്ന് സംസാരിക്കുക. ഇത് പങ്കാളിയെയും അവരുടെ കുടുംബ അന്തരീക്ഷത്തെയും അടുപ്പങ്ങളെയും കുറിച്ച് കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ സഹായിക്കും. അന്യോന്യം ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കി കഴിഞ്ഞാല്‍ പരസ്പരം പിന്തുയ്ണക്കാനും വൈകാരിക അടപ്പവും ഐക്യവും വര്‍ദ്ധിപ്പിക്കാനും സാധിക്കും.
പങ്കാളിയെ വേദനിപ്പിക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കുക: കുടുംബാഗങ്ങളുടെ വാക്കുകളോ പെരുമാറ്റങ്ങളോ പങ്കാളികളില്‍ ഒരാളെ വേദനിപ്പിക്കുന്നത് പലപ്പോഴും കുടുംബങ്ങളില്‍ സംഭവിക്കുന്ന കാര്യമാണ്. ഇത്തരം സാഹചര്യങ്ങളില്‍ മറ്റേയാളില്‍ നിന്നും അകമഴിഞ്ഞ പിന്തുണ ലഭിക്കുന്നത് വേദനയുടെ കാഠിന്യം കുറയ്ക്കാന്‍ സഹായിക്കും. എന്നാല്‍ എന്തൊക്കെ കാര്യങ്ങളാണ് പങ്കാളിയെ വേദനിപ്പിക്കുന്നതെന്നും കുത്തിനോവിപ്പിക്കുന്നതെന്നും അറിഞ്ഞാല്‍ മാത്രമേ അവര്‍ക്ക് പിന്തുണ നല്കാന് കഴിയൂ. പങ്കാളിയുടെ ഇത്തരം കാര്യങ്ങളും അതിനുള്ള കാരണങ്ങളും അറിയാന്‍ ശ്രമിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications