2024 മേയ് മാസത്തെ സമ്പൂര്‍ണ നക്ഷത്രഫലം: വരുന്ന 31 ദിനം ഗുണദോഷഫലങ്ങള്‍

മേയ് മാസത്തിന് തുടക്കം കുറിക്കുമ്പോള്‍ അത് നമ്മുടെ ജീവിതത്തിലും ചില സ്വാധീനം ചെലുത്തുന്നുണ്ട്. മേയ് മാസത്തെ സമ്പൂര്‍ണ നക്ഷത്രഫലത്തെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്. മേയ് മാസത്തില്‍ സൂര്യന്‍ മേടം, ഇടവം രാശികളിലൂടേയാണ് സഞ്ചരിക്കുന്നത്. ബുധന്‍ ആവട്ടെ മെയ് 10-ന് മേടം രാശിയില്‍ സംക്രമിക്കുന്നു. ശുക്രന്‍ നിലവില്‍ മേടം രാശിയില്‍ തന്നെയാണ്. ഇത്തരത്തില്‍ നിരവധി ഗ്രഹമാറ്റങ്ങള്‍ മെയ്മാസത്തെ കാത്തിരിക്കുന്നുണ്ട്.

ജ്യോതിഷപരമായി ഏറെ പ്രാധാന്യമുള്ള രാശിമാറ്റമായ വ്യാഴത്തിന്റെ മാറ്റം പല നാളുകളിലും അതിന്റെ സ്വാധീനം ചെലുത്തുന്നുണ്ട്. വ്യാഴവും ശുക്രനും അതിന്റെ മൗഢ്യത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഈ ലേഖനത്തില്‍ മെയ് മാസത്തില്‍ അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രക്കാരുടെ പൊതുഫലത്തെക്കുറിച്ചാണ് പറയുന്നത്.

Monthly Horoscope

മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും):
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സൂര്യന്റെ മേടം രാശിയിലെ മാറ്റം തന്നെ അല്‍പം പ്രയാസം നല്‍കുന്നതാണ്. ചെയ്യുന്ന കാര്യങ്ങളില്‍ കൂടുതല്‍ അധ്വാനിക്കേണ്ടതായി വരുന്നു. പലപ്പോഴും കഷ്ടനഷ്ടങ്ങളും ദാമ്പത്യ പ്രശ്‌നങ്ങളും ഉണ്ടായേക്കാം. എന്നാല്‍ വ്യാഴത്തിന്റെ രാശിമാറ്റം നിങ്ങളില്‍ സന്തോഷം നല്‍കുന്നു. അതുകൊണ്ട് തന്നെ പല കഷ്ടപ്പാടുകളും ചെറുതായി മാറി വരും. ഉന്നത വിദ്യാഭ്യാസത്തിന് അനുകൂല സമയമാണ്. പണത്തിന്റെ കാര്യത്തില്‍ നഷ്ടങ്ങള്‍ സംഭവിക്കാം. വരുമാനത്തില്‍ തടസ്സങ്ങള്‍ ഉണ്ടാവാം.

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മെയ് മാസത്തില്‍ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കം. ഏത് പ്രതിസന്ധിയെങ്കിലും അതിനെയെല്ലാം അതിജീവിച്ച് മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. വിവാഹത്തിന് അനുകൂലസമയമാണ്. വാഹനയോഗം കാണുന്നു. കുടുംബത്തില്‍ മംഗളകരമായ പല കാര്യങ്ങളും സംഭവിക്കും. ഗുണപരമായി അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുകയും അതനുസരിച്ച് മുന്നോട്ട് പോവാന്‍ സാധിക്കുകയും ചെയ്യുന്നു.

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്ക്ക് ബിസിനസ് നേട്ടങ്ങള്‍ ഉണ്ടാവുന്നു. പിണങ്ങിയിരിക്കുന്നവര്‍ക്ക് ഒരുമിക്കാന്‍ ഉള്ള ഏറ്റവും അനുകൂലമായ സമയമാണ്. ചെയ്യുന്ന ജോലിക്ക് അനുസരിച്ച് പ്രതിഫലം ലഭിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവും. വിവാഹത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തുന്നതിന് സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ മികച്ച നേട്ടങ്ങളുണ്ടാവുന്നു. എങ്കിലും വാക്കുകളും പ്രവൃത്തികളും വളരെയധികം ശ്രദ്ധിക്കണം.

കര്‍ക്കിടക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും):
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്ന സമയമാണ്. ആഗ്രഹിച്ചത് പോലെ തുടര്‍പഠനത്തിനുള്ള സാധ്യതയുണ്ട്. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. പുതിയ സംരംഭങ്ങള്‍ വിജയത്തിലെത്തുന്നു. കുടുംബത്തില്‍ സാമ്പത്തിക ഭദ്രതയുണ്ടാവും. ആരോഗ്യപ്രശ്‌നങ്ങള്‍ ചെറിയ രീതിയില്‍ അലട്ടുന്നതിനുള്ള സാധ്യതയുണ്ട്. പല കാര്യങ്ങള്‍ക്കും പല കോണില്‍ നിന്നും എതിര്‍പ്പുകള്‍ വരാം.

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സൂര്യന്റെ മാറ്റം അനുകൂല ഫലങ്ങള്‍ സൃഷ്ടിക്കും. ഭാഗ്യാനുഭവങ്ങള്‍ പല തരത്തിലാണ് നിങ്ങളെ തേടി വരുന്നത്. കാര്യസാധ്യത്തിനുള്ള സാധ്യത കാണുന്നു. നിങ്ങളെ തേടി പല പദവികളും വരുന്നതോടൊപ്പം തന്നെ അംഗീകാരവും തേടിയെത്തും. ലോണ്‍ ലഭിക്കുന്നതിന് അപേക്ഷ നല്‍കിയിട്ടുണ്ടെങ്കില്‍ അതിന് ഏറ്റവും അനുകൂലമായ സമയമാണ്. ബിസിനസില്‍ സാമ്പത്തിക നേട്ടങ്ങള്‍ മെയ് മാസത്തില്‍ ഉണ്ടാവാം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവാം.

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. ഏത് കാര്യവും കൃത്യമായി ചെയ്യുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നെഗറ്റീവ് ഫലം നല്‍കുന്നു. എല്ലാ ജോലികളും കൃത്യമായിചെയ്ത് തീര്‍ക്കുന്നതിന് ശ്രമിക്കണം. അല്ലെങ്കില്‍ കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തുന്നു. സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടി വരുന്നത് കൊണ്ട് തന്നെ അല്‍പം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുകയും അത് കൃത്യമായി നിറവേറ്റുന്നതിന് ശ്രദ്ധിക്കുകയും വേണം.

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങളില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. പിതാവിന്റെ സ്വത്തുക്കള്‍ സംബന്ധിച്ച് ചെറിയ ചില മാറ്റങ്ങള്‍ ഉണ്ടാവുന്നു. വരുമാനത്തെ സംബന്ധിച്ച് ചില തര്‍ക്കങ്ങള്‍ ഉണ്ടാവുന്നു. അതിനെ മറികടക്കുന്നതിന് ശ്രദ്ധിച്ചില്ലെങ്കില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാവുന്നു. പ്രണയത്തില്‍ തടസ്സം ഉണ്ടാവുന്നു. അത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികളും സൈ്വര്യക്കേടുകളും ഉണ്ടാവുന്നതിലേക്ക് നയിക്കുന്നു.

വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ മന:ക്ലേശത്തിനുള്ള സാധ്യതയുണ്ട്. പലപ്പോഴും ഒരു ശരാശരി മാസം എന്ന് വേണമെങ്കില്‍ മേയ് മാസത്തെ പറയാവുന്നതാണ്. പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു. കര്‍മ്മരംഗത്തെ പ്രതിസന്ധികള്‍ ഇല്ലാതാവുന്നു. പലപ്പോഴും നിങ്ങളേ തേടി അനുകൂല മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും ഉണ്ടാവുമെങ്കിലും അല്‍പം ശ്രദ്ധയോടെ വേണം ഇതിനെ കൈകാര്യം ചെയ്യുന്നതിന്. യാത്രകള്‍ നിരവധി നടത്തേണ്ടി വരുന്നു,

ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ സമൂഹത്തിലെ സ്ഥാനം ഉയരുന്നു. ബിസിനസില്‍ ആഗ്രഹിക്കുന്നത് പോലെ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കും. അച്ഛനുമായുള്ള അഭിപ്രായ വ്യത്യാസം പലപ്പോഴും ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാക്കുന്നു. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആഗ്രഹിക്കുന്ന രീതിയില്‍ അറിയപ്പെടാന്‍ സാധിക്കുന്നു. ജോലിയില്‍ പല വിധത്തിലുള്ള അവസരങ്ങള്‍ തേടി വരും.

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല മേഖലകളിലും വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു. പല കോണില്‍ നിന്നുള്ള പരിഗണന ഇവരെ തേടി എത്തും. പൊതുപ്രവര്‍ത്തകര്‍ക്ക് അനുകൂലമായ സമയമാണ്. വീട്ടില്‍ അനുകൂലമായ പല മാറ്റങ്ങളും മംഗള കര്‍മ്മങ്ങളും നടക്കുന്നതിനുള്ള സാധ്യതയുണ്ട്. ആഗ്രഹസാഫല്യം ഉണ്ടാവുകയും ജീവിതത്തില്‍ സന്തോഷം നിറയുകയും ചെയ്യും. ഭക്ഷണക്രമത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് നിങ്ങളില്‍ രോഗാവസ്ഥകള്‍ വര്‍ദ്ധിപ്പിക്കും.

കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ബിസിനസ് കാര്യങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന ജോലി ലഭിക്കുന്നു. സഹോദരിയില്‍ നിന്നും പണം കടം വാങ്ങേണ്ട അവസ്ഥയുണ്ടാവുന്നു. ഉന്നത വിദ്യാഭ്യാസത്തിന് മികച്ച സമയമാണ്.

മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മേയ് മാസത്തില്‍ പല കാര്യങ്ങളിലും ക്ലേശിക്കേണ്ടതായി വരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പല കാര്യങ്ങളിലും അവര്‍ ആഗ്രഹിക്കുന്നത് പോലുള്ള മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കുന്നു. യോഗ, മെഡിറ്റേഷന്‍ എന്നിവ ശീലമാക്കിയാല്‍ ആരോഗ്യ പ്രശ്‌നങ്ങളെ ഒരു പരിധി വരെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Wednesday, April 24, 2024, 15:23 [IST]
X
Desktop Bottom Promotion