ദുര്‍മന്ത്രവാദത്തിന്റെ ഈറ്റില്ലമായി മാറിയ ഗ്രാമം

Posted By:
Subscribe to Boldsky

ടൂറിസത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ നയന മനോഹരങ്ങളായ കാഴ്ചകളാണ് വിദേശികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നത് എന്നത് തന്നെ കാര്യം.

എന്നാല്‍ വിദേശ സഞ്ചാരികളേക്കാള്‍ സ്വദേശികളെ തന്നെ ആകര്‍ഷിക്കുന്ന ഒരു സ്ഥലമുണ്ട് ഇന്ത്യയില്‍. ദുര്‍മന്ത്രവാദത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്ന മയോങ് ഗ്രാമം. അസമിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇവയൊക്കെ കടം വാങ്ങിച്ചാല്‍ ദാരിദ്ര്യം ഫലം

മന്ത്രവാദത്തെ ആട്ടിയകറ്റേണ്ട ഈ കാലഘട്ടത്തിലും മന്ത്രവാദത്തിനും അത്തരത്തിലുള്ള കുത്സിത പ്രവര്‍ത്തികള്‍ക്കും ചുക്കാന്‍ പിടിയ്ക്കുന്ന കാഴ്ചയാണ് മയോങ്ങിലുള്ളത്. എന്തൊക്കെയാണ് മയോങ്ങിനെ മന്ത്രവാദത്തിനിത്രയും പേരു കേട്ട ഗ്രാമമാക്കി മാറ്റിയത് എന്ന് നോക്കാം. ലൈംഗിക ബന്ധത്തിന് പിഞ്ചുകുട്ടികള്‍, ആചാരം ഇങ്ങനെ

ഗ്രാമത്തിന്റെ പേര്

ഗ്രാമത്തിന്റെ പേര്

മയോങ്ങ് എന്ന പേരു പോലും ഗ്രാമത്തിന് ലഭിച്ചത് മായ എന്ന വാക്കില്‍ നിന്നാണ്. മന്ത്രവാദം ഉത്തസവമാക്കി മാറ്റുന്നവരാണ് ഇവിടുത്തെ ജനങ്ങള്‍ എന്നതാണ് യാഥാര്‍ത്ഥ്യം.

മയോങ് പോബിതോര

മയോങ് പോബിതോര

ഈ ഗ്രാമത്തിലുള്ളവര്‍ നടത്തുന്ന ഉത്സവത്തിന്റെ പേരാണ് മയോങ് പോബിതോര എന്നത്. മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ഈ ഉത്സവത്തില്‍ കറുത്ത ശക്തികളെ കൂട്ടുപിടിച്ച് കൂടുതല്‍ മന്ത്രവാദ ശക്തികള്‍ നേടിയെടുക്കാനാണ് ഓരോ മന്ത്രവാദിയും ശ്രമിക്കുന്നത്. ഇനിയൊരു തവണ കാണുന്നതിനു മുന്‍പ്...

 മന്ത്രവാദം പഠിക്കാനായി എത്തുന്നവര്‍

മന്ത്രവാദം പഠിക്കാനായി എത്തുന്നവര്‍

ദുര്‍മന്ത്രവാദം പഠിയ്ക്കാനായി രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ആളുകള്‍ എത്തുന്നുണ്ട്. നൂറിലധികം മന്ത്രവാദികളാണ് ഇപ്പോള്‍ ഈ ഗ്രാമത്തിലുള്ളത്. എല്ലാവരും ചെയ്യുന്നതാകട്ടെ ദുര്‍മന്ത്രവാദങ്ങളും.

രോഗശാന്തിയ്ക്കും മന്ത്രവാദം

രോഗശാന്തിയ്ക്കും മന്ത്രവാദം

രോഗം വന്നാല്‍ ഈ ഗ്രാനത്തിലുള്ളവര്‍ ആശ്രയിക്കുന്നത് ഡോക്ടറെയല്ല മന്ത്രവാദികളെയാണ് എന്നതാണ് സത്യം. പുറം വേദനയ്ക്ക് പുറത്ത് ചെമ്പ് പാത്രം വച്ച് മന്ത്രങ്ങള്‍ ചൊല്ലി വേദന ഇല്ലാതാക്കുന്ന രീതിയാണ് ഇവരുടേത്.

മയോങ് സെന്‍ട്രല്‍ മ്യൂസിയം

മയോങ് സെന്‍ട്രല്‍ മ്യൂസിയം

ദുര്‍മന്ത്രവാദത്തിന്റെ സ്മാരകം എന്ന നിലയ്ക്ക് ഇവിടെ തന്നെ ഒരു മ്യൂസിയവും സ്ഥിതി ചെയ്യുന്നുണ്ട്. തലയോട്ടികളും എല്ലിന്‍കഷ്ണങ്ങളും അസ്ഥികൂടങ്ങളും ഈ മ്യൂസിയത്തെ ഭയപ്പെടുത്തുന്നതാക്കി മാറ്റുന്നു.

 ആളുകളെ വരെ അപ്രത്യക്ഷരാക്കുന്നു

ആളുകളെ വരെ അപ്രത്യക്ഷരാക്കുന്നു

ആളുകളെ അപ്രത്യക്ഷരാക്കാനും ആടിനെ പട്ടിയാക്കാനും പൂച്ചയാക്കാനും വരെ മന്ത്രവാദം കൊണ്ട് കഴിയുമെന്നാണ് ഇവരുടെ വിശ്വാസം. എന്നാല്‍ ഇതിനൊന്നും മതിയായ തെളിവുകളില്ല എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം.

English summary

This Is The Black Magic Capital Of India

Here in this article, we are about to share facts about an Indian village, that is very famous for practicing black magic. Read to know more about it.
Story first published: Thursday, August 18, 2016, 16:04 [IST]
Subscribe Newsletter