Latest Updates
-
പുറത്തുനിന്ന് ഭക്ഷണം കഴിച്ചാലും വണ്ണം കുറയ്ക്കാം! സൊമാറ്റോയുടെ പുതിയ 'ഹെൽത്തി' ഫീച്ചർ എങ്ങനെ ഉപയോഗിക്കാം? -
മെയ് 30-ന് അപൂർവ്വ രവി-സിദ്ധ യോഗം: നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ ഉപയോഗിക്കാം? -
കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; ആയിരം കലോറി എരിച്ചുകളയാൻ ഈ കളി മതി! -
വെയിൽ കൊള്ളുമ്പോൾ ചർമ്മം മാത്രമല്ല, തലയോട്ടിയും അപകടത്തിലാണ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും -
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും?
ഇവയൊക്കെ കടം വാങ്ങിച്ചാല്‍ ദാരിദ്ര്യം ഫലം
കടം വാങ്ങിക്കുന്നതും കടം കൊടുക്കുന്നതും മനുഷ്യ സഹജമാണ്. പണം മാത്രമല്ല കടം വാങ്ങിയ്ക്കുന്നത് നിത്യ ജീവിതത്തില്‍ ആവശ്യമായി വരുന്ന മറ്റു പല വസ്തുക്കളും നമ്മള് മറ്റുള്ളവരില്‍ നിന്നും കടം വാങ്ങിക്കാറുണ്ട്. ഇവ വീട്ടില്‍ നിന്നും ഒഴിവാക്കൂ, പണം താനേ വരും
എന്നാല്‍ കടം വാങ്ങിക്കുന്നത് കൃത്യമായി തിരിച്ച് കൊടുക്കുന്നതിലും ഈ കൃത്യ നിഷ്ഠ നമ്മള് കാണിയ്ക്കണം. ചില വസ്തുക്കള്‍ കടം വാങ്ങിക്കുമ്പോള്‍ പലപ്പോഴും ദാരിദ്ര്യം കൂടെയാണ് നമ്മള് കൂടെ വാങ്ങിയ്ക്കുന്നത് എന്ന കാര്യം പലരും മറന്നു പോകുന്നു.
കടം വാങ്ങിക്കുന്ന വസ്തുക്കളോടൊപ്പം ദാരിദ്യം കൂടെയാണ് കൂടെ വരുന്നത്. എന്തൊക്കെ വസ്തുക്കളാണ് മറ്റുള്ളവരില്‍ നിന്ന് കടം വാങ്ങിക്കാന്‍ പാടില്ലാത്തത് എന്ന് നോക്കാം.

പേന
പേന കടം വാങ്ങിക്കുന്നത് സ്ഥിരമാണ്. എന്നാല്‍ ആവശ്യം കഴിഞ്ഞ് തിരിച്ച് കൊടുക്കാതിരുന്നാല്‍ വലിയൊരു ദാരിദ്ര്യം കൂടിയാണ് നിങ്ങളെ കാത്തിരിയ്ക്കുന്നത് എന്നതാണ് കാര്യം. അതുകൊണ്ട് പേന കടം വാങ്ങിക്കുമ്പോള്‍ ഒന്ന് ആലോചിക്കുന്നത് നല്ലതാണ്.

കിടക്ക പങ്കിടുന്നത്
പലപ്പോഴും കൂട്ടുകാരോ ബന്ധുക്കളോ വരുമ്പോള്‍ ഒരു കിടക്കയില്‍ കിടക്കുന്ന ശീലമുണ്ടാവും. എന്നാല്‍ ഇത് പരസ്പരമുള്ള ബാധ്യത വെച്ചു കൈമാറുകയാണ് ചെയ്യുന്നത് എന്നതാണ് സത്യം. ഭാര്യയും ഭര്‍ത്താവും തന്നെ ഏറ്റവും നല്ല ഉദാഹരണം.

വാച്ച്
വാച്ച് പലരും സുഹൃത്തുക്കളോട് കടം വാങ്ങിക്കാറുണ്ട്. എന്നാല്‍ പലപ്പോഴും വാച്ച് വാങ്ങിയ്ക്കുന്നത് നമ്മളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്.

വസ്ത്രങ്ങള്‍
പലരും വസ്ത്രങ്ങളും പലരില്‍ നിന്നും കടം വാങ്ങിക്കാറുണ്ട്. ഹോസ്റ്റലിലൊക്കെയാണ് താമസിക്കുന്നതെങ്കില്‍ പ്രത്യേകിച്ചും വസ്ത്രങ്ങള്‍ പരസ്പരം മാറിയിടാറുണ്ട്. എന്നാല്‍ വസ്ത്രങ്ങള്‍ കടം വാങ്ങിയ്ക്കുന്നത് നമ്മുടെ സാമ്പത്തിക അടിത്തറ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.

പണം
പണം കടം വാങ്ങിയ്ക്കുന്നത് പുത്തരിയല്ല. എന്നാല്‍ പലര്‍ക്കും അനുഭവം ഉള്ളതായിരിക്കും വാങ്ങിച്ച പണം കൃത്യസമയത്ത് തിരിച്ച് കൊടുക്കാന്‍ കഴിയാതെ ഇരിയ്ക്കുകയും പിന്നീട് ഒരു സ്ഥലത്ത് നിന്ന് വാങ്ങിച്ച് മറ്റൊരു സ്ഥലത്ത് കൊടുക്കേണ്ട അവസ്ഥ വരികയും ചെയ്യുന്നത്.

തൂവാല
തൂവാലയും ഇത്തരത്തില്‍ ആര്‍ക്കും കൈമാറ്റം ചെയ്യപ്പെടരുത്. ബാക്ടീരിയ ഉണ്ടെന്നത് ഒരു കാര്യം. എന്നാല്‍ പലപ്പോഴും തൂവാല കൊടുക്കുന്നയാള്‍ ദാരിദ്ര്യത്തിലാകും എന്നാണ് വിശ്വാസം.

സോപ്പ്
ഒരാള്‍ ഉപയോഗിച്ച സോപ്പ് മറ്റൊരാള്‍ ഉപയോഗിക്കുന്നത് നല്ലതല്ല. രോഗങ്ങള്‍ വരും എന്നത് ഒരു കാര്യം. എന്നാല്‍ ഇത് ദാരിദ്ര്യത്തിന് കാരണമാകും എന്നാണ് പറയുന്നത്.

ടവ്വല്‍
കുളിയ്ക്കുന്ന ടവ്വല്‍ ആയാലും മറ്റൊരാള്‍ക്ക് കൈമാറ്റം ചെയ്യരുത്. വ്യക്തിശുചിത്വം തന്നെ പ്രധാനം. എന്നാല്‍ പലപ്പോഴും ഇതിലുപരി ദാരിദ്ര്യം വരും എന്ന വിശ്വാസം തന്നെ മുന്നില്‍.

നെയില്‍ കട്ടര്‍
നഖം മുറിയ്ക്കുന്ന നെയില്‍ കട്ടറിനു പിന്നിലുമുണ്ട് ഇത്തരത്തില്‍ ചില വിശ്വാസങ്ങള്‍. ഫംഗസ് ബാധയെന്ന് നമുക്ക് പറയാമെങ്കിലും പലരും വിശ്വസിക്കുന്നത് ഇത് കടം വാങ്ങി ഉപയോഗിച്ചാല്‍ ദാരിദ്ര്യം വരും എന്ന് തന്നെയാണ്.

കമ്മല്‍
ആഭരണങ്ങള്‍ പലപ്പോഴും സ്ത്രീകള്‍ മാറി മാറി ഉപയോഗിക്കുന്നു. ദാരിദ്ര്യം വരും എന്ന് പറയുമെങ്കിലും കാതിലുണ്ടാകുന്ന ഇന്ഫെക്ഷന് പലര്‍ക്കും പ്രശ്നമുണ്ടാക്കുന്നവയാണ്.

ചെരുപ്പ്
ഒരാള്‍ ഉപയോഗിച്ച ചെരുപ്പ് മറ്റൊരാള്‍ ഉപയോഗിക്കുന്നത് സാമ്പത്തിക അടിത്തറ തകരാന്‍ കാരണമാകും. എന്നാല്‍ കാലിലെ വിയര്‍പ്പും ജലാംശവും ഇന്ഫെക്ഷന് ഉണ്ടാക്കും എന്നതാണ് വിശ്വാസം.

മഹാഭാരത ചിത്രങ്ങള്‍
മഹാഭാരത കഥയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ വീട്ടില്‍ വെയ്ക്കുമ്പോഴും അല്പം സൂക്ഷിക്കുന്നത് നല്ലതാണ്. വിശ്വാസമനുസരിച്ച് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

താജ് മഹലിന്റെ ചിത്രം
താജ് മഹല്‍ ചിത്രവും ഇത്തരത്തില്‍ ആരില്‍ നിന്നും വാങ്ങിക്കാനോ ആര്‍ക്കും സമ്മാനമായി നല്‍കാനോ പാടില്ല. കാരണം നല്ല ബന്ധങ്ങളില്‍ നെഗറ്റീവ് എനര്‍ജി നിറയ്ക്കാന്‍ ഇതിലൂടെ കാരണമാകും എന്നാണ് പറയുന്നത്.

നടരാജ വിഗ്രഹം
മഹാദേവന്റെ കോപത്തെ പ്രതിനിധാനം ചെയ്തിട്ടുള്ളതാണ് നടരാജ വിഗ്രഹം. ഇത് വീട്ടില്‍ വെയ്ക്കുന്നത് അല്ലെങ്കില്‍ പാരിതോഷികമായി നല്‍കുന്നത് ദാരിദ്ര്യത്തിന് കാരണമാകും എന്നാണ് പറയുന്നത്.

മൃഗങ്ങളുടെ പ്രതിമ
പലരുടേയും ഷോക്കേസില്‍ കാണാവുന്നതാണ് മൃഗങ്ങലുടെ പ്രതിമ. ഇതും നമ്മുടെ കുടുംബത്തിലേക്ക് ദാരിദ്ര്യത്തെ ക്ഷണിച്ചു വരുത്തും.

കള്ളിമുള്‍ച്ചെടി
പലരുടേയും വീട്ടില്‍ കള്ളിമുള്‍ച്ചെടി ഒരു ചെടിയായി വളര്‍ത്തുന്നു. എന്നാല്‍ ഇത് നമ്മുടെ നല്ല കാലത്തെ ഊറ്റിയെടുക്കും എന്നാണ് ഒരു വിശ്വാസം.



Click it and Unblock the Notifications