For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യൂക്കാലി ഓയില്‍ ഒന്ന്; ഗുണം ഒട്ടനവധി

|

ഒട്ടേറെ ഔഷധഗുണങ്ങള്‍ക്ക് പേരുകേട്ട സസ്യമാണ് യൂക്കാലിപ്റ്റസ്. കാലങ്ങളായി ഒരു ആയുര്‍വേദ ഒറ്റമൂലിയായി ഇത് ഉപയോഗിച്ചുവരുന്നു. ഓസ്‌ട്രേലിയ സ്വദേശിയായ യൂക്കാലിപ്റ്റസ് ഇന്ന് മിക്ക ഇടങ്ങളിലും വളര്‍ന്നു വരുന്നു. കേരളത്തില്‍ വയനാട്, ഇടുക്കി തുടങ്ങിയ ശൈത്യമേഖലാപ്രദേശങ്ങളില്‍ യൂക്കാലിപ്റ്റസ് മരങ്ങള്‍ സമൃദ്ധമായി വളരുന്നു. കൂടാതെ തെക്കേ ഇന്ത്യയില്‍ നീലഗിരി, കര്‍ണാടക തുടങ്ങിയ സ്ഥലങ്ങളിലും ഒട്ടനവധി യൂക്കാലിപ്റ്റസ് മരങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്നു.

Most read: തടികുറക്കാന്‍ വേറെ ഡയറ്റെന്തിന്; ഇന്ത്യന്‍ രീതിMost read: തടികുറക്കാന്‍ വേറെ ഡയറ്റെന്തിന്; ഇന്ത്യന്‍ രീതി

വൃക്ഷത്തിന്റെ ഓവല്‍ ആകൃതിയിലുള്ള ഇലകളില്‍ നിന്നാണ് പല രോഗങ്ങള്‍ക്കും ഉപയോഗപ്രദമാകുന്ന യൂക്കാലിപ്റ്റസ് ഓയില്‍ വേര്‍തിരിച്ചെടുക്കുന്നത്. ഇനങ്ങള്‍ക്കനുസരിച്ചും പ്രായഭേദമനുസരിച്ചും ഇലയുടെ വലുപ്പത്തിനും ആകൃതിക്കും വ്യത്യാസമുണ്ടാകും. അവശ്യ എണ്ണ എടുക്കാന്‍ ഇലകള്‍ ഉണക്കി ചതച്ചശേഷം വാറ്റിയെടുക്കുന്നു. എണ്ണ വേര്‍തിരിച്ചെടുത്ത ശേഷം, അത് മരുന്നായി ഉപയോഗിക്കുന്നതിന് മുമ്പ് ലയിപ്പിക്കേണ്ടതുണ്ട്. നിരവധി ഔഷധഗുണങ്ങള്‍ ഉള്ള യൂക്കാലി തൈലത്തിന്റെ ഗുണങ്ങള്‍ ഇവയൊക്കെയാണ്.

ചുമ അകറ്റുന്നു

ചുമ അകറ്റുന്നു

ചുമ ഒഴിവാക്കാന്‍ പാരമ്പര്യമായി യൂക്കാലിപ്റ്റസ് തൈലം ഉപയോഗിക്കുന്നു. ഇന്ന്, പല കഠിനമായ ചുമയ്ക്കുള്ള പല മരുന്നുകളിലും യൂക്കാലിപ്റ്റസ് ഓയില്‍ അവയുടെ സജീവ ഘടകങ്ങളില്‍ ഒന്നാണ്. ഉദാഹരണത്തിന്, വിക്‌സ്. ഇതില്‍ 1.2 ശതമാനം യൂക്കാലിപ്റ്റസ് ഓയിലും ചുമ അകറ്റുന്ന മറ്റ് ചേരുവകളും അടങ്ങിയിരിക്കുന്നു. ജലദോഷം അല്ലെങ്കില്‍ പനി എന്നിവ കാരണമാകുന്ന ചുമയുടെ ലക്ഷണങ്ങള്‍ ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് നെഞ്ചിലും തൊണ്ടയിലും യൂക്കാലി തൈലം പുരട്ടാവുന്നതാണ്.

നെഞ്ചിലെ കഫം നീക്കുന്നു

നെഞ്ചിലെ കഫം നീക്കുന്നു

നിങ്ങള്‍ക്ക് ചുമയൊ ജലദോഷമോ ഇല്ലാതെ തന്നെയും ശരീരത്തില്‍ കഫം കെട്ടിക്കിടക്കാം. യൂക്കാലിപ്റ്റസ് ഓയില്‍ ഒരു ചുമയെ ചികിത്സിക്കാന്‍ മാത്രമല്ല, നിങ്ങളുടെ നെഞ്ചില്‍ നിന്ന് കഫം പുറത്തെടുക്കാനും സഹായിക്കുന്നു. യൂക്കാലി തൈലം ഉപയോഗിച്ച് നീരാവി ശ്വസിക്കുന്നത് കഫം പുറത്തുവരാന്‍ സഹായിക്കും. യൂക്കാലിപ്റ്റസ് ഓയില്‍ നെഞ്ചില്‍ പുരട്ടിയാലും അതേ ഫലം ലഭിക്കും.

മുറിവുകള്‍ അണുവിമുക്തമാക്കാന്‍

മുറിവുകള്‍ അണുവിമുക്തമാക്കാന്‍

മുറിവുകളെ ചികിത്സിക്കുന്നതിനും അണുബാധ തടയുന്നതിനും യൂക്കാലിപ്റ്റസ് ഇലകള്‍ ഉപയോഗിച്ചിക്കുന്നു. നേര്‍പ്പിച്ച തൈലം ചര്‍മ്മത്തിലെ വീക്കം നേരിടാനും രോഗശാന്തിയെ പ്രോത്സാഹിപ്പിക്കാനും ഉപയോഗിക്കാം. യൂക്കാലിപ്റ്റസ് ഓയില്‍ അടങ്ങിയിരിക്കുന്ന ക്രീമുകളോ തൈലങ്ങളോ നിങ്ങള്‍ക്ക് ഉപയോഗിക്കാം. ചെറിയ പൊള്ളലുകളിലോ അല്ലെങ്കില്‍ ചെറിയ മുറിവുകള്‍ ഉണക്കാനും യൂക്കാലി തൈലം നിങ്ങള്‍ക്ക് പുരട്ടാവുന്നതാണ്.

Most read:അമിതവണ്ണമകറ്റും ആരോഗ്യം കാക്കും; ഇതാ പാലിയോ ഡയറ്റ്Most read:അമിതവണ്ണമകറ്റും ആരോഗ്യം കാക്കും; ഇതാ പാലിയോ ഡയറ്റ്

ആശ്വാസകരമായ ശ്വാസം

ആശ്വാസകരമായ ശ്വാസം

യൂക്കാലിപ്റ്റസ് ഓയില്‍ ഉപയോഗിച്ച് നീരാവി ശ്വസിക്കുന്നതിലൂടെ ആസ്ത്മ, സൈനസൈറ്റിസ് പോലുള്ള ശ്വസനാവസ്ഥയെ മെച്ചപ്പെടുത്തുന്നു. ഈ പ്രവര്‍ത്തി കഫം കുറയ്ക്കുക മാത്രമല്ല, ശ്വാസോച്ഛ്വാസം ആയാസകരമാക്കാനും സഹായിക്കുന്നു. യൂക്കാലിപ്റ്റസ് ആസ്ത്മ ലക്ഷണങ്ങളെ തടയാനും ഉപകരിക്കുന്നു. എന്നാല്‍ മറുവശത്ത്, യൂക്കാലിപ്റ്റസിന് അലര്‍ജിയുള്ള ആളുകള്‍ക്ക് ഇത് അവരുടെ ആസ്ത്മയെ വഷളാക്കിയേക്കാം.

ജലദോഷം ശമിപ്പിക്കുന്നു

ജലദോഷം ശമിപ്പിക്കുന്നു

യൂക്കാലിപ്റ്റസിന്റെ വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഗുണങ്ങള്‍ ഹെര്‍പ്പസിന്റെ ലക്ഷണങ്ങളെ ലഘൂകരിക്കും. ജലദോഷത്തിന് പരിഹാരമായി യൂക്കാലിപ്റ്റസ് ഓയില്‍ പുരട്ടുന്നത് രോഗശാന്തി പ്രക്രിയയെ വേഗത്തിലാക്കും. ജലദോഷം പോലുള്ള അവസ്ഥകള്‍ പരിഹരിക്കാന്‍ യൂക്കാലിപ്റ്റസ് ഉപയോഗിച്ച് നിര്‍മിച്ച ബാമുകളും തൈലങ്ങളും വാങ്ങാവുന്നതാണ്.

വായ്‌നാറ്റം അകറ്റുന്നു

വായ്‌നാറ്റം അകറ്റുന്നു

ദുര്‍ഗന്ധം വമിക്കുന്ന ശ്വാസത്തിനെതിരായ ഒരേയൊരു ആശ്വാസം പുതിന മാത്രമല്ല. ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഉള്ളതിനാല്‍, യൂക്കാലിപ്റ്റസ് ഓയിലും വായ ദുര്‍ഗന്ധത്തിന് കാരണമാകുന്ന അണുക്കളോട് പോരാടാന്‍ ഉപയോഗിക്കാം. ചില മൗത്ത് വാഷുകളിലും ടൂത്ത് പേസ്റ്റുകളിലും സജീവ ഘടകമായി യൂക്കാലി തൈലം അടങ്ങിയിരിക്കുന്നു. പല്ലുകള്‍ നശിക്കുന്നതിനു കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കാനും യൂക്കാലിപ്റ്റസ് ഉല്‍പ്പന്നങ്ങള്‍ സഹായിക്കുന്നു.

Most read:ഹൃദ്രോഗികള്‍ പേരയ്ക്ക കഴിക്കണം; കാരണമിതാണ്Most read:ഹൃദ്രോഗികള്‍ പേരയ്ക്ക കഴിക്കണം; കാരണമിതാണ്

സന്ധി വേദന കുറയ്ക്കുന്നു

സന്ധി വേദന കുറയ്ക്കുന്നു

യൂക്കാലിപ്റ്റസ് ഓയില്‍ സന്ധി വേദന കുറയ്ക്കുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് തുടങ്ങിയ അവസ്ഥകളില്‍ നിന്ന് വേദന ശമിപ്പിക്കാന്‍ ഉപയോഗിക്കുന്ന മരുന്നുകളിലും തൈലങ്ങളും യൂക്കാലി തൈലം അടങ്ങിയിരിക്കുന്നു. പല അവസ്ഥകളുമായി ബന്ധപ്പെട്ട വേദനയും വീക്കവും കുറയ്ക്കാന്‍ യൂക്കാലിപ്റ്റസ് ഓയില്‍ സഹായിക്കുന്നു. നടുവേദനയുള്ളവര്‍ക്കോ സന്ധി അല്ലെങ്കില്‍ പേശികളുടെ പരിക്കില്‍ നിന്ന് മുക്തമാകാനോ ഇത് സഹായകമാകും.

മൂട്ടകളെ അകറ്റുന്നു

മൂട്ടകളെ അകറ്റുന്നു

മറ്റൊരു രസകരമായ ഉപയോഗം യൂക്കാലി തൈലം മൂട്ടകളെ അകറ്റാന്‍ ഉപയോഗിക്കാമെന്നതാണ്. മൂട്ടകളെ മാത്രമല്ല, കൊതുകുകളെയും കടിക്കുന്ന മറ്റ് പ്രാണികളും അകറ്റിനിര്‍ത്താനം ഇത് ഗുണം ചെയ്യുന്നു. ഇവയെല്ലാം നമ്മുടെ ആരോഗ്യത്തിന് അപകടകരമായവാണ്. അവയുടെ കടി ഒഴിവാക്കുക എന്നതാണ് രോഗം വരാതിരിക്കാന്‍ ഏറ്റവും മികച്ച പ്രതിരോധം. മൂട്ടകളെ തുരത്താനായി ഒന്നോ രണ്ടോ തുള്ളി യൂക്കാലി തൈലം തലയിണയിലും, കിടക്കയിലും തളിയ്ക്കുക. കൂടാതെ കിടക്കവിരിയും തലയിണ കവറും അലക്കിയ ശേഷം ഏതാനും തുള്ളി യൂക്കാലി തൈലം ഒഴിച്ച് വെള്ളത്തില്‍ മുക്കി പിഴിഞ്ഞ് വെയിലിട്ട് ഉണക്കുകയും ആകാം.

English summary

Eucalyptus Oil Benefits And Uses

Eucalyptus oil is made from the leaves of the eucalyptus tree. Read on the benefits and uses of eucalyptus oil.
X
Desktop Bottom Promotion