For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമിതവണ്ണമകറ്റും ആരോഗ്യം കാക്കും; ഇതാ പാലിയോ ഡയറ്റ്

|

മിക്ക ആധുനിക രോഗങ്ങളെയും പ്രോത്സാഹിപ്പിക്കുന്നത് പാശ്ചാത്യ ഭക്ഷണക്രമങ്ങളാണെന്ന് പറയുന്നതില്‍ തെറ്റില്ല. നിരവധി അനാരോഗ്യകരമായ അവസ്ഥകളിലേക്ക് ഇന്നത്തെ ഭക്ഷണക്രമം മനുഷ്യരെ കൈപിടിച്ചു നടത്തുന്നു. ഇന്നത്തെ ലോകത്തിന്റെ ജീവിതശൈലിയിലെ അനാരോഗ്യം കണ്ടറിഞ്ഞാണ് പലരും ഡയറ്റ് പ്ലാനുകളിലേക്ക് ചേക്കേറിത്തുടങ്ങിയത്. കിട്ടിയതെല്ലാം വലിച്ചുവാരി തിന്നുന്നതിനു പകരം ആരോഗ്യത്തോടെയിരിക്കാന്‍ ചിട്ടയായൊരു ആഹാരരീതി, അതാണ് ഡയറ്റുകള്‍. അമിതവണ്ണം, ഹൃദ്രോഗം, പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവയൊക്കെ ഇന്ന് മിക്കവരിലും സര്‍വ്വസാധാരണമാണ്. ഇവയൊക്കെ നിയന്ത്രിച്ച് ശരീരത്തിന്റെ ആരോഗ്യം ക്രമപ്പെടുത്തി ജീവിക്കാന്‍ പല ഡയറ്റുകളും നമ്മെ സഹായിക്കുന്നു.

Most read: അത്താഴം വൈകിയാല്‍ അപകടം നിരവധി

ശരീരവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മറ്റ് രോഗാവസ്ഥകളോടെ ജീവിക്കുന്നവര്‍ക്കും ഒരു സഹായിയാണ് പാലിയോ ഡയറ്റ്. ക്രമരഹിതമായ പാശ്ചാത്യ ഭക്ഷങ്ങളാണ് അനാരോഗ്യത്തിലേക്ക് നയിക്കുന്നതെന്നു പറഞ്ഞു. എന്നാല്‍ പാലിയോ ഡയറ്റ് ഊന്നല്‍ നല്‍കുന്നത് നമ്മുടെ പൂര്‍വ്വികരുടെ ആഹാര രീതിക്കാണ്. അതായത് ഒരു പതിനായിരം വര്‍ഷം മുന്‍പുള്ള ഭക്ഷണക്രമത്തിലേക്ക്!! അതെ, ആശ്ചര്യപ്പെടേണ്ട.. പാലിയോ ഡയറ്റ് അതാണ്.

എന്താണ് പാലിയോ ഡയറ്റ്

എന്താണ് പാലിയോ ഡയറ്റ്

കൃഷി വികസിക്കുന്നതിനുമുമ്പ് നമ്മുടെ പൂര്‍വ്വികര്‍ കഴിച്ച അതേ ഭക്ഷണമാണ് നിങ്ങള്‍ കഴിക്കേണ്ടതെന്ന് പാലിയോ ഡയറ്റ് അവകാശപ്പെടുന്നു. ഇത് ആരോഗ്യകരമായ നിരവധി ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. പാലിയോ ഡയറ്റില്‍ സമീകൃതാഹാരം, കുറഞ്ഞ പ്രോട്ടീന്‍, പച്ചക്കറികള്‍, പഴങ്ങള്‍, നട്‌സ്, വിത്തുകള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്നു. അതേസമയം സംസ്‌കരിച്ച ഭക്ഷണങ്ങള്‍, പഞ്ചസാര, പാല്‍, ധാന്യങ്ങള്‍ എന്നിവ നിരുത്സാഹപ്പെടുത്തുന്നു. പാലിയോ ഡയറ്റിന്റെ മറ്റു ഘട്ടങ്ങളില്‍ ചീസ്, വെണ്ണ തുടങ്ങിയ ഡയറി ഉത്പന്നങ്ങളും ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ് പോലുള്ള കിഴങ്ങുവര്‍ഗ്ഗങ്ങളും അനുവദിക്കുന്നു.

എന്താണ് പാലിയോ ഡയറ്റ്

എന്താണ് പാലിയോ ഡയറ്റ്

പാലിയോ ഡയറ്റിലൂടെ ശരീരഭാരം കുറയ്ക്കാനും അരക്കെട്ടിലെ കൊഴുപ്പ് കുറയ്ക്കാനും ഇടയാക്കുമെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കൊളസ്‌ട്രോള്‍, രക്തത്തിലെ ഉയര്‍ന്ന പഞ്ചസാര, രക്തത്തിലെ ട്രൈഗ്ലിസറൈഡുകള്‍, രക്തസമ്മര്‍ദ്ദം എന്നിവ പോലുള്ള ഹൃദ്രോഗത്തിനുള്ള അപകടസാധ്യത കുറയ്ക്കുന്നതിനും ഈ ഭക്ഷണക്രമം ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ശരീരഭാരം കുറയ്ക്കാന്‍ പാലിയോ ഡയറ്റ്

ശരീരഭാരം കുറയ്ക്കാന്‍ പാലിയോ ഡയറ്റ്

ഇപ്പോള്‍ ഏറ്റവും പ്രചാരമുള്ള ഭക്ഷണങ്ങ ഡയറ്റ് പ്ലാനുകളില്‍ ഒന്നാണ് പാലിയോ ഡയറ്റ്. സമ്പൂര്‍ണ്ണമായതും സംസ്‌കരിച്ചിട്ടില്ലാത്തതുമായ ഭക്ഷണങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ഇന്നത്തെ കാലത്തെ സാധാരണ ആരോഗ്യപ്രശ്‌നങ്ങളായ അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ പൂര്‍വികര്‍ക്കിടയില്‍ ഉണ്ടായിരുന്നില്ലെന്ന നിരീക്ഷണത്തിലാണ് വിദഗ്ധര്‍ പാലിയോ ഡയറ്റിന് പ്രാധാന്യം നല്‍കുന്നത്. ആധുനിക ആരോഗ്യ പ്രശ്‌നങ്ങളുടെ അപകടസാധ്യത കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്ന് നുട്രീഷ്യനുകള്‍ വിശ്വസിക്കുന്നു. വാസ്തവത്തില്‍, പല പഠനങ്ങളും കാണിക്കുന്നത് പാലിയോ ഡയറ്റ് പിന്തുടരുന്നത് ശരീരഭാരം കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്നാണ്.

Most read: കുരങ്ങു പനി; നിങ്ങള്‍ക്ക് അറിയേണ്ടതെല്ലാം

പാലിയോ ഡയറ്റ് ഭക്ഷണക്രമം

പാലിയോ ഡയറ്റ് ഭക്ഷണക്രമം

മനുഷ്യന്‍ കൃഷി രീതി കണ്ടുപിടിക്കുന്നതിനു മുമ്പ് വേട്ടയാടിയും മീന്‍പിടിച്ചുമൊക്കെയായിരുന്നു വിശപ്പടക്കിയിരുന്നത്. പാലിയോ ഡയറ്റ് പ്രോത്സാഹിപ്പിക്കുന്നതും അത്തരം വസ്തുക്കളായ മാംസം, മത്സ്യം, മുട്ട, പച്ചക്കറികള്‍, പഴങ്ങള്‍, വിത്തുകള്‍, നട്‌സ് എന്നിവയാണ്. പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍, പഞ്ചസാര, പാല്‍, ധാന്യങ്ങള്‍ എന്നിവ പാലിയോ ഡയറ്റ് ഒഴിവാക്കുന്നു. എന്നിരുന്നാലും പാലിയോ ഡയറ്റിന്റെ ചില ഇതര പതിപ്പുകള്‍ പാല്‍, അരി തുടങ്ങിയ ഓപ്ഷനുകള്‍ അനുവദിക്കുന്നുണ്ട്.

പാലിയോ ഡയറ്റ് ഭക്ഷണക്രമം

പാലിയോ ഡയറ്റ് ഭക്ഷണക്രമം

മിക്ക ഭക്ഷണക്രമങ്ങളില്‍ നിന്നും വ്യത്യസ്തമായി, പാലിയോ ഡയറ്റില്‍ കലോറി കണക്കാക്കുന്നത് ഉള്‍പ്പെടുന്നില്ല. പകരം, ഇത് മുകളിലുള്ള ഭക്ഷണ ഗ്രൂപ്പുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇവയെല്ലാം ആധുനിക ഭക്ഷണത്തിലെ കലോറിയുടെ പ്രധാന ഉറവിടങ്ങളാണ്. സമീകൃതാഹാരത്തിന് പ്രാധാന്യം നല്‍കുന്ന ഭക്ഷണക്രമം ശരീരഭാരം കുറയ്ക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലതാണെന്ന് ഗവേഷണങ്ങള്‍ കാണിക്കുന്നു. വയറ് നിറയ്ക്കുന്നതിനും, കലോറി കുറവായതിനാലും, സംസ്‌കരിച്ച ഭക്ഷണങ്ങളുടെ അളവ് കുറയ്ക്കുന്നതിനാലും അവ പല രോഗങ്ങളെയും അകറ്റുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാന്‍ ഒരു പാലിയോ ഡയറ്റ് നിങ്ങളെ പല വിധത്തില്‍ സഹായിക്കുന്നു. അവ ഇതാണ്:

ഉയര്‍ന്ന പ്രോട്ടീന്‍

ഉയര്‍ന്ന പ്രോട്ടീന്‍

ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും പ്രധാനപ്പെട്ട പോഷകമാണ് പ്രോട്ടീന്‍. ഇത് നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും വിശപ്പ് കുറയ്ക്കാനും നിങ്ങളുടെ ഭാരം നിയന്ത്രിക്കുന്ന നിരവധി ഹോര്‍മോണുകളെ നിയന്ത്രിക്കാനും സഹായിക്കുന്നു. ലീന്‍ മാംസം, മത്സ്യം, മുട്ട തുടങ്ങിയ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളാണ് പാലിയോ ഡയറ്റ് പ്രോത്സാഹിപ്പിക്കുന്നത്. വാസ്തവത്തില്‍, ഒരു ശരാശരി പാലിയോ ഡയറ്റ് പ്രോട്ടീനില്‍ നിന്ന് 25 - 35% കലോറി നല്‍കുന്നു.

Most read:പ്രമേഹത്തിന് ആയുര്‍വേദം പറയും വഴി ഇതാ

കാര്‍ബോഹൈഡ്രേറ്റ് കുറവ്

കാര്‍ബോഹൈഡ്രേറ്റ് കുറവ്

ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് നിങ്ങളുടെ കാര്‍ബോഹൈഡ്രേറ്റ് ഉപഭോഗം കുറയ്ക്കുന്നത്. ശരീരഭാരം കുറയ്ക്കാന്‍ പരമ്പരാഗതവും കൊഴുപ്പ് കുറഞ്ഞതുമായ ഭക്ഷണത്തേക്കാള്‍ കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണക്രമം ഫലപ്രദമാണെന്ന് മിക്ക പഠനങ്ങളും കാണിക്കുന്നു. റൊട്ടി, അരി, ഉരുളക്കിഴങ്ങ് തുടങ്ങിയ കാര്‍ബോഹൈഡ്രേറ്റുകളുടെ സാധാരണ ഉറവിടങ്ങള്‍ ഒഴിവാക്കി പാലിയോ ഡയറ്റുകള്‍ നിങ്ങളുടെ കാര്‍ബോഹൈഡ്രേറ്റ് ഉപഭോഗം കുറയ്ക്കുന്നു. കാര്‍ബോഹൈഡ്രേറ്റ് നിങ്ങള്‍ക്ക് ദോഷകരമല്ലെന്ന കാര്യം ഓര്‍ത്തിരിക്കേണ്ടത് പ്രധാനമാണ്. എന്നാല്‍, നിങ്ങളുടെ കാര്‍ബോഹൈഡ്രേറ്റ് ഉപഭോഗം നിയന്ത്രിക്കുന്നത് നിങ്ങളുടെ ദൈനംദിന കലോറി ഉപഭോഗം കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

കലോറി ഉപഭോഗം കുറയ്ക്കുന്നു

കലോറി ഉപഭോഗം കുറയ്ക്കുന്നു

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രധാനമാണ് അവരുടെ കലോറി ഉപഭോഗം കുറയ്ക്കുക എന്നത്. അതുകൊണ്ടാണ് സമീകൃതാഹാര ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാകുന്നത്. കാരണം അവ വിശപ്പ് ഒഴിവാക്കാനും കുറച്ച് കഴിക്കാനും സഹായിക്കുന്നു. നിങ്ങള്‍ വിശപ്പിനോട് മല്ലിടുകയാണെങ്കില്‍, ഒരു പാലിയോ ഡയറ്റ് നിങ്ങള്‍ക്ക് മികച്ചതായിരിക്കും. കാരണം ഇത് നല്ല രീതിയില്‍ നിങ്ങളുടെ വയറ് നിറയ്ക്കുന്നു. മെഡിറ്ററേനിയന്‍, ഡയബറ്റിസ് ഡയറ്റുകള്‍ പോലുള്ള ജനപ്രിയ ഭക്ഷണങ്ങളെ അപേക്ഷിച്ച് പാലിയോ ഡയറ്റ് കൂടുതലായി നിങ്ങളുടെ വയറ് നിറക്കുന്നതായി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നിങ്ങളെ വിശപ്പ് കുറച്ച് നിലനിര്‍ത്താന്‍ കൂടുതല്‍ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കാന്‍ പാലിയോ ഡയറ്റ് നിങ്ങളെ സഹായിക്കുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

സംസ്‌കരിച്ച ഭക്ഷണങ്ങള്‍ ഇല്ല

സംസ്‌കരിച്ച ഭക്ഷണങ്ങള്‍ ഇല്ല

അമിതവണ്ണം വര്‍ദ്ധിക്കുന്നതിനുള്ള പ്രധാന കാരണം ആധുനിക ഭക്ഷണരീതിയാണെന്ന് ആരോഗ്യ വിദഗ്ധര്‍ തന്നെ സമ്മതിക്കുന്ന കാര്യമാണ്. ഉയര്‍ന്ന അളവില്‍ കലോറി നിറഞ്ഞ സംസ്‌കരിച്ച ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് നിരവധി രോഗങ്ങള്‍ക്കുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കും. എന്നാല്‍, പാലിയോ ഡയറ്റ് ഉയര്‍ന്ന പ്രോസസ് ചെയ്ത ഭക്ഷണങ്ങളെ നിയന്ത്രിക്കുന്നു. പകരം, കലോറി കുറവുള്ളതും പോഷകങ്ങള്‍ അടങ്ങിയതുമായ പ്രോട്ടീന്‍, പഴങ്ങള്‍, പച്ചക്കറികള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയുടെ ഉറവിടങ്ങള്‍ കഴിക്കാന്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.

Most read:കണ്ണുവേദന അകറ്റാം; വീട്ടില്‍ തന്നെ പരിഹാരം

കൃത്രിമ പഞ്ചസാര ഇല്ല

കൃത്രിമ പഞ്ചസാര ഇല്ല

വളരെയധികം സംസ്‌കരിച്ച ഭക്ഷണങ്ങള്‍ പോലെ, അമിതമായി ആഡഡ് ഷുഗര്‍ കഴിക്കുന്നതും നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്കും ആരോഗ്യത്തിനും തടസമാകുന്നു. ഇത് ഭക്ഷണങ്ങളില്‍ കലോറി ചേര്‍ക്കുകയും ചെയ്യുന്നു. കൃത്രിമ പഞ്ചസാര കഴിക്കുന്നത് ഹൃദ്രോഗത്തിനും പ്രമേഹത്തിനുമുള്ള അപകടസാധ്യതയും വര്‍ദ്ധിപ്പിക്കും. പാലിയോ ഡയറ്റില്‍ കൃത്രിമ പഞ്ചസാരയെ മൊത്തത്തില്‍ ഇല്ലാതാക്കുന്നു, പകരം പഴങ്ങളില്‍ നിന്നും പച്ചക്കറികളില്‍ നിന്നും പഞ്ചസാരയുടെ സ്വാഭാവിക ഉറവിടങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.

വയറിലെ കൊഴുപ്പ് കുറയ്ക്കുന്നു

വയറിലെ കൊഴുപ്പ് കുറയ്ക്കുന്നു

അങ്ങേയറ്റം അനാരോഗ്യകരമാണ് ഒരാളുടെ വയറിലെ കൊഴുപ്പ്. ഇത് പ്രമേഹം, ഹൃദ്രോഗം, മറ്റ് ആരോഗ്യ അവസ്ഥകള്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് പാലിയോ ഡയറ്റ് ഫലപ്രദമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നു

രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നു

ഇന്‍സുലിന്‍ സംവേദനക്ഷമത എന്നത് നിങ്ങളുടെ സെല്ലുകള്‍ ഇന്‍സുലിനോട് എത്ര എളുപ്പത്തില്‍ പ്രതികരിക്കുന്നു എന്നതിനെ സൂചിപ്പിക്കുന്നു. ഇന്‍സുലിന്‍ സംവേദനക്ഷമത വര്‍ദ്ധിപ്പിക്കുന്നത് ഒരു നല്ല കാര്യമാണ്, കാരണം ഇത് നിങ്ങളുടെ രക്തത്തില്‍ നിന്ന് പഞ്ചസാര നീക്കം ചെയ്യുന്നതിന് നിങ്ങളുടെ ശരീരത്തെ കൂടുതല്‍ കാര്യക്ഷമമാക്കുന്നു. പാലിയോ ഡയറ്റ് ഇന്‍സുലിന്‍ സംവേദനക്ഷമത വര്‍ദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാര കുറയ്ക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

Most read: രോഗപ്രതിരോധം നേടാം; വീട്ടിലാക്കാം ഹെര്‍ബല്‍ ടീ

ഹൃദ്രോഗസാധ്യതാ ഘടകങ്ങള്‍ കുറയ്ക്കുന്നു

ഹൃദ്രോഗസാധ്യതാ ഘടകങ്ങള്‍ കുറയ്ക്കുന്നു

പാലിയോ ഡയറ്റ് ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നു. ഈ ഭക്ഷണ രീതിയില്‍ ഉപ്പ് കുറവാണ്. കൂടാതെ പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയെയും പ്രോത്സാഹിപ്പിക്കുന്നു. അതിനാല്‍ പാലിയോ ഡയറ്റ് ഹൃദ്രോഗവുമായി ബന്ധപ്പെട്ട അപകട ഘടകങ്ങള്‍ കുറയ്ക്കുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു.

വീക്കം കുറയ്ക്കുന്നു

വീക്കം കുറയ്ക്കുന്നു

ശരീരത്തെ സുഖപ്പെടുത്താനും അണുബാധകള്‍ക്കെതിരെ പോരാടാനും സഹായിക്കുന്ന ഒരു സ്വാഭാവിക പ്രക്രിയയാണ് ഇന്‍ഫഌമേഷന്‍ അഥവാ വീക്കം. എന്നിരുന്നാലും, വിട്ടുമാറാത്ത ഇന്‍ഫഌമേഷന്‍ ദോഷകരമാണ്. ഇത് ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കും. വിട്ടുമാറാത്ത വീക്കം കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പാലിയോ ഡയറ്റ് പ്രോത്സാഹിപ്പിക്കുന്നു. ആന്റിഓക്‌സിഡന്റുകളുടെ മികച്ച ഉറവിടമായ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ഇത് പ്രോത്സാഹിപ്പിക്കുന്നു. പാലിയോ ഡയറ്റില്‍ മത്സ്യത്തെ പ്രോട്ടീന്റെ ഉറവിടമായി ശുപാര്‍ശ ചെയ്യുന്നു. മത്സ്യത്തില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് വിട്ടുമാറാത്ത വീക്കം പ്രോത്സാഹിപ്പിക്കുന്ന ഹോര്‍മോണുകളെ അടിച്ചമര്‍ത്താന്‍ സഹായിക്കുന്നു.ക്ക് നല്‍കിയേക്കാം.

English summary

How Does Paleo Diet Work For Weight Loss

The paleo diet consists of whole, unprocessed foods. This article explains how a paleo diet can help you lose weight and improve your health.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X