For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊഴുപ്പ് നീക്കി തടി കുറയ്ക്കാന്‍ കിവി ജ്യൂസ്

Posted By:
|
Kiwi Juice | How to Make Kiwi Juice For Weight Loss in Malayalam

ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക എന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഏറെ ആവശ്യമാണ്. ശരീരഭാരം കുറയ്ക്കാനുള്ള ഗുളികകള്‍, സപ്ലിമെന്റുകള്‍ എന്നിവപോലുള്ള ദ്രുത പരിഹാരങ്ങള്‍ക്കായി പലരും തേടിപോകുന്നു, അത് ഒരു പരിധിവരെ നിങ്ങള്‍ക്ക് ആവശ്യമുള്ള ഫലം നല്‍കുന്നു. എന്നാല്‍ ഇത് എത്രത്തോളം ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് ഉറപ്പില്ല. അവ ഒടുവില്‍ ചില ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുകയോ മറ്റ് ആരോഗ്യ തകരാറുകള്‍ സൃഷ്ടിക്കുകയോ ചെയ്യുന്നു.

Most read: ദഹനം മെച്ചപ്പെടുത്താം, തടി കുറക്കാം; ലെമണ്‍ ഗ്രാസ് ടീ

ശരീരഭാരം കുറയ്ക്കുന്നതിന് ആരോഗ്യകരവും സ്വാഭാവികവുമായ മാര്‍ഗ്ഗമാണ് ഉത്തമം. ഇവ പെട്ടെന്നുള്ള ഫലങ്ങള്‍ നല്‍കില്ലെങ്കിലും ശരീരഭാരം കുറയ്ക്കാന്‍ ആരോഗ്യകരമായ വഴികളാണ്. നിങ്ങളുടെ ഭക്ഷണരീതി മാറ്റുന്നതും ദിവസേന വ്യായാമം ചെയ്യുന്നതും ആരോഗ്യകരമായ രീതിയില്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. അതിനൊപ്പം അല്‍പം കിവി ജ്യൂസ് കൂടി കഴിച്ചോളൂ. അതെ, തടി കുറയ്ക്കല്‍ പ്രക്രിയ വേഗത്തിലാക്കാന്‍ കിവി ജ്യൂസ് നിങ്ങളെ സഹായിക്കും.

തടി കുറയ്ക്കാന്‍ കിവി ജ്യൂസ് എങ്ങനെ സഹായിക്കുന്നു

പ്രകൃതിയുടെ നന്മയാല്‍ സമ്പന്നമായ കിവി വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, വിറ്റാമിന്‍ ഇ, ഫോളേറ്റ്, പൊട്ടാസ്യം എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ്. ഇത് ആരോഗ്യത്തിന് മികച്ചതാണ്. ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കിവി ഉത്തമമാണ്. മാത്രമല്ല, ഇത് നിങ്ങളുടെ ദഹന വ്യവസ്ഥയെയും മെച്ചപ്പെടുത്തുന്നു. ആക്ടിനിഡൈന്‍ എന്ന എന്‍സൈമിന്റെ സാന്നിധ്യം കാരണം പ്രോട്ടീന്‍ ആഗിരണം ചെയ്യുന്നതിനും കൊഴുപ്പ് തന്മാത്രകളെ വിഘടിക്കുന്നതിനും കിവി സഹായിക്കുന്നു. ഇത് മെച്ചപ്പെട്ട മലശോധനയ്ക്കും സഹായിക്കുന്നു.

കിവി ജ്യൂസ് എങ്ങനെ തയ്യാറാക്കാം

ലളിതമായ ഒരു കിവി സ്മൂത്തി നിര്‍മ്മിക്കാന്‍, നിങ്ങള്‍ക്ക് 5-6 കിവികള്‍ അവശ്യമാണ്. ആരോഗ്യകരമായ ചേരുവകള്‍ ചേര്‍ത്ത് നിങ്ങള്‍ക്ക് സ്വന്തമായി കിവി മിശ്രിതം ഉണ്ടാക്കാന്‍ കഴിയും. ആരോഗ്യകരമായ കിവി സ്മൂത്തി കൂടുതല്‍ സമയത്തേക്ക് നിങ്ങളെ വിശപ്പില്ലാതെ നിര്‍ത്തുകയും ചെയ്യും. കിവി കഷ്ണങ്ങളാക്കി മാറ്റി വയ്ക്കുക. ഇനി ഇതിലേക്ക് അര കഷ്ണം നാരങ്ങയുടെ നീരും ചെറിയ കഷ്ണം ഇഞ്ചിയും പഞ്ചസാരയും ചേര്‍ത്ത് മിക്‌സറില്‍ അടിച്ചെടുക്കുക. ആവശ്യമുള്ളവര്‍ക്ക് ജ്യൂസ് അടിക്കുമ്പോള്‍ അല്‍പം വെള്ളവും ചേര്‍ക്കാവുന്നതാണ്.

മറ്റ് ഗുണങ്ങള്‍

ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയ്ക്ക് സഹായകമാകുന്ന ഫോളേറ്റ് ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ കിവി പഴം ഗര്‍ഭിണികള്‍ക്ക് നല്ലതാണ്. പൊട്ടാസ്യം ധാരാളമായി അടങ്ങിയ കിവി നിങ്ങളുടെ രക്തസമ്മര്‍ദം നിയന്ത്രിക്കുന്നു. രക്തത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും രക്തം കട്ടപിടിക്കുന്നത് തടയാനും കിവി കഴിക്കുന്നതിലൂടെ കഴിയും. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഫലപ്രദമാണ് കിവി.

[ of 5 - Users]
X
Desktop Bottom Promotion