For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബലി പെരുന്നാള്‍ ചരിത്രവും പ്രാധാന്യവും അറിയാം

|

ആത്മത്യാഗത്തിന്റെ അനുസ്മരണം എന്നാണ് ബലി പെരുന്നാള്‍ അറിയപ്പെടുന്നത്. ഈ ദിനത്തില്‍ ഇസ്ലാം മതവിശ്വാസികളായ സഹോദരങ്ങള്‍ വളരെയധികം സന്തോഷത്തോടെ ആഘോഷിക്കുന്ന ഒരു ദിനമാണ്. ഇബ്രാഹിം നബി തന്റെ പുത്രനെ ബലി കൊടുക്കുന്നതിന് വേണ്ടി ശ്രമിച്ചതിന്റെ ഓര്‍മ്മ പുതുക്കലാണ് ഈ ദിനം. അള്ളാഹുവിന്റെ കല്‍പ്പന മാനിച്ച് ദൈവപ്രീതിക്കായാണ് ഇദ്ദേഹം ബലിദാനത്തിന് വേണ്ടി മുതിര്‍ന്നത്. എന്നാല്‍ തന്റെ അടിയുറച്ച വിശ്വാസത്തിന്റെയും പരമകാരുണ്യവാനായ അള്ളാഹുവിന്റേയും അനുഗ്രഹപ്രകാരം അദ്ദേഹത്തിന് സ്വന്തം പുത്രനെ ബലി നല്‍കേണ്ടതായി വന്നില്ല. ഇതിന്റെ പ്രതീകമായാണ് ആടിനെ ബലി നല്‍കിയത്.

 ബലിപെരുന്നാള്‍ ദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് കൈമാറാന്‍ സന്ദേശങ്ങള്‍ ബലിപെരുന്നാള്‍ ദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് കൈമാറാന്‍ സന്ദേശങ്ങള്‍

ലോകമെമ്പാടുമുള്ള മുസ്ലിം സമൂഹം ആഘോഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് ഈദ് അല്‍ അദ അഥവാ ബക്രീദ്. ഇസ്ലാമിക അല്ലെങ്കില്‍ ചാന്ദ്ര കലണ്ടറിന്റെ പന്ത്രണ്ടാം മാസമായ ധു അല്‍ ഹിജയുടെ പത്താം ദിവസത്തിലാണ് ഈദ് അല്‍ അദാ അഥവാ ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. ഈദ് ഖുര്‍ബാന്‍ അല്ലെങ്കില്‍ കുര്‍ബന്‍ ബയാറാമി എന്നും അറിയപ്പെടുന്ന ഇത് വാര്‍ഷിക ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്നു. ജാമിയത്ത് ഉലമ-ഇ-ഹിന്ദ് പ്രകാരം ഈ വര്‍ഷം ജൂലൈ 11 നാണ് സുല്‍ ഹിജയുടെ ചന്ദ്രക്കല ആകാശത്ത് കാണപ്പെടുന്നത്. ഇത് കണക്കാക്കി ജൂലൈ 21 ന് അതായത് നാളെ ബലി പെരുന്നാള്‍ ആഘോഷിക്കും.

എന്നിരുന്നാലും, സൗദി അറേബ്യയില്‍, 2021 ജൂലൈ 20 ന് ഒരു ദിവസം മുമ്പ് ഇത് ആഘോഷിക്കപ്പെടും. ഈദ് അല്‍-അദയില്‍, ഇസ്ലാം മത വിശ്വാസികള്‍ അല്ലാഹുവിനോടുള്ള ഭക്തിയും സ്‌നേഹവും തെളിയിക്കാന്‍ സാധാരണയായി ആടിനെയോ ആട്ടിന്‍കുട്ടിയെയോ ബലിയര്‍പ്പിക്കുന്നു. പാരമ്പര്യമനുസരിച്ച്, തയ്യാറാക്കിയ മാംസം മൂന്ന് ഭാഗങ്ങളായി തിരിച്ചിരിച്ചാണ് നല്‍കുന്നത്. ഇതില്‍ ഒരു ഭാഗം കുടുംബത്തിനും മറ്റൊരു ഭാഗം സുഹൃത്തുക്കള്‍ക്കും മൂന്നാമത്തെ ഭാഗം അയല്‍ക്കാര്‍ക്കും എന്നിങ്ങനെയാണ് നല്‍കുന്നത്. ഇതില്‍, രണ്ടാം ഭാഗത്തില്‍ നിന്ന് ദരിദ്രര്‍ക്ക് വിതരണം ചെയ്യുന്നു.

അല്ലാഹുവിനോടുള്ള ഭക്തിയുടെ പ്രതീകം

ഈ ശുഭദിനത്തില്‍, ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികള്‍ സൂര്യന്‍ സുഹര്‍ സമയത്തിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് ഒരു പള്ളിയില്‍ നമസ്‌കാരത്തിനായി പോവുന്നു. ഇത് ഉച്ചസമയത്തെ പ്രാര്‍ത്ഥനയും വളരെ പ്രധാനപ്പെട്ടതാണ്. എന്നിരുന്നാലും മഹാമാരിക്കാലത്ത് കഴിഞ്ഞ വര്‍ഷം ചെയ്തതുപോലെ ഈ വര്‍ഷം ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ആഘോഷങ്ങളില്‍ ആണെങ്കിലും ആരോഗ്യ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

എല്ലാ ഇസ്ലാം മത വിശ്വാസികളായ ആളുകള്‍ളും പള്ളികള്‍ സന്ദര്‍ശിക്കുകയും സമാധാനത്തിനും അഭിവൃദ്ധിക്കും വേണ്ടി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്യുന്നു. പ്രാര്‍ത്ഥനയ്ക്ക് ശേഷം, സക്കാത്ത് ദാനവും മറ്റും നടത്തുന്നു. ഇത് കൂടാതെ ആളുകള്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ കണ്ടുമുട്ടുകയും അഭിവാദ്യം ചെയ്യുകയും സമ്മാനങ്ങളും വിരുന്നും പരസ്പരം കൈമാറുകയും ചെയ്യുന്നു.

ഭക്ഷണം തയ്യാറാക്കുന്നു

രുചികരമായ ഭക്ഷണമില്ലാതെ ഒരു ഉത്സവം പൂര്‍ത്തിയാക്കാന്‍ കഴിയില്ല എന്ന് നമുക്കെല്ലാം അറിയാം. നോണ്‍വെജ് വിഭവങ്ങളും മറ്റും തയ്യാറാക്കി മികച്ച ഭക്ഷണം കഴിക്കുകയും ഇത് പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു. മട്ടന്‍ ബിരിയാണി, ചിക്കന്‍ ബിരിയാണി, മട്ടന്‍ കുറുമ, മട്ടന്‍ കീമ, ചാപ്ലി കബാബ് എന്നിവയെല്ലാം ഈ ഉത്സവ വേളയില്‍ തയ്യാറാക്കാവുന്ന വിഭവങ്ങളാണ്.

English summary

Eid al-Adha 2021 (Bakrid): Date, Significance And Why It Is Celebrated In Malayalam

Here in this article we are discussing bout the date, significance of Eid al-Adha and why it is celebrated in malayalam. Take a look.
Story first published: Tuesday, July 20, 2021, 13:08 [IST]
X