Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
ആണിനും പെണ്ണിനും ഷര്‍ട്ട് ബട്ടന് വേറിടത്ത്, കാരണം
സ്ത്രീകളും പുരുഷന്മാരും പൊതുവായി ഉപയോഗിയ്ക്കുന്ന പല വസ്ത്രങ്ങളുമുണ്ട്. ഇതിലൊന്നാണ് ഷര്‍ട്ടുകള്‍. ഫാഷനുകളും നിറവുമെല്ലാം വ്യത്യസ്തമാണെങ്കിലും ഷര്‍ട്ട് ഷര്‍ട്ടു തന്നെയാണ്.
എന്നാല്‍ നിങ്ങളൊരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോയെന്നറിയില്ല, സ്ത്രീയുടേയും പുരുഷന്മാരുടേയും ഷര്‍ട്ടിലെ ബട്ടനുകള്‍ വ്യത്യസ്ത വശങ്ങളിലാണ് പിടിപ്പിച്ചിരിയ്ക്കുന്നതെന്നത്.
പുരുഷന്മാരുടെ ഷര്‍ട്ടിലെ ബട്ടനുകള്‍ സാധാരണ വലതു വശത്താണ്. സ്ത്രീയുടേത് ഇടതു വശത്തും. ഇതിനു പുറകിലെ കാരണങ്ങളെക്കുറിച്ചറിയൂ, നിങ്ങളുടെ കയ്യില്‍ സ്റ്റാര്ചിഹ്നമോ, എങ്കില്‍.....

ആണിനും പെണ്ണിനും ഷര്‍ട്ട് ബട്ടന് വേറിടത്ത്, കാരണം
അല്പം പുറകിലേയ്ക്കു പോകേണ്ടി വരും, ആദ്യകാലങ്ങളില്‍ സ്ത്രീകളെ പരിചാരികമാരാണ് വസ്ത്രം ധരിപ്പിയ്ക്കാറ്. പ്രത്യേകിച്ച് ഇംഗ്ലീഷ് നാടുകളില്‍. ഷര്‍ട്ട് പോലെ ബട്ടനുള്ള വസ്ത്രങ്ങളും. ഇങ്ങനെ ധരിപ്പിയ്ക്കുമ്പോള് പരിചാരികമാരുടെ സൗകര്യം നോക്കിയാകും, ഇങ്ങനെ ചെയ്തിരുന്നതും ഇപ്പോഴിതു തുടര്‍ന്നു പോകുന്നതും.

ആണിനും പെണ്ണിനും ഷര്‍ട്ട് ബട്ടന് വേറിടത്ത്, കാരണം
യുദ്ധമുളള കാലഘട്ടമായിരുന്നു. യുദ്ധം ചെയ്യുവാന്‍ പുരുഷന് വാള് വലിച്ചൂരുന്നത് വലതുകൈ കൊണ്ട്. ഇതേ സമയം ഷര്‍ട്ടിന്റെ ബട്ടന് അഴിയ്ക്കുന്നത് ഇടതു കൈ കൊണ്ട്. ഈ സൗകര്യവും കാരണം.

ആണിനും പെണ്ണിനും ഷര്‍ട്ട് ബട്ടന് വേറിടത്ത്, കാരണം
സ്ത്രീകള്‍ കുഞ്ഞുങ്ങളെ മിക്കവാറും പിടിയ്ക്കുക ഇടതുവശത്താണ്. പാല് കൊടുക്കാന്‍ ബട്ടന് വിടുവിയ്ക്കാനുള്ള സൗകര്യത്തിന്.

ആണിനും പെണ്ണിനും ഷര്‍ട്ട് ബട്ടന് വേറിടത്ത്, കാരണം
സ്ത്രീപുരുഷ സമത്വത്തിന്റെ സൂചനയാണ് ഒരുപോലെയുള്ള ഷര്‍ട്ട്. എന്നാല്‍ തങ്ങള്‍ അല്പം വ്യത്യസ്തരാണെന്നു കാണിയ്ക്കുകയും വേണം. ഇതിനാണ് ബട്ടന് സ്ഥാനം മാത്രം മാറ്റിയതെന്നും പറയാം.

ആണിനും പെണ്ണിനും ഷര്‍ട്ട് ബട്ടന് വേറിടത്ത്, കാരണം
നെപ്പോളിയന്റെ ചിത്രം കണ്ടുനോക്കൂ, വലതു കൈ വലതുവശത്തെ ബട്ടനില്‍ വച്ച്. ഇതും ആണുങ്ങളുടെ ഷര്‍ട്ടിന്റെ ബട്ടന് വലതുവശത്തു വയ്ക്കാനുള്ള കാരണമായതാകാം.

ആണിനും പെണ്ണിനും ഷര്‍ട്ട് ബട്ടന് വേറിടത്ത്, കാരണം
ഒരേ സമയം പല ജോലികള്‍ ചെയ്യുന്നവരാണ് സ്ത്രീകളെന്നു പറയും. പല ഉത്തരവാദിത്വങ്ങള്‍ ഒരേ സമയം ചെയ്യുന്നവര്‍. നമ്മുടെ വീട്ടിലെ അടുക്കളയില്‍ പെരുമാറുന്ന സ്ത്രീകളെ നിരീക്ഷിച്ചാല്‍ ഇതു മനസിലാകും. ഷര്‍ട്ടിന്റെ ബട്ടന് ഇടതുവശത്തെങ്കില് ഇടതുകൈ കൊണ്ടൂരാന്‍ എളുപ്പം. വലതുകൈ കൊണ്ട് മറ്റെന്തെങ്കിലും ജോലിയും.



Click it and Unblock the Notifications
