Just In
- 2 hrs ago
ഇന്നത്തെ ദിവസം ചെലവുകള്‍ ശ്രദ്ധിക്കേണ്ട രാശിക്കാര്‍
- 11 hrs ago
കാപ്പികുടി പ്രോസ്റ്റേറ്റ് ക്യാന്‍സറിന് തടയിടും?
- 14 hrs ago
മുടിയുടെ ആരോഗ്യത്തിന് നെയ്യ് ഉപയോഗിക്കാം
- 15 hrs ago
ഗര്ഭാരംഭമാണോ, എങ്കിലറിയണം ഈ ലക്ഷണങ്ങള്‍
Don't Miss
- News
പുതുച്ചേരിയില്‍ നിര്‍ണായകമാകാന്‍ എന്‍ആര്‍ കോണ്‍ഗ്രസ്; മുന്നണികളെല്ലാം രംഗസ്വാമിക്ക് പിന്നാലെ
- Movies
ബിഗ് ബോസ് ഹൗസിലേയ്ക്ക് പുതിയ അംഗം, മിഴി മാർവ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു
- Finance
പൊതുമേഖലയ്ക്ക് നേട്ടങ്ങളുടെ കാലം,ചവറ കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡിന് ലാഭം 464 കോടി
- Sports
35 ബോളില്‍ 80*, വീരു പഴയ വീരു തന്നെ- ഇന്ത്യ ലെജന്റ്സിന് ഉജ്ജ്വല വിജയം
- Automobiles
M340i പെര്‍ഫോമന്‍സ് സെഡാന്റെ പ്രീ ബുക്കിംഗ് ആരംഭിച്ച് ബിഎംഡബ്ല്യു
- Travel
ജീവിക്കുവാന്‍ ഏറ്റവും മികച്ച നഗരങ്ങളായി ബെംഗളുരുവും ഷിംലയും, പിന്നിലായി കൊച്ചി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സ്വിച്ച് ഇട്ടപോലെ ഉറങ്ങും ഇവ കുടിച്ചാല്‍
ആരോഗ്യത്തിന്റെ ഒരു പ്രധാന ഘടകമാണ് ഒരു നല്ല രാത്രി വിശ്രമം. 18 മുതല്‍ 60 വയസ്സ് വരെ പ്രായമുള്ളവരില്‍ ഓരോ രാത്രിയും കുറഞ്ഞത് 7 മുതല്‍ 9 മണിക്കൂര്‍ വരെ ഉറക്കം ലഭിക്കണമെന്ന് വിദഗ്ദ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. ഉറക്കത്തിന്റെ പ്രാധാന്യം ഡോക്ടര്‍മാരും ആരോഗ്യ വിദഗ്ധരും ഊന്നിപ്പറയുന്നുണ്ടെങ്കിലും, പലപ്പോഴും എല്ലാവര്ക്കും അതിനു സാധിക്കാറില്ല. ഉറക്കക്കുറവ് പിന്നീട് വിഷാദം, പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്കുള്ള അപകടസാധ്യതയുമായും ബന്ധപ്പെട്ടിരിക്കുന്നു.
Most read: ആസ്ത്മ നിയന്ത്രിക്കാന്‍ ആയുര്‍വേദ വഴികള്‍ ഇതാ
രാത്രി വൈകി ടെലിവിഷന്‍ കാണല്‍, സമ്മര്‍ദ്ദം, ജോലി എന്നിവ ഉറക്കത്തെ ബാധിക്കുമെങ്കിലും ഏവര്‍ക്കും ഉറക്കം ഒരു ഒഴിവാക്കാനാവാത്ത കാര്യമാണ്. ഉറക്കവും ഭക്ഷണപാനീയങ്ങളും തമ്മിലുള്ള ബന്ധവും ഇവിടെയാണ് പ്രസക്തമാകുന്നത്. ചില സാധാരണ ചേരുവകളുടെ സഹായത്തോടെ, ഉറക്കത്തെ സഹായിക്കുന്നതിന് അറിയപ്പെടുന്ന പാനീയങ്ങള്‍ ഇന്നുണ്ട്. രാത്രി കിടക്കും മുമ്പ് ഇവ കുടിച്ചാല്‍ നിങ്ങള്‍ക്ക് മികച്ചൊരു ഉറക്കം ലഭിക്കുന്നതായിരിക്കും. നിങ്ങളുടെ ഉറക്കം സ്വാഭാവികമായി മെച്ചപ്പെടുത്തിയേക്കാവുന്ന ചില പാനീയങ്ങള്‍ ഇതാ.

ചൂടുള്ള പാല്
ഉറക്കക്കുറവ് അനുഭവിക്കുന്നവര്‍ക്ക് ഏറ്റവും പഴക്കമേറിയതും പ്രകൃതിദത്തവുമായ ചികിത്സാ രീതികളില്‍ ഒന്നാണ് പാല്. ട്രിപ്റ്റോഫാന്‍ എന്നറിയപ്പെടുന്ന ഒരു അമിനോ ആസിഡ് ഇതില്‍ അടങ്ങിയിട്ടുണ്ട്, ഇത് കഴിക്കുമ്പോള്‍ മെലറ്റോണിന്‍ എന്ന ഹോര്‍മോണിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്നു, ഇത് നിങ്ങളുടെ സ്വാഭാവിക ഉറക്കത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. സ്ട്രെസ്, ഉറക്കമില്ലായ്മ തുടങ്ങിയ ഉറക്ക തകരാറുകളെ നേരിടുന്നതിലൂടെ മെലറ്റോണിന്‍ ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്നു. പാല് ചൂടാക്കി കഴിക്കേണ്ടതിനു കാരണം ഇത് തൊണ്ടയ്ക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങള്‍ക്കും ശമനം നല്കുന്നു എന്നതാണ്.

ചമോമൈല്‍ ചായ
വീക്കം കുറയ്ക്കുക, ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുക തുടങ്ങിയ ആരോഗ്യഗുണങ്ങള്‍ നല്കുന്നതിനു പുറമേ, ഉറക്കത്തിന്റെ ഗുണനിലവാരം ഉയര്‍ത്താനും ചമോമൈല്‍ ടീ ഉപയോഗിക്കുന്നു. ദിവസവും ചമോമൈല്‍ ചായ കുടിക്കുന്നവര്‍ ഉറക്കക്കുറവിന്റെ ശാരീരിക ലക്ഷണങ്ങള്‍ ഗണ്യമായി മെച്ചപ്പെടുത്തിയെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. സാധാരണ ചായയില്‍ നിന്ന് വ്യത്യസ്തമായി, ചമോമൈല്‍ ചായ കഫീന്‍ രഹിതമാണ്. ഈ ഗുണം ചമോമൈല്‍ ചായയെ കൂടുതല്‍ ശാന്തവുമായ പാനീയമാക്കുന്നു.
Most read: കോവിഡിനെതിരേ ആന്റിബോഡി; പ്രതീക്ഷയോടെ ലോകം

തേങ്ങാവെള്ളം
മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയാല്‍ സമ്പുഷ്ടമാണ് തേങ്ങാവെള്ളം. ഇവ പേശികളെ സഹായിക്കുന്ന രണ്ട് ധാതുക്കളാണ്. ഇത് ശരീരത്തെ ശാന്തമാക്കുന്നതിനും എളുപ്പവും സുഖപ്രദവുമായ ഉറക്കം നല്‍കുന്നതിനും സഹായിക്കുന്നു. മാത്രമല്ല, തേങ്ങാവെള്ളത്തില്‍ വിറ്റാമിന്‍ ബിയും അടങ്ങിയിട്ടുണ്ട്, ഇത് സമ്മര്‍ദ്ദത്തിന്റെ അളവ് കുറയാന്‍ സഹായിക്കുന്നു.

പെപ്പര്‍മിന്റ് ടീ
പെപ്പര്‍മിന്റ് ചായയില്‍ അടങ്ങിയിരിക്കുന്ന മെന്തോള് ആന്റിസ്പാസ്മോഡിക് സ്വഭാവമുള്ളതാണ്. ഇത് ശാരീരികമോ മാനസികമോ ആയ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് പേശികളെ വിശ്രമിക്കാന്‍ സഹായിക്കുന്നു. ഇതിന്റെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ദഹനത്തെ മെച്ചപ്പെടുത്തുന്നു, ഇത് ഉറക്കത്തെ തടസ്സപ്പെടുത്തുന്ന രാത്രികാല ഉദര അസ്വസ്ഥതകളെ കുറയ്ക്കുകയും ചെയ്യുന്നു. ഇതിലെ പൊട്ടാസ്യം, വിറ്റാമിന്‍ ബി എന്നിവയുടെ അംശം സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും പേശികളെ വിശ്രമിക്കുന്നതിനും സഹായിക്കുന്നു, കൂടാതെ പെപ്പര്‍മിന്റ് ചായ കഫീന്‍ രഹിതവുമാണ്.

മഞ്ഞള്‍ പാല്
ഉറക്കക്കുറവ്, ഉത്കണ്ഠ, വിഷാദം എന്നിവ കുറയ്ക്കുന്ന ഒരു സംയുക്തമാണ് മഞ്ഞളില്‍ അടങ്ങിയ കുര്ക്കുമിന്. ശരീരത്തിലെ ഉറക്കത്തെ ഉണര്‍ത്തുന്ന ചക്രത്തെ നിയന്ത്രിക്കുന്ന ട്രിപ്റ്റോഫാനുമായി ചേര്‍ന്ന്, ഈ പാനീയം നിങ്ങള്‍ക്ക് മികച്ച ഉറക്കം സമ്മാനിക്കുന്നു.
Most read: യൂക്കാലി ഓയില്‍ ഒന്ന്; ഗുണം ഒട്ടനവധി

ചെറി ജ്യൂസ്
ട്രിപ്റ്റോഫാന്‍, മെലറ്റോണിന്‍ എന്നീ സംയുക്തങ്ങള്‍ ചെറിയില്‍ അടങ്ങിയിരിക്കുന്നു. കിടക്കും മുമ്പ് ഒരു ഗ്ലാസ് ചെറി ജ്യൂസ് കഴിക്കുന്നത് നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരം ഉയര്‍ത്തും. മധുരവും എരിവുള്ളതുമായ ചെറി ഇനങ്ങളില്‍ മെലറ്റോണിന്‍ അടങ്ങിയിട്ടുണ്ടെങ്കിലും എരിവുള്ളവയാണ് ഏറ്റവും കൂടുതല്‍ പായ്ക്ക് ചെയ്യുന്നത്. അതിനാല്‍ അത്തരം ചെറികള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക.

ബനാന സ്മൂത്തി
ദിവസത്തിലെ ഏത് സമയത്തു കഴിച്ചാലും വാഴപ്പഴം ഒരു നല്ല ലഘുഭക്ഷണമാണ്. കിടക്കും മുമ്പായി ഇത് ഒരു സ്മൂത്തിയില്‍ കലര്‍ത്തുന്നത് ഒരു നീണ്ട ഉറക്കത്തിന് സഹായിക്കും. വാഴപ്പഴത്തില്‍ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്, ഇവ പേശികളെ വിശ്രമിക്കാന്‍ സഹായിച്ച് നിങ്ങളെ നല്ല ഉറക്കത്തിലേക്ക് നയിക്കും. ഇതിലെ അമിനോ ആസിഡ് ട്രിപ്റ്റോഫാന്‍, മെലറ്റോണിന്‍ എന്നിവയും ഉറക്ക നിയന്ത്രണത്തെ പ്രോത്സാഹിപ്പിക്കുന്നു.

ബദാം പാല്
ബദാം പാലിലെ പോഷകഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല. അവയില്‍ ധാരാളമായി അടങ്ങിയ പോഷകങ്ങള്‍ ആരോഗ്യ ഗുണങ്ങള്‍ ധാരാളം നല്കുന്നു. ട്രിപ്റ്റോഫാന്‍, മഗ്നീഷ്യം, മെലറ്റോണിന്‍ എന്നിവയുടെ സംയോജനം നിങ്ങളുടെ മെച്ചപ്പെട്ട ഉറക്കത്തെ സഹായിക്കുന്നു. ഒരു കപ്പ് ബദാം പാലില്‍ 17 ഗ്രാം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്, ഇത് ഉറക്കമില്ലായ്മയെ ചികിത്സിക്കാന്‍ മികച്ചതാണ്. ഉറക്കമില്ലായ്മയ്ക്കുള്ള ഒരു ഉത്തമ പരിഹാരമാണ് ബദാം പാല്. ബദാം പാല് മുഴുവന്‍ ബദാമില്‍ നിന്നാണ് നിര്‍മ്മിക്കുന്നത് എന്നതിനാല്‍, നട്ട് അലര്‍ജിയുള്ളവര്‍ ബദാം പാലും അതുപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളും ഒഴിവാക്കണം.
Most read: ഹൃദ്രോഗികള്‍ പേരയ്ക്ക കഴിക്കണം; കാരണമിതാണ്

അശ്വഗന്ധ ചായ
വളരെ പഴക്കമുള്ള ഔഷധ പാരമ്പര്യമുള്ള ഒന്നാണ് അശ്വഗന്ധ. ഇത് സമ്മര്‍ദ്ദം, ഉത്കണ്ഠ, സന്ധിവാതം തുടങ്ങിയ രോഗാവസ്ഥകളെ ചികിത്സിക്കാന്‍ ഉപയോഗിക്കുന്നു. ആയുര്‍വേദ സമ്പ്രദായങ്ങളില്‍ അശ്വഗന്ധ പരമ്പരാഗതമായി ഉപയോഗിക്കുന്നു. ഇവ ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്നതിനും മികച്ച സഹായിയാണ്. അശ്വഗന്ധയിലെ സജീവ ഘടകമായ ട്രൈത്തിലീന് ഗ്ലൈക്കോള്‍ ദ്രുതഗതിയില്‍ ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മൊത്തത്തിലുള്ള ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ നിങ്ങളെ അശ്വഗന്ധ ടീ സഹായിക്കും. അശ്വഗന്ധ ചായ മിക്ക ആളുകള്‍ക്കും സുരക്ഷിതമാണെങ്കിലും ചില വ്യക്തികള്‍ ജാഗ്രത പാലിക്കണം. അതിനാല്‍ ഇവയൊക്കെ പരീക്ഷിക്കും മുമ്പ് ഒരു ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക.