യോനീസ്രവം പല കാര്യങ്ങള്‍ പറയും

Posted By:
Subscribe to Boldsky

സ്ത്രീ ശരീരത്തിലെ സെന്‍സിറ്റീവായ അവയവങ്ങളില്‍ ഒന്നാണ് യോനി അഥവാ വജൈന. യോനിയില്‍ നിന്നും യോനീസ്രവമുണ്ടാകുന്നത് സ്വാഭാവികമായ ഒരു ശാരീരികപ്രവര്‍ത്തനവുമാണ്.

യോനിയുടെ ആരോഗ്യവും അനാരോഗ്യവും ശരീരത്തിന്റെ ആരോഗ്യസൂചനകളുമെല്ലാം യോനീസ്രവത്തിലൂടെ അറിയാന്‍ സാധിയ്ക്കും. ഇതിന്റെ നിറം, ഗന്ധം തുടങ്ങിയവയെല്ലാം പല അസുഖങ്ങളേയും അസുഖ ലക്ഷണങ്ങളേയും സൂചിപ്പിയ്ക്കുകയും ചെയ്യുന്നു.

സ്ത്രീകളിലെ യോനീസ്രവം നോക്കി തിരിച്ചറിയാന്‍ സാധിയ്ക്കുന്ന ചിലതുണ്ട്, ഇതെക്കുറിച്ചറിയൂ,

യോനീസ്രവം പല കാര്യങ്ങള്‍ പറയും

യോനീസ്രവം പല കാര്യങ്ങള്‍ പറയും

യോനീസ്രവം സാധാരണ സുതാര്യവും ഗന്ധരഹിതവുമായിരിക്കും. ഇതിന്റെ നിറം പൂര്‍ണമായും സുതാര്യമായതില്‍ നിന്നും നേരിയ വെളുപ്പ്‌ വരെയായി വ്യത്യാസപ്പെടാം. ആര്‍ത്തവകാലത്തിന്റെ വിവിധ ഘട്ടങ്ങളെ ആശ്രയിച്ചായിരിക്കും ഇത്‌.

യോനീസ്രവം പല കാര്യങ്ങള്‍ പറയും

യോനീസ്രവം പല കാര്യങ്ങള്‍ പറയും

യോനീസ്രവത്തിന്റെ പച്ച അല്ലെങ്കില്‍ മഞ്ഞ നിറത്തിന്‌ കാരണം ട്രൈകോമോണിയാസിസ്‌ എന്ന എസ്‌ടിഡി ആണ്‌.

യോനീസ്രവം പല കാര്യങ്ങള്‍ പറയും

യോനീസ്രവം പല കാര്യങ്ങള്‍ പറയും

കട്ടികൂടിയ വെളുത്ത യോനീസ്രവം യീസ്‌റ്റ്‌ ബാധയുടെ ഫലമാണ്‌.

യോനീസ്രവം പല കാര്യങ്ങള്‍ പറയും

യോനീസ്രവം പല കാര്യങ്ങള്‍ പറയും

വെളുപ്പ്‌, മഞ്ഞ ചാര നിറങ്ങള്‍ സാധാരണ കാണപ്പെടുന്ന ബാക്ടീരിയല്‍ വാജിനോസിസ്‌ എന്ന്‌ അണുബാധമൂലം ഉണ്ടാകുന്നതാണ്‌.

യോനീസ്രവം പല കാര്യങ്ങള്‍ പറയും

യോനീസ്രവം പല കാര്യങ്ങള്‍ പറയും

പിങ്ക്‌ അല്ലെങ്കില്‍ രക്തകലര്‍ന്ന നിറം ഗര്‍ഭപാത്ര പാളികള്‍ ഉതിര്‍ന്ന്‌ വീഴുന്നതിന്റെ ഫലമായുള്ളതാണ്‌്‌.

യോനീസ്രവം പല കാര്യങ്ങള്‍ പറയും

യോനീസ്രവം പല കാര്യങ്ങള്‍ പറയും

രക്തകലര്‍ന്ന അല്ലെങ്കില്‍ തവിട്ടനിറത്തിലുള്ളവ ക്രമരഹിതമായ ആര്‍ത്തവ ചക്രത്തിന്റെയോ അപൂര്‍വമായി മാത്രം അര്‍ബുദത്തിന്റെയോ സൂചനയാവാം.

യോനീസ്രവം പല കാര്യങ്ങള്‍ പറയും

യോനീസ്രവം പല കാര്യങ്ങള്‍ പറയും

മഞ്ഞ നിറം മറ്റൊരു തരം എസ്‌ടിഡി ആയ ഗൊണോറിയയുടെ സൂചനയാണ്‌.

യോനീസ്രവം പല കാര്യങ്ങള്‍ പറയും

യോനീസ്രവം പല കാര്യങ്ങള്‍ പറയും

യോനീസ്രവത്തിന്‌ ദുര്‍ഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കില്‍ അണുബാധ, എസ്‌ടിഡി, അല്ലെങ്കില്‍ മറ്റെന്തിങ്കിലും പ്രശ്‌നങ്ങളുടെ സൂചനയാവാം. മത്സ്യഗന്ധം അനുഭവപ്പെടുന്നത്‌ ബാക്ടീരിയല്‍ വാജിനോസിസിന്റെ ലക്ഷണമാണ്‌. ട്രൈകോമോണിയാസിസ്‌ എന്ന്‌ എസ്‌ടിഡിയും ദുര്‍ഗന്ധത്തിന്‌ കാരണമാകാറുണ്ട്‌. യോനിസ്രവത്തിന്റെ ഗന്ധം ഗര്‍ഭകാലത്ത്‌ വ്യത്യാസപ്പെടാം. വൃത്തിയില്ലായ്‌മയാണ്‌ മറ്റൊരു കാരണം.

Read more about: health body
English summary

Health Signs That Vaginal Discharge Discloses

Health Signs That Vaginal Discharge Discloses, read more to know about,