പല്ലു തേച്ചിട്ടും വായ്‌നാറ്റമെങ്കില്‍ ഈ രോഗസൂചനകള്

Posted By:
Subscribe to Boldsky

വായനാറ്റത്തിന് പൊതുവെ നാം കണ്ടെത്തുന്ന കാരണം ദന്തുശുചിത്വം പാലിക്കാത്തതാണെന്നതാണ്. പല്ലു തേയ്ക്കാത്തതതും വായ നല്ലപോലെ വൃത്തിയാക്കാത്തതുമെല്ലാം കാരണങ്ങളായി പറയാം.

എന്നാല്‍ വായനാറ്റം പലപ്പോഴും രോഗങ്ങളുടെ ലക്ഷണം കൂടിയാകാം. പല രോഗങ്ങളെക്കുറിച്ചും ശരീരം നല്‍കുന്ന ആദ്യസൂചനകളിലൊന്നാണിത്. പ്രത്യേകിച്ച് വായയും പല്ലുമെല്ലാം വൃത്തിയായി സംരക്ഷിച്ചിട്ടും വായ്‌നാറ്റമനുഭവപ്പെടുന്നുവെങ്കില്‍.

വായ്‌നാറ്റം എങ്ങനെ രോഗലക്ഷണമായി മാറുന്നുവെന്നറിയൂ,

വെള്ളത്തിന്റ കുറവ്

വെള്ളത്തിന്റ കുറവ്

വെള്ളത്തിന്റ കുറവ് ശരീരത്തില്‍ പല ആരോഗ്യപ്രശ്‌നങ്ങളും വരുത്തും. ശരീരത്തിലെ ജലാംശം കുറയുന്നതാണ് വായ്‌നാറ്റമുണ്ടാകാനുള്ള ഒരു കാരണം. ഇതുകാരണം ഉമിനീരു കുറയും, വായ്‌നാറ്റമുണ്ടാകും.

ഹൃദയപ്രശ്‌നങ്ങളുടെ സൂചന

ഹൃദയപ്രശ്‌നങ്ങളുടെ സൂചന

മോണരോഗങ്ങളും ഹൃദയാരോഗ്യവും തമ്മില്‍ ബന്ധമുണ്ട്. ജിന്‍ജിവൈറ്റിസ് എന്ന മോണരോഗം ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുടെ ആദ്യലക്ഷണമാണ്. ഇതുകൊണ്ടുതന്നെ വായ്‌നാറ്റം ഹൃദയപ്രശ്‌നങ്ങളുടെ സൂചനയുമാകാം.

ടോണ്‍സിലൈറ്റിസ്

ടോണ്‍സിലൈറ്റിസ്

ടോണ്‍സിലൈറ്റിസ് പ്രശ്‌നങ്ങളുള്ളവര്‍ക്ക് വായ്‌നാറ്റം സാധാരണയാണ്. ഇതിന് കാരണമാകുന്ന ബാക്ടീരിയകള്‍ തന്നെയാണ് കാരണം.

വയറ്റിലെ അള്‍സറിന്റെ ലക്ഷണം

വയറ്റിലെ അള്‍സറിന്റെ ലക്ഷണം

വയറ്റിലെ അള്‍സറിന്റെ ലക്ഷണം കൂടിയാണ് വായ്‌നാറ്റം. അള്‍സറിനു കാരണമാകുന്ന ഹെലികോബാക്ടീരിയ തന്നെയാണ് കാരണമാകുന്നതും.

അമിതവണ്ണം

അമിതവണ്ണം

അമിതവണ്ണം വായ്‌നാറ്റത്തിനു കാരണമാകുന്നുവെന്നു പല പഠനങ്ങളും പറയുന്നുണ്ട്.

ബാക്ടീരിയകള്‍

ബാക്ടീരിയകള്‍

വായിലെ ചീത്ത ബാക്ടീരിയയാണ് വായക്കു ദുര്‍ഗന്ധമുണ്ടാകുന്നതിനുള്ള ഒരു കാരണം. നല്ല ബാക്ടീരിയകള്‍ കുറവാണെന്നതിന്റെ സൂചനയും. പ്രോ ബയോട്ടിക് ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതാണ് പരിഹാരം. അതായത് തൈരു പോലുള്ള നല്ല ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത്.

ലിവര്‍

ലിവര്‍

ലിവര്‍ പ്രശ്‌നങ്ങളുടെ സൂചന കൂടിയാണ് വായനാറ്റം. ഫാറ്റി ലിവര്‍, ഹെപ്പറ്റൈറ്റിസ് എന്നിവയുടെ സൂചന. കരളിന്റെ പ്രവര്‍ത്തനം ശരിയായി നടക്കാത്തപ്പോള്‍ ശരീരത്തില്‍ ടോക്‌സിനുകള്‍ അടിഞ്ഞു കൂടുന്നതാണ് കാരണം.

ഓറല്‍ ക്യാന്‍സര്‍ ലക്ഷണം

ഓറല്‍ ക്യാന്‍സര്‍ ലക്ഷണം

ഓറല്‍ ക്യാന്‍സര്‍ ലക്ഷണം കൂടിയാണ് ശ്വാസത്തിനുണ്ടാകുന്ന ദുര്‍ഗന്ധം.

കിഡ്‌നി

കിഡ്‌നി

കിഡ്‌നിയുടെ പ്രശ്‌നങ്ങളെങ്കിലും വായക്കു ദുര്‍ഗന്ധമുണ്ടാകും. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ കിഡ്‌നി തകരാറുകള്‍ ബാധിയ്ക്കുന്നതാണ് കാരണം.

Read more about: health, body
English summary

Health Reasons Behind Mouth Odor And Bad Breath

Health Reasons Behind Mouth Odor And Bad Breath, read more to know about
Subscribe Newsletter