സ്ത്രീകളിലെ കന്യാചര്‍മം മൂടി വയ്ക്കും രഹസ്യങ്ങള്‍

Posted By:
Subscribe to Boldsky

സ്ത്രീകളുടെ വജൈനയിലെ ഭാഗമാണ് കന്യാചര്‍മം. ഹൈമെന്‍ എന്നാണ് ഇതിന്റെ ഇംഗ്ലീഷ് പദാവലി,

പൊതുവെ കന്യാചര്‍മം സ്ത്രീയുടെ കന്യകാത്വവുമായി ബന്ധപ്പെടുത്തിയാണ് പറയാറ്. വജൈനല്‍ ദ്വാരത്തെ മൂടുന്ന നേര്‍ത്ത പാടയാണിത്. സെക്‌സിലൂടെ കന്യാചര്‍മം പൊട്ടിപ്പോകുമെന്നും ബ്ലീഡിംഗുണ്ടാകുമെന്നും പൊതുവെ വിശ്വാസം.

എന്നാല്‍ കന്യാചര്‍മവും കന്യകാത്വവുമായി കാര്യമായ ബന്ധമില്ലെന്നതാണ് സത്യം. ചില സ്ത്രീകളില്‍ ജന്മനാ കന്യാചര്‍മം കാണില്ല. ചിലരില്‍ കഠിനവ്യായാമവും സ്‌പോട്‌സുമെല്ലാം ഇതു പൊട്ടിപ്പോകാന്‍ കാരണമാകും.

കന്യാചര്‍മത്തെ സംബന്ധിയ്ക്കുന്ന ആരോഗ്യപരമായ യാഥാര്‍ത്ഥ്യങ്ങള്‍ ഏറെയുണ്ട്. ഇവയെക്കുറിച്ചറിയൂ,

നേര്‍ത്ത പാട

നേര്‍ത്ത പാട

വജൈനല്‍ ദ്വാരത്തിനു ചുറ്റുമായി നേര്‍ത്ത പാട പോലെയുള്ള ഇത് ഒരു കട്ടി കുറഞ്ഞ ടിഷ്യൂവാണ്.

കന്യകാത്വം

കന്യകാത്വം

10-15 ശതമാനം വരെ സ്ത്രീകള്‍ക്കു ജന്മനാ തന്നെ കന്യാചര്‍മമുണ്ടാകില്ലെന്നാണ് പഠനക്കണക്കുകള്‍. ഇതുകൊണ്ടുതന്നെ സ്ത്രീയുടെ കന്യകാത്വം കന്യാചര്‍മവുമായി ബന്ധപ്പെടുത്തി കാണാനാകില്ലെന്നതാണ് വാസ്തവം.

സെക്‌സിലൂടെയല്ലാതെയും

സെക്‌സിലൂടെയല്ലാതെയും

സെക്‌സിലൂടെയല്ലാതെയും ഇത് വലിഞ്ഞു പൊട്ടാം. സ്‌പോട്‌സ്, സ്വയംഭോഗം, ആര്‍ത്തവസമയത്തുള്ള ടാമ്പൂണ്‍ ഉപയോഗം എന്നിവ വഴി ഇതു സംഭവിയ്ക്കാം.

ചെറി, വെര്‍ജിന്‍ വെയില്‍, മെയ്ഡന്‍ഹെഡ്

ചെറി, വെര്‍ജിന്‍ വെയില്‍, മെയ്ഡന്‍ഹെഡ്

ചെറി, വെര്‍ജിന്‍ വെയില്‍, മെയ്ഡന്‍ഹെഡ് എന്നീ പേരുകളിലും പൊതുവെ കന്യാചര്‍മം അറിയപ്പെടുന്നു.

കന്യാചര്‍മദ്വാരം

കന്യാചര്‍മദ്വാരം

200ല്‍ ഒരു സ്ത്രീയുടെ കന്യാചര്‍മദ്വാരം തീരെ ചെറുതാണ്. വിരല്‍ കടത്താനോ ടാമ്പൂണ്‍ കടത്താനോ പോലും കഴിയാത്തവണ്ണം ചെറുത്. ഇത്തരം ഘട്ടങ്ങളില്‍ ഇതു നീക്കം ചെയ്യാന്‍ സര്‍ജറി ആവശ്യമായി വരും.

ഗര്‍ഭധാരണവും

ഗര്‍ഭധാരണവും

ചില സന്ദര്‍ഭങ്ങളില്‍ സെക്‌സ് നടന്നാലും കന്യാചര്‍മം പൊട്ടണമെന്നില്ല. കന്യാചര്‍മം പൊട്ടിയില്ലെങ്കിലും ഗര്‍ഭധാരണവും നടക്കാം. കന്യാചര്‍മത്തിലുള്ള ചെറിയ ദ്വാരത്തിലൂടെ ബീജങ്ങള്‍ക്ക് ഉള്ളില്‍ പ്രവേശിയ്ക്കാം.

കന്യാചര്‍മം

കന്യാചര്‍മം

കന്യാചര്‍മം പൊട്ടിയാലും ഇതിന്റെ അറ്റത്ത് ചെറിയ പിങ്ക് നിറത്തിലെ ഭാഗം അവശേഷിയ്ക്കും. ഹൈമെനല്‍ ടാഗ് എന്നാണ് ഇത് അറിയപ്പെടുന്നത്. ചിലരില്‍ ഇത് വേദനയുണ്ടാക്കും ഇത്തരം ഘട്ടങ്ങളില്‍ സര്‍ജറിയാണ് ഒരു പ്രതിവിധി. സാധാരണ ഗതിയില്‍ ഈ ഭാഗം ചുരുങ്ങിപ്പോകുന്നതാണ് പതിവ്.

 പ്രത്യുല്‍പാദന അവയവങ്ങള്‍

പ്രത്യുല്‍പാദന അവയവങ്ങള്‍

കന്യാചര്‍മത്തിന് സ്ത്രീ ശരീരത്തില്‍ പ്രത്യേകിച്ചു ധര്‍മങ്ങളൊന്നുമില്ലെന്നതാണ് വാസ്തം. പ്രത്യുല്‍പാദന അവയവങ്ങള്‍ രൂപപ്പെടുമ്പോള്‍ പുറംഭാഗത്തായും ശരീരത്തിനുള്ളിലായും രൂപപ്പെടുന്ന അവയവങ്ങളെ വേര്‍തിരിയ്ക്കുന്ന ഒരു ഭാഗം മാത്രമാണിത്.

മെനോപോസിനു ശേഷം

മെനോപോസിനു ശേഷം

സാധാരണ പ്രസവം നടക്കാത്ത സ്ത്രീകളിലും സെക്‌സ് ജീവിതം കുറവായ സ്ത്രീകളിലും മെനോപോസിനു ശേഷം ഈ ഹൈമെന്‍ വീണ്ടും വലിഞ്ഞ് പൂര്‍വസ്ഥിതി പ്രാപിയ്ക്കും. ഇത്തരം ഘട്ടങ്ങളില്‍ ലൈംഗികബന്ധം അല്‍പം ബുദ്ധിമുട്ടുമാകും.

ഇംപെര്‍ഫോറേറ്റ് ഹൈമെന്‍

ഇംപെര്‍ഫോറേറ്റ് ഹൈമെന്‍

ഇംപെര്‍ഫോറേറ്റ് ഹൈമെന്‍ എന്നൊരു അവസ്ഥയുണ്ട്. കന്യാചര്‍മത്തില്‍ ദ്വാരമില്ലാത്ത അവസ്ഥ. ചിലരില്‍ തീരെ ചെറിയ ദ്വാരമായിരിയ്ക്കും. മൈക്രോപെര്‍ഫൊറേറ്റ് ഹൈമെന്‍ എന്നാണ് ഇത് അറിയപ്പെടുന്നത്.

രണ്ടു കന്യാചര്‍മം

രണ്ടു കന്യാചര്‍മം

ചില സ്ത്രീകളില്‍ കന്യാചര്‍മത്തിന് രണ്ടു പ്രവേശനകവാടങ്ങളുണ്ടാകും. ഇത്തരം കന്യാചര്‍മമെങ്കില്‍ രണ്ടു കന്യാചര്‍മം എ്ന്നാണ് അറിയപ്പെടുന്നത്.

ഒരു പെണ്‍കുഞ്ഞു ജനിയ്ക്കുമ്പോള്‍

ഒരു പെണ്‍കുഞ്ഞു ജനിയ്ക്കുമ്പോള്‍

ഒരു പെണ്‍കുഞ്ഞു ജനിയ്ക്കുമ്പോള്‍ കന്യാചര്‍മത്തിന് കൂടുതല്‍ കട്ടിയുണ്ടാകും. വളരുന്തോറും കട്ടി കുറഞ്ഞ് ഇലാസ്റ്റിസിറ്റി കൈ വരിയ്ക്കും.

കന്യാചര്‍മം

കന്യാചര്‍മം

കന്യാചര്‍മം പല സ്ത്രീകളിലും പല തരത്തിലാണ്. നിറവും ആകൃതിയും കട്ടിയുമെല്ലാം വ്യത്യാസപ്പെട്ടിരിയ്ക്കും.

Read more about: health, body
English summary

Health Facts Behind The Hymen Of Woman

Health Facts Behind The Hymen Of Woman, Read more to know about,
Story first published: Tuesday, September 19, 2017, 13:10 [IST]
Please Wait while comments are loading...
Subscribe Newsletter