ഓട്‌സില്‍ ഒരു നുള്ളു മഞ്ഞള്‍ചേര്‍ത്തു പാകം ചെയ്യൂ

Posted By:
Subscribe to Boldsky

ആരോഗ്യത്തിന് ഉത്തമമായ ഭക്ഷണമാണ് ഓട്‌സ്. എല്ലാതരം രോഗളുള്ളവര്‍ക്കും ഉപയോഗിയ്ക്കാവുന്ന ഒരു ഭക്ഷണവസ്തു.

ഇതുപോലെയാണ് മഞ്ഞളും. മഞ്ഞള്‍ ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന ഒന്നാണ് പലതരം അസുഖങ്ങള്‍ക്കുള്ള മരുന്നും.

ഓട്‌സ് പാകം ചെയ്യുമ്പോള്‍ ഇതില്‍ അല്‍പം മഞ്ഞള്‍പ്പൊടി ചേര്‍ക്കുന്നത് പല തരത്തിലുള്ള ആരോഗ്യഗുണങ്ങള്‍ നല്‍കും. ഇതെക്കുറിച്ചറിയൂ,

തടി

തടി

ശരീരത്തിന്റെ തടി കുറയാനുള്ള നല്ലൊരു വഴിയാണിത്. ഓട്‌സിലെ ഫൈബറും മഞ്ഞളിലെ കുര്‍മുകിനെന്ന ഘടകവുമാണ് ഈ ഗുണം നല്‍കുന്നത്.

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണിത്. മഞ്ഞള്‍ വയറ്റിലെ രോഗാണുക്കളെ കൊന്നൊടുക്കുന്നു. കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഓട്‌സിലെ ഫൈബല്‍ മലബന്ധം തടയുന്നു. കുടല്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാന്‍ ഏറെ നല്ലതാണ് മഞ്ഞളും ഓട്‌സും ചേര്‍ന്ന കൂ്ട്ട്.

ദഹനം

ദഹനം

ദഹനം മെച്ചപ്പെടുത്താനും അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ഇതേറെ നല്ലതാണ്. ഓട്‌സിലെ ഫൈബര്‍ പെട്ടെന്നു ദഹിയ്ക്കാന്‍ സഹായിക്കുവാന്‍ മഞ്ഞളിന് കഴിയും.

പ്രതിരോധശേഷി

പ്രതിരോധശേഷി

ശരീരത്തിന് പ്രതിരോധശേഷി നല്‍കാനുള്ള നല്ലൊരു വഴിയാണ് ഓട്‌സ് മഞ്ഞള്‍ മിശ്രിതം. കോള്‍ഡ് അടക്കമുള്ള പല രോഗങ്ങള്‍ക്കുമുള്ള പ്രതിവിധി.

ബ്ലഡ് ഷുഗര്‍

ബ്ലഡ് ഷുഗര്‍

പ്രമേഹരോഗികള്‍ക്കുള്ള നല്ലൊരു കൂട്ടാണ് ഇവ രണ്ടും. ഓട്‌സിലെ ഫൈബര്‍ പ്രമേഹത്തിന് നല്ലതാണ്. മഞ്ഞള്‍ ബ്ലഡ് ഷുഗര്‍ തോതു കുറയ്ക്കും. ടൈപ്പ് 2 ഡയബെറ്റിസിനുള്ള നല്ലൊരു പരിഹാരമാണ്.

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന് ഏറ്റവും ഉത്തമമാണ് മഞ്ഞള്‍, ഓട്‌സ് എന്നിവ. ഇവ രണ്ടു കൊളസ്‌ട്രോള്‍ കുറയ്ക്കും.

കരളിനെ ശുദ്ധീകരിയ്ക്കാന്‍

കരളിനെ ശുദ്ധീകരിയ്ക്കാന്‍

കരളിനെ ശുദ്ധീകരിയ്ക്കാന്‍ മഞ്ഞള്‍ ഏറെ നല്ലതാണ്. ഇത് ഓട്‌സിനൊപ്പം ചേരുമ്പോള്‍ ഗുണമിരട്ടിയ്ക്കും.

ഓട്‌സ് തയ്യാറാക്കുമ്പോള്‍ത്തന്നെ മഞ്ഞള്‍

ഓട്‌സ് തയ്യാറാക്കുമ്പോള്‍ത്തന്നെ മഞ്ഞള്‍

ഓട്‌സ് തയ്യാറാക്കുമ്പോള്‍ത്തന്നെ മഞ്ഞള്‍ ചേര്‍ത്ത് അല്‍പനേരം പാചകം ചെയ്യുന്നതാണ് നല്ലത്. മഞ്ഞളിലെ കുര്‍കുമിന്‍ പൂര്‍ണഗുണം നല്‍കാന്‍ അല്‍പനേരം പാചകം ചെയ്യേണ്ടതു പ്രധാനമാണ്.

Read more about: health, body
English summary

Health Benefits Of Eating Oats With Turmeric

Health Benefits Of Eating Oats With Turmeric, read more to know about
Subscribe Newsletter