3 ബദാം കുതിര്‍ത്ത് വെറുംവയറ്റില്‍ 1 ആഴ്ച

Posted By:
Subscribe to Boldsky

ഡ്രൈ നട്‌സിന് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. നല്ല കൊളസ്‌ട്രോളിന്റെ ഉറവിടമാണ് മിക്കവാറും ഡ്രൈ നട്‌സ്. തടി കൂട്ടാതിരിയ്ക്കാനും പല തരം രോഗങ്ങള്‍ക്കുള്ള പരിഹാരവുമെല്ലാമാണിത്. ദിവസവും ഒരു പിടി ഡ്രൈ നട്‌സ് ശീലമാക്കുന്നത് ആരോഗ്യത്തിന് ഏററ്റവും ഉത്തമമാണെന്നു തെളിഞ്ഞിട്ടുമുണ്ട്.

ഡ്രൈ നട്‌സില്‍ തന്നെ ബദാമാണ് ഏറ്റവും മികച്ചതായി കരുതപ്പെടുന്നത്. നല്ല കൊളസ്‌ട്രോളിന്റെ മികച്ച ഉറവിടമാണിത്. പ്രോട്ടീന്‍ അടങ്ങിയ നല്ലൊന്ന്. ഹൃദയാരോഗ്യത്തിനും തലച്ചോറിനുമെല്ലാം മികച്ച ഒന്നുമാണിത്.

ബദാമില്‍ ആരോഗ്യകരമായ കൊഴുപ്പ്, നാരുകള്‍, പ്രോട്ടീന്‍, മഗ്നീഷ്യം വൈറ്റമിന്‍ ഇ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇതില്‍ മോണോസാച്വറേറ്റഡ്, പോളി സാച്വറേറ്റഡ് ഫാറ്റുകള്‍ ഒരുപോലെ അടങ്ങിയിട്ടുണ്ട്. ഇത് തടി കുറയ്ക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്‌ട്രോള്‍ തോതു വര്‍ദ്ധിപ്പിയ്ക്കാനുമെല്ലാം ഏറെ നല്ലതാണ്.

ബദാമിന്റെ തൊലി ഏറെ കട്ടിയിട്ടുള്ളതാണ്. ബദാമിന്റെ തൊലിയില്‍ എന്‍സൈമിനെ ചെറുക്കുന്ന ഘടകമുണ്ട്‌ ഇത്‌ ബദാംപരിപ്പില്‍ നിന്നും പോഷകങ്ങള്‍ പുറത്ത്‌ വരുന്നത്‌ തടയും.കൂടാതെ ഇത്‌ ദഹിക്കാനും ബുദ്ധിമുട്ടാണ്‌.

ഇതുകൊണ്ടുതന്നെ ഇത് ഇതേ രീതിയില്‍ കഴിച്ചാല്‍ ഇതിലെ പോഷകങ്ങള്‍ ശരീരത്തിന് പെട്ടെന്നു തന്നെ ആഗിരണം ചെയ്യാന്‍ ബുദ്ധിമുട്ടാണ്. ഇതിന് ഏറെ എളുപ്പമുള്ള ഒരു വഴിയാണ് കുതിര്‍ത്ത ബദാം കഴിയ്ക്കുകയെന്നത്. ബദാം വെള്ളത്തിലിട്ടു കുതിര്‍ത്തി കഴിയ്ക്കുന്നതാണ് ഏറ്റവും ഗുണകരം. ഇതുവഴി പോഷകങ്ങള്‍ ശരീരത്തിന് പെട്ടെന്ന് ആഗിരണം ചെയ്യാന്‍ സാധിയ്ക്കുംകുതിര്‍ത്ത ബദാം ഇതിന്റെ തൊലിയിലുള്ള വിഷാംശങ്ങള്‍ നീക്കുവാനും ഏറെ നല്ലതാണ്. ഫൈറ്റിക് ആസിഡിനെ സ്വതന്ത്രമാക്കുകയും ചെയ്യുന്നു

ബദാം ദിവസവും 3 എണ്ണം വീതം കുതിര്‍ത്തു കഴിയ്ക്കുന്നത് പല തരത്തിലുള്ള ആരോഗ്യഗുണങ്ങളും നല്‍കും. ആരോഗ്യത്തിനുളള നല്ലൊരു വഴിയാണിത്. രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുന്നതാണ് ഏറെ ഗുണകരവുംഇതേക്കുറിച്ചു കൂടുതലറിയൂ,

ക്യാന്‍സര്‍

ക്യാന്‍സര്‍

ബദാം ക്യാന്‍സര്‍ തടയാന്‍ ഫലപ്രദമാണെന്നു തെളിഞ്ഞിട്ടുണ്ട്. ഇതിലെ ആന്റിഓക്‌സിഡന്റാണ് ഇതിന് സഹായിക്കുന്നത്. കുടലിലൂടെ ഭക്ഷണം പെട്ടെന്നു നീങ്ങാന്‍ സഹായിക്കുന്നതു കൊണ്ടുതന്നെ കോളന്‍ ക്യാന്‍സര്‍ തടയാനും ഇത് നല്ലതു തന്നെ.പ്രത്യേകിച്ചും അല്‍പം കയ്പ്പുള്ള ബദാമിലെ ഹൈഡ്രജന്‍ സയനൈഡ് ചില പ്രത്യേക ക്യാന്‍സറുകള്‍ക്കു പരിഹാരമാണെന്നു തെളിഞ്ഞിട്ടുണ്ട്.

മസിലുകള്‍

മസിലുകള്‍

വൈറ്റമിന്‍ ഇ, മഗ്നീഷ്യം, ഫൈബര്‍, ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം, അയേണ്‍ തുടങ്ങി ഇവയിലില്ലാത്ത പോഷകമില്ലെന്നു തന്നെ പറയാം. മസിലുകള്‍ വേണമെന്നുള്ളവര്‍ ബദാം കഴിക്കുന്നത് നല്ലതാണ്.

അല്‍ഷീമേഴ്‌സ്

അല്‍ഷീമേഴ്‌സ്

തലച്ചോറിന്റെ ആരോഗ്യത്തിനു സഹായിക്കുന്ന റൈബോഫ്‌ളേവിന്‍, എല്‍-കാല്‍നിറ്റൈന്‍ എന്നിവ ബദാമില്‍ അടങ്ങിയിട്ടുണ്ട്. ഇത് അല്‍ഷീമേഴ്‌സ് രോഗം തടയാനും നല്ലതാണ്.

ഹൃദയത്തിന്

ഹൃദയത്തിന്

ഇതിലെ മോണോസാച്വറേറ്റഡ് ഫാറ്റ്, പ്രോട്ടീന്‍, പൊട്ടാസ്യം എന്നിവ ഹൃദയത്തിന് നല്ലതാണ്. വൈറ്റമിന്‍ ഇ ഹൃദയരോഗങ്ങള്‍ ചെറുക്കും. മഗ്നീഷ്യം ഹൃദയാഘാതം ചെറുക്കാന്‍ സഹായിക്കും. രക്തധനമികള്‍ക്ക് തകരാറു പറ്റുന്നതു തടയാനും ഇത് നല്ലതാണ്.

ഹീമോഗ്ലോബിന്‍

ഹീമോഗ്ലോബിന്‍

ബദാമില്‍ കോപ്പര്‍, അയേണ്‍, വൈറ്റമിന്‍ എന്നിവയടങ്ങിയിട്ടുണ്ട്. ഇത് ഹീമോഗ്ലോബിന്‍ സിന്തെസസിന് സഹായിക്കും. ഇതുവഴി അനീമിയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയുമാണ്.വിളര്‍ച്ചയുള്ളവര്‍ ദിവസവും ബദാം കുതിര്‍ത്തു കഴിയ്ക്കുന്നതാണ് ഏറെ ഗുണകരം.

തടി

തടി

കലോറിയടങ്ങിയിട്ടുണ്ടെങ്കിലും ബദാം തടി കൂട്ടില്ലെന്നതാണ് വാസ്തവം. തടിയും വയറും കുറയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്. ഇതിലെ ആരോഗ്യകരമായ ഫൈബറും പ്രോട്ടീനുമെല്ലാം വിശപ്പു കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതിലെ കലോറി കൊഴുപ്പായി ശരീരത്തില്‍ സംഭരിയ്ക്കപ്പെടുന്നുമില്ല.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

ഒരു പിടി ബദാം കഴിച്ചാല്‍ ചീത്ത കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്ന എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ തോത് 4.5 ശതമാനം വരെ കുറയും.കുതിര്‍ത്ത ബദാം സാന്ദ്രത കൂടിയ ലിപോപ്രോട്ടീന്റെ(എച്ച്‌ഡിഎല്‍) അളവ്‌ ഉയര്‍ത്തുകയും സാന്ദ്രത കുറഞ്ഞ ലിപ്പോ പ്രോട്ടീന്റെ(എല്‍ഡിഎല്‍) അളവ്‌ കുറയ്‌ക്കുകയും ചെയ്യും. എച്ച്‌ഡിഎലിന്റെയും എല്‍ഡിഎലിന്റെ അനുപാതം നിലനിര്‍ത്തേണ്ടത്‌ ഹൃദയത്തെ സംബന്ധിച്ച്‌ വളരെ പ്രധാനമാണ്‌. ബദാംമില്‍ കാണപ്പെടുന്ന വിറ്റാമിന്‍ ഹൃദ്രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്‌ക്കും. ബാദാംമിലെ മഗ്നീഷ്യത്തിന്‌ ഹൃദയ സ്‌തംഭനത്തെ ചെറുക്കാനുള്ള കഴിവുണ്ട്‌. കൂടാതെ ഇവയിലടങ്ങിയിട്ടുള്ള ഫോലിക്‌ ആസിഡ്‌ ധമനികളില്‍ തടസ്സം ഉണ്ടാകുന്നത്‌ തടയാന്‍ സഹായിക്കും.

രക്തത്തിലെ പഞ്ചസാര

രക്തത്തിലെ പഞ്ചസാര

കലോറി കുറഞ്ഞ ഭക്ഷണത്തിനൊപ്പം കുതിര്‍ത്ത ബദാം കഴിക്കുകയാണെങ്കില്‍ രക്തത്തിലെ പഞ്ചസാര, ഇന്‍സുലീന്‍, സോഡിയം എന്നിവയുടെ അളവ്‌ കുറയ്‌ക്കുകയും പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉണ്ടാകുന്നത്‌ നിയന്ത്രിക്കാന്‍ സഹായിക്കുന്ന മംഗ്നീഷ്യത്തിന്റെ അളവ്‌ ഉയര്‍ത്തുകയും ചെയ്യും.

 ചര്‍മസൗന്ദര്യത്തിനും

ചര്‍മസൗന്ദര്യത്തിനും

ബദാം ചര്‍മസൗന്ദര്യത്തിനും ഏറെ നല്ലതാണ്. ഇതിലെ വൈറ്റമിന്‍ ഇ സൂര്യനില്‍ നിന്നുള്ള ദോഷങ്ങള്‍ ചര്‍മത്തിലേല്‍ക്കുന്നതു തടയാന്‍ സഹായിക്കുന്നു. ആല്‍മണ്ട് മില്‍ക് ശരീരത്തില്‍ പുരട്ടുന്നത് സണ്‍ബേണ്‍ തടയാനും പല ചര്‍മപ്രശ്‌നങ്ങള്‍ തടയാനും നല്ലതാണ്.

ല്ലുകളേയും പല്ലുകളുടേയും ആരോഗ്യത്തിന്

ല്ലുകളേയും പല്ലുകളുടേയും ആരോഗ്യത്തിന്

ഇതിലെ മാംഗനീസ്, കോപ്പര്‍, റൈബോഫ്‌ളേവിന്‍ എന്നിവ ഊര്‍ജം ഉല്‍പാദിപ്പിയ്ക്കാനും ഏറെ ഗുണകരമാണ്ഇതിലെ വൈറ്റമിന്‍, ഫോസ്ഫറസ്, ധാതുക്കള്‍ എന്നിവ എല്ലുകളേയും പല്ലുകളുടേയും ആരോഗ്യത്തിന് മികച്ചതാണ്.

ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന്

ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന്

ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന് കുതിര്‍ത്ത ബദാം ഏറെ നല്ലതാണ്. കുതിര്‍ക്കുമ്പോള്‍ ദഹനം എളുപ്പമാകുന്നു. ഇതിലെ ഫൈബര്‍ മലബന്ധം മാറ്റാനും സഹായിക്കും.

ചര്‍മ, മുടിസംരക്ഷണത്തിനും

ചര്‍മ, മുടിസംരക്ഷണത്തിനും

ആരോഗ്യത്തിനു മാത്രമല്ല, ചര്‍മ, മുടിസംരക്ഷണത്തിനും കുതിര്‍ത്ത ബദാം ഏറെ നല്ലതാണ്. ഇതിലെ വൈറ്റമിന്‍ ഇ ആണ് ചര്‍മത്തിന് ഗുണം നല്‍കുന്നത്. മുടിയുടെ വളര്‍ച്ചയ്ക്കും മുടിയ്ക്ക് ഈര്‍പ്പം നല്‍കാനും കുതിര്‍ത്ത ബദാം ഏറെ നല്ലതാണ്.

Read more about: health, body
English summary

Health Benefits Of Eating 3 Soaked Almonds Daily

Health Benefits Of Eating 3 Soaked Almonds Daily
Please Wait while comments are loading...
Subscribe Newsletter