For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൊക്കിളില്‍ അല്‍പം നെയ്യോ എണ്ണയോ ഒഴിയ്ക്കൂ, കാരണം

|

നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിനായി പല വഴികളുമുണ്ട്. തികച്ചും പ്രകൃതിദത്ത രീതിയില്‍, ശരീരത്തിനു ദോഷങ്ങള്‍ വരുത്താത്ത രീതിയില്‍ ചെയ്യാവുന്ന ചിലത്.

നമ്മുടെ കാരണവന്മാരും ആയുര്‍വേദവുമെല്ലാം അനുശാസിയ്ക്കുന്ന ഇത്തരം ചില പ്രകൃതിദത്ത വഴികള്‍ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇതിലൊന്നാണ് പൊക്കിളിലുള്ള എണ്ണ പ്രയോഗം.

പൊക്കിളില്‍ ഏതാനും തുള്ളി എണ്ണ, ഇത് പലതരം എണ്ണകളാകാം, പലതിലും പലതരം ഗുണങ്ങളുമാണ്, ഒഴിയ്ക്കുന്നത് ആരോഗ്യപരമായി ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്.

പൊക്കിളിലെ ഇത്തരം എണ്ണപ്രയോഗത്തെക്കുറിച്ചും ഇതിന്റെ ഗുണങ്ങളെക്കുറിച്ചുമറിയൂ,

നാഭിശോധ

നാഭിശോധ

നാഭിശോധയെന്നാണ്‌ ആയുര്‍വേദത്തില്‍ പൊക്കിളിലുള്ള ഈ എണ്ണപ്രയോഗം അറിയപ്പെടുന്നത്. വെളിച്ചെണ്ണ, എള്ളെണ്ണ, കടുകെണ്ണ, നെയ്യ്, ബദാം ഓയില്‍ തുടങ്ങിയ പല തരത്തിലുള്ള എണ്ണകള്‍ ഇതിനായി ഉപയോഗിയ്ക്കാം. ഇവയോരോന്നിനും വ്യത്യസ്ത ഗുണങ്ങളുമുണ്ട്.

വെളിച്ചെണ്ണയോ നെയ്യോ

വെളിച്ചെണ്ണയോ നെയ്യോ

രാത്രി കിടക്കുന്നതിനു മുന്‍പ് മൂന്നു തുള്ളി വെളിച്ചെണ്ണയോ നെയ്യോ പൊക്കിളില്‍ ഒഴിയ്ക്കുക. പൊക്കളിനു ചുററും അല്‍പം പരുട്ടുകയും ചെയ്യാം. കണ്ണിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മാറാന്‍ ഇത് നല്ലതാണ്.

ആര്യവേപ്പെണ്ണ

ആര്യവേപ്പെണ്ണ

നീം ഓയില്‍ അഥവാ ആര്യവേപ്പെണ്ണ പൊക്കിളിനു ചുറ്റും പുരട്ടുന്നതും ഒഴിയ്ക്കുന്നതുമെല്ലാം മുഖക്കുരുവിനുള്ള നല്ലൊരു പ്രതിവിധിയാണ്.

ലെമണ്‍ ഓയില്‍

ലെമണ്‍ ഓയില്‍

ലെമണ്‍ ഓയില്‍ വാങ്ങാന്‍ ലഭിയ്ക്കും. ഇത് പൊക്കിളില്‍ ഒഴിയ്ക്കുന്നത് മുഖത്തെ പിഗ്മന്റേഷനുള്ള നല്ലൊരു പ്രതിവിധിയാണ്.

കടുകെണ്ണ

കടുകെണ്ണ

ഈ രീതിയില്‍ കടുകെണ്ണ പൊക്കിളില്‍ പുരട്ടിയാല്‍ ക്ഷീണത്തിനു കുറവുണ്ടാകും. രാത്രിയില്‍ നല്ല ഉറക്കം ലഭിയ്ക്കുകയും ചെയ്യും.

 നെയ്യ്

നെയ്യ്

വരണ്ട ചര്‍മം മാറി മൃദുവായ ചര്‍മം ലഭിയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഏതാനും തുള്ളി നെയ്യ് പൊക്കിളില്‍ വീഴ്ത്തുന്നത്.

ആവണക്കെണ്ണ

ആവണക്കെണ്ണ

കിടക്കും മുന്‍പ് 3 തുള്ളി ആവണക്കെണ്ണ പൊക്കിളില്‍ വീഴ്ത്തുകയും പൊക്കിളിനു ചുറ്റും പുരട്ടുകയും ചെയ്താല്‍ മുട്ടുവേദനയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്.

വെളിച്ചെണ്ണയോ ഒലീവ് ഓയിലോ

വെളിച്ചെണ്ണയോ ഒലീവ് ഓയിലോ

അല്‍പം വെളിച്ചെണ്ണയോ ഒലീവ് ഓയിലോ സ്ത്രീകള്‍ പൊക്കിളില്‍ പുരട്ടുന്നത് വന്ധ്യതാപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്.

മദ്യം

മദ്യം

അല്‍പം മദ്യം ഇതേ രീതിയില്‍ രണ്ടുമൂന്നു തുള്ളി പൊക്കിളില്‍ ഒഴിയ്ക്കുന്നതോ പഞ്ഞിയില്‍ മുക്കി ഈ ഭാഗത്തു വയ്ക്കുന്നതോ സ്ത്രീകള്‍ക്കുണ്ടാകുന്ന മാസമുറ വേദനകള്‍ പരിഹരിയ്ക്കാന്‍ ഏറെ നല്ലതാണ്.പഞ്ഞിയില്‍ മുക്കിയ മദ്യം വച്ചാലും മതി.

പ്രതിരോധശേഷി

പ്രതിരോധശേഷി

ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുന്നതു കൊണ്ടുതന്നെ കോള്‍ഡ് പോലുള്ള അസുഖങ്ങള്‍ തടയാനുള്ള സ്വാഭാവിക പ്രതിവിധിയാണിത്.

രാത്രി കിടക്കും മുന്‍പ്

രാത്രി കിടക്കും മുന്‍പ്

രാത്രി കിടക്കും മുന്‍പ് എണ്ണ പുരട്ടുകയോ രണ്ടോ മൂന്നോ തുള്ളി ഒഴിയ്ക്കുകയോ ചെയ്യാം.

Read more about: health body
English summary

Health Benefits Of Applying Some Oil On Your Belly Button

Health Benefits Of Applying Some Oil On Your Belly Button
X
Desktop Bottom Promotion