ദാഹിക്കുമ്പോൾ കഴിക്കേണ്ട ഭക്ഷണങ്ങൾ

By: Jibi Deen
Subscribe to Boldsky

നിങ്ങൾക്ക് ദാഹിക്കുന്നു ,എന്നാൽ കുടിക്കാൻ ശുദ്ധജലം കിട്ടാനുമില്ല ,നിങ്ങളുടെ ദാഹം ശമിപ്പിക്കാൻ ചില ഭക്ഷണങ്ങൾക്ക് കഴിയും .

മുംബൈയിലെ ഡയറ്റീഷ്യനായ റീന ബലിഗ പറയുന്നത് താഴെപ്പറയുന്ന ഭക്ഷണങ്ങൾ ദിവസവും കഴിച്ചാൽ നിങ്ങൾക്കാവശ്യമായ വെള്ളവും വിറ്റാമിനും മിനറലുകളെല്ലാം കിട്ടും എന്നാണ് .

കുക്കുമ്പര്‍

കുക്കുമ്പര്‍

വെള്ളരിയുടെ 95 % വും വെള്ളമാണ് .അതിനാൽ നിങ്ങൾക്ക് എപ്പോഴെങ്കിലും വിശപ്പും ദാഹവും ഉണ്ടായാൽ വെള്ളരിക്കയിൽ അൽപം ഉപ്പ് ചാലിച്ചു കഴിക്കുക .അങ്ങനെ നിങ്ങളുടെ ശരീരത്തിൽ ദ്രാവകത്തിന്റെ അളവ് നിയന്ത്രിക്കാം .

 തണ്ണിമത്തൻ

തണ്ണിമത്തൻ

ഇതിന്റെ 91 % വെള്ളവും ലൈകോപയിൻ എന്ന ആന്റി ഓക്സിഡന്റുമാണ് .ഇത് കോശങ്ങൾ നശിക്കുന്നത് തടയുകയും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യും .ഒരു ബൗൾ തണ്ണിമത്തൻ കഴിക്കുന്നത് അനാരോഗ്യമായി തടിക്കുന്നത് കുറയ്ക്കാനും സഹായിക്കും .

കോളിഫ്‌ളവർ

കോളിഫ്‌ളവർ

ഇതിൽ 92 %വെള്ളവും വിറ്റാമിൻ സി ,വിറ്റാമിൻ കെ ,മറ്റു പോഷകങ്ങളും അടങ്ങിയിരിക്കുന്നു .നിങ്ങൾക്ക് കിഡ്‌നി രോഗമുണ്ടെങ്കിൽ അത് അകറ്റാനും ഇത് മികച്ചതാണ് .

ലെറ്റൂസ്‌

ലെറ്റൂസ്‌

ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണെങ്കിൽ നിങ്ങൾക്ക് ഇതിലെ 95 % ജലാംശവും ലഭിക്കുന്നു .നിങ്ങൾക്കിതിനെ സലാഡിൽ ഉൾപ്പെടുത്തുകയോ ബ്രോക്കോളി പോലുള്ള പച്ചക്കറികളുടെ കൂടെ കഴിക്കുകയോ വേവിച്ച കോളിഫ്ളവറിന്റെ കൂടെയോ കഴിക്കാവുന്നതാണ് .

മസ്‌ക്മെലൺ

മസ്‌ക്മെലൺ

ഇതിൽ 90 % വെള്ളം അടങ്ങിയിരിക്കുന്നു .അതിനാൽ ദാഹിക്കുമ്പോൾ ഇതൊരു പഴമായി കഴിക്കാം .ഇതിൽ വിറ്റാമിൻ കെ യും അടങ്ങിയിരിക്കുന്നു .വിയർക്കുമ്പോൾ നഷ്ട്ടപ്പെടുന്ന ഇലക്ട്രോലൈറ്റുകൾ തിരിച്ചെടുക്കാനും സഹായിക്കും .

Read more about: health, body
English summary

Foods To Eat When You Feel Thirsty

Foods To Eat When You Feel Thirsty, read more to know about,
Subscribe Newsletter