ആയുര്‍വേദപ്രകാരം വെള്ളം കുടിയ്‌ക്കേണ്ടതിങ്ങനെ

Posted By:
Subscribe to Boldsky

ആയുര്‍വേദം പൊതുവെ വിശ്വാസയോഗ്യമായ ചികിത്സാശാസ്ത്രമാണ്. പാര്‍ശ്വഫലങ്ങളുണ്ടാക്കില്ലെന്നുറപ്പു വരുത്തുന്ന വഴി.

വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഭക്ഷണത്തെപ്പോലെ തന്നെ അത്യാവശ്യമായ ഒന്നാണ്. ആരോഗ്യകരമായി വെള്ളം കുടിയ്ക്കുന്നതിന് ആയുര്‍വേദം അനുശാസിയ്ക്കുന്ന ചില വഴികളുണ്ട്.

ഇത്തരം ചില വഴികളെക്കുറിച്ചറിയൂ, ഇവ കൊണ്ടുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

5 ജീരകം, പെരുഞ്ചീരക, മല്ലി

5 ജീരകം, പെരുഞ്ചീരക, മല്ലി

ഓരോ അരക്കപ്പ് വെള്ളത്തിലും 5 ജീരകം, പെരുഞ്ചീരക, മല്ലി എന്നിവയിട്ടു 10 മിനിറ്റു വീതം തിളപ്പിയ്ക്കുക. ഇത് 2 മിനിറ്റു വച്ച ശേഷം ഊറ്റിയെടുത്തു കുടിയ്ക്കാം.

ദഹനത്തിനും ശ്വാസത്തിന്റെ ദുര്‍ഗന്ധം

ദഹനത്തിനും ശ്വാസത്തിന്റെ ദുര്‍ഗന്ധം

ദഹനത്തിനും ശ്വാസത്തിന്റെ ദുര്‍ഗന്ധം മാറുന്നതിനും ആയുര്‍വേദം അനുശാസിയ്ക്കുന്ന പ്രധാന വഴിയാണിത്. ശരീരം വൃത്തിയാക്കാന്‍ ഇത് സഹായിക്കും.

ചന്ദനം, ഏലയ്ക്ക, പുതിന

ചന്ദനം, ഏലയ്ക്ക, പുതിന

ചന്ദനം, ഏലയ്ക്ക, പുതിന എന്നിവ ചേര്‍ത്തു തിളപ്പിയ്ക്കുന്ന വെള്ളം ശരീരത്തിലെ പിത്തദോഷങ്ങളകറ്റാന്‍ ഏറെ നല്ലതാണ്. ഇത് ദഹനത്തിനും അപചയപ്രക്രിയക്കും വേണ്ട ഊര്‍ജം നല്‍കുന്നു. ശരീരം തണുപ്പിയ്ക്കാനും തടി കുറയ്ക്കാനുമെല്ലാം ഏറ്റവും ചേര്‍ന്ന വഴിയാണിത്.

തേന്‍

തേന്‍

തണുത്ത ഒരു ഗ്ലാസ് വെള്ളത്തില്‍ അര ടീസ്പൂണ്‍ തേന്‍ ചേര്‍ത്തു കുടിയ്ക്കുന്നതും നല്ലതാണെന്ന് ആയുര്‍വേദം പറയുന്നു. ഇത് ശരീരാകൃതി കാത്തുസൂക്ഷിയ്ക്കാന്‍ ഏറെ നല്ലതാണ്.

 ഇഞ്ചി

ഇഞ്ചി

രാവിലെ ഇഞ്ചി ചതച്ചിട്ട വെള്ളം കുടിയ്ക്കുന്നത് വയറിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ദഹനപ്രക്രിയ ശക്തിപ്പെടുത്താനും അപചയപ്രക്രിയ ശക്തിപ്പെടുത്തി തടി കുറയ്ക്കാനും ഇത് ഏറെ നല്ലതാണ്.

സ്വര്‍ണം

സ്വര്‍ണം

അധികം പേരും അനകൂലിക്കില്ലെങ്കിലും ശുദ്ധമായ സ്വര്‍ണം വെള്ളത്തിലിട്ടു തിളപ്പിച്ചു കുടിയ്ക്കുന്നത് ശരീരത്തിന് ഏറെ നല്ലതാണെന്ന് ആയുര്‍വേദം പറയുന്നു. തങ്കഭസ്മം ഉപയോഗിയ്ക്കുന്നതും ആയുര്‍വേദവഴിയായതിന് കാരണമിതാണ്.

ഭക്ഷണശേഷം

ഭക്ഷണശേഷം

ഭക്ഷണശേഷം അര മണിക്കൂര്‍ കഴിഞ്ഞോ ഭക്ഷണത്തിന് അര മണിക്കൂര്‍ മുന്‍പോ വെള്ളം കുടിയ്ക്കുന്നതാണ് ആരോഗ്യകരമായ രീതിയെന്നും ആയുര്‍വേദം അനുശാസിയ്ക്കുന്നു.

മഞളിട്ടു തിളപ്പിയ്ക്കുന്ന വെള്ളം

മഞളിട്ടു തിളപ്പിയ്ക്കുന്ന വെള്ളം

മഞളിട്ടു തിളപ്പിയ്ക്കുന്ന വെള്ളം രാവിലെ കുടിയ്ക്കുന്നതും നല്ലതാണെന്നു ആയുര്‍വേദം പറയുന്നു.

Read more about: health, body
English summary

Ayurveda Tips Drink Water Healthy

Ayurveda Tips Drink Water Healthy, Read more to know about,
Story first published: Saturday, September 9, 2017, 12:04 [IST]
Subscribe Newsletter