For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മന്ത്രം ചൊല്ലി ആരോഗ്യം നന്നാക്കാം

|

വേദമന്ത്രങ്ങള്‍ ഉരുവിടുന്നത്‌ ആത്മീയതയ്‌ക്കും മതവിശ്വാസത്തിന്റെ പേരിലും മാത്രമല്ല, മനസിനൊപ്പം ഇതും ശരീരത്തിലും പലതരത്തിലുള്ള വ്യത്യാസങ്ങളും ഗുണങ്ങളുമെല്ലാമുണ്ടാക്കുന്നുണ്ട്‌.

ആരോഗ്യത്തിന്‌ വേദമന്ത്രങ്ങള്‍ ഏറെ ഗുണം നല്‍കുന്നുണ്ട്‌. പല അസുഖങ്ങളും വരുന്നതു തടയുന്നത്‌ മന്ത്രോച്ചാരണത്തിലൂടെ തടയാമെന്നു ശാസ്‌ത്രപഠനങ്ങള്‍ തന്നെ തെളിയിച്ചിട്ടുമുണ്ട്‌.

വേദമന്ത്രങ്ങള്‍ ഉരുവിടുന്നതിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

പ്രതിരോധശേഷി

പ്രതിരോധശേഷി

മന്ത്രമുരുവിടുന്നത്‌ നാവ്‌, ശബ്ദഗ്രന്ഥികള്‍ തുടങ്ങിയ ശരീരത്തിലെ പല അവയവങ്ങളിലും മര്‍ദമേല്‍പ്പിയ്‌ക്കുന്നു. മന്ത്രങ്ങളില്‍ നിന്നുള്ള പ്രകമ്പനങ്ങള്‍ തലച്ചോറിലെ ഹൈപ്പോതലാമസ്‌ ഗ്രന്ഥിയെ ഉത്തേജിപ്പിയ്‌ക്കുന്നു. ഇത്‌ ശരീരത്തിന്‌ പ്രതിരോധശേഷി നല്‍കാന്‍ സഹായിക്കും. സന്തോഷം വരുന്ന ഹോര്‍മോണ്‍ ഉല്‍പാദനത്തിന്‌ സഹായിക്കും.

റിലാക്‌സ്‌

റിലാക്‌സ്‌

മന്ത്രത്തിന്റെ തരംഗങ്ങള്‍ ശരീരത്തിലെ റിലാക്‌സ്‌ ചെയ്യിപ്പിയ്‌ക്കും. സ്‌ട്രെസ്‌ കുറയ്‌ക്കും. മനസിനെ ശാന്തമാക്കും.

 ഊര്‍ജോല്‍പാദനം

ഊര്‍ജോല്‍പാദനം

ശരീരത്തിലെ ചക്ര എന്നറിയപ്പെടുന്ന ഊര്‍ജബിന്ദുക്കളെ സ്വാധീനിയ്‌ക്കാന്‍ മന്ത്രങ്ങള്‍ക്കു സാധിയ്‌ക്കും. ശരീരത്തിലെ ഊര്‍ജോല്‍പാദനം വര്‍ദ്ധിയ്‌ക്കും. ശരീരത്തിലെ വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനം ശരിയായി നടക്കും.

പഠനശേഷി

പഠനശേഷി

മന്ത്രങ്ങള്‍ ചൊല്ലുന്നവര്‍ക്ക്‌ കൂടുതല്‍ ഏകാഗ്രതയും പഠനശേഷിയും വര്‍ദ്ധിയ്‌ക്കുമെന്നു സയന്‍സ്‌ വിശദീകരിയ്‌ക്കുന്നു. ഓര്‍മശക്തിയും വര്‍ദ്ധിയ്‌ക്കും.

ഹൃദയം

ഹൃദയം

മന്ത്രധ്വനി ശ്വാസോച്ഛാസത്തെ ക്രമപ്പെടുത്തുന്നു. ഹൃദയമിടിപ്പു കൃത്യമായി നടക്കാന്‍ സഹായിക്കുന്നു.

സ്‌ട്രെസ്‌

സ്‌ട്രെസ്‌

സ്‌ട്രെസ്‌ കുറയ്‌ക്കാനുള്ള ഏറ്റവും നല്ലൊരു വഴിയാണ്‌ മന്ത്രോച്ചാരണം. സ്‌ട്രെസ്‌ വരുമ്പോള്‍ മന്ത്രം ചൊല്ലി നോക്കൂ, മനസു ശാന്തമാകും.

സൗന്ദര്യം

സൗന്ദര്യം

മന്ത്രത്തിന്റെ ധ്വനികള്‍ മുഖത്തിന്റെ പല പോയന്റുകളേയും സ്വാധീനിയ്‌ക്കുന്നു. രക്തപ്രവാഹം വര്‍ദ്ധിപ്പിയ്‌ക്കും. സൗന്ദര്യവും ചര്‍മത്തിളക്കവുമെല്ലാം വര്‍ദ്ധിയ്‌ക്കും.

 ആസ്‌തമ

ആസ്‌തമ

മന്ത്രോച്ചാരണം ശ്വാസനാളിയെ സ്വാധീനിയ്‌ക്കുന്നു. ഇതുകൊണ്ടുതന്നെ ആസ്‌തമ ഒരു പരിധി വരെ മാറ്റാനുള്ള കഴിവുമുണ്ട്‌.

Read more about: health body
English summary

Health Benefits Of Chanting Vedic Mantras

Here are some benefits of chanting vedic mantras. Read more to know about,
Story first published: Thursday, May 12, 2016, 10:45 [IST]
X
Desktop Bottom Promotion