രാത്രിയില്‍ തൈര് കഴിക്കാമോ?

Posted By: Staff
Subscribe to Boldsky

രാത്രിയില്‍ തൈര് കഴിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ? ആയുര്‍വേദ പ്രകാരം തൈരിലെ പുളിയും മധുരവുമുള്ള ഘടകം ശരീരത്തിലെ കഫദോഷം വര്‍ദ്ധിപ്പിക്കും.

രാത്രിയില്‍ ശരീരത്തിലെ കഫത്തിന്‍റെ പ്രാമുഖ്യം വര്‍ദ്ധിക്കും. അതുകൊണ്ട് രാത്രിയില്‍ തൈര് കഴിക്കുന്നത് കഫത്തെ വര്‍ദ്ധിപ്പിക്കുകയും പല പ്രശ്നങ്ങളുമുണ്ടാക്കുകയും ചെയ്യും.

ഇത് ഉച്ച കഴിഞ്ഞുള്ള സമയത്ത് സൂര്യപ്രകാശം ശരീരത്തില്‍ നേരിട്ട് എല്‍ക്കുന്നത് പോലെയാണ്. കാരണം ഉച്ച കഴിഞ്ഞുള്ള സമയത്ത് പിത്ത ദോഷം അധികരിക്കുകയും സൂര്യപ്രകാശം അതിനെ കൂടുതല്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

Curd

തൈര് രുചിയില്‍ പുളിയുള്ളതും, ശേഷി വര്‍ദ്ധനവില്‍ ഉയര്‍ന്നതും, ദഹനത്തില്‍ കാഠിന്യമുള്ളതുമാണ്(ദഹിക്കുന്നതിന് ഏറെ സമയമെടുക്കും). ഇത് കൊഴുപ്പ്, കരുത്ത്, കഫം, പിത്തം, ദഹനശേഷി എന്നിവ വര്‍ദ്ധിപ്പിക്കും.

ശരീരവേദനയോ, നീര്‍ക്കെട്ടോ ഉള്ളപ്പോള്‍ തൈര് കഴിക്കുന്നത് പ്രശ്നം വഷളാക്കും. ഇതിന് കാരണമാകുന്ന ഘടകങ്ങള്‍ പുളിച്ച തൈരില്‍ അധികമായി അടങ്ങിയിരിക്കുന്നു.

'നൈവാദ്യാ നിശി നൈവോഷ്ണം വസന്ത ഉഷ്ണ ശരത്സു ന'

പുളിച്ച തൈര് ചൂടാക്കി കഴിക്കരുത്(ഉഷ്​​ണ). തൈര് രാത്രിയില്‍ കഴിക്കരുത്(നിശി). കൂടാതെ ശൈത്യകാലത്തും വേനല്‍ക്കാലത്തും തൈര് ഉപയോഗിക്കരുത്.

എന്നാല്‍ തൈര് ചെറുപയര്‍, തേന്‍, നെയ്യ്, പഞ്ചസാര, നെല്ലിക്ക എന്നിവയുടെ സൂപ്പില്‍ ചേര്‍ത്ത് കഴിക്കുന്നത് ഡൈസ്യുറിയ(മൂത്രം പോകുന്നതിലെ ബുദ്ധിമുട്ട്), ദഹനക്കുറവ് എന്നിവയ്ക്ക് ഫലം നല്കും.

പരിഹാരം - തൈര് രാത്രിയില്‍ കഴിക്കുന്നത് ഒഴിവാക്കുക. കാരണം കഫം അധികരിക്കുന്ന സമയമാണിത്. ആയുര്‍വേദപ്രകാരം തൈര് രാത്രിയില്‍ കഴിക്കുന്നത് ഒഴിവാക്കണം.

രാത്രിയില്‍ തൈര് കഴിക്കുന്നത് ശീലമാക്കിയിട്ടുണ്ടെങ്കില്‍ അതില്‍ അല്പം കുരുമുളക് പൊടി ചേര്‍ത്ത് ഉപയോഗിക്കുക. (അധികം ചേര്‍ത്താല്‍ എരിച്ചിലിന് ഇടയാക്കും). അല്പം കയ്പ് അനുഭവിക്കാന്‍ തയ്യാറാണെങ്കില്‍ അല്പം ഉലുവ തൈരില്‍ ചേര്‍ത്ത് കഴിക്കാം. ദഹനക്കുറവ് മൂലം ഉണ്ടാകുന്ന വയറുവേദനക്ക് മികച്ച പരിഹാരമാണിത്.

പഞ്ചസാര ചേര്‍ത്ത് രാത്രിയില്‍ തൈര് കഴിക്കാന്‍ പാടില്ല. രാത്രിയില്‍ തൈര് കഴിക്കുന്നതിന് പകരം മോര് കഴിക്കാവുന്നതാണ്. മോര് ഉദരത്തെ ശുദ്ധിയാക്കുകയും മ്യൂക്കസ് അടിഞ്ഞ് കൂടുന്നത് നീക്കം ചെയ്യുകയും ചെയ്യും. വിവാഹമോതിരത്തിനു പുറകില്‍

Read more about: health, ആരോഗ്യം
English summary

Curd Consumption At Night

Ayurveda explains curd as having sour mixed sweet property and it increase Kapha Dosha in the body. The mucus generation is also attributed to the effect of Kapha.
Story first published: Tuesday, May 12, 2015, 16:00 [IST]
Subscribe Newsletter