For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജങ്ക് ഫുഡ് വരുത്തും അപകടങ്ങള്‍!!

|

പിസയും ബര്‍ഗറുമെല്ലാം ഇന്ന നമ്മുടെ ഭക്ഷണശീലങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ഇത്തരം ജങ്ക് ഫുഡുകള്‍ ഇഷ്ടപ്പെടുന്ന ഒരു വലിയ വിഭാഗം കുട്ടികളാണെന്നതാണ് ഇതിലെ ഏറ്റവും വലിയ അപകടം.

ജങ്ക് ഫുഡില്‍ പോഷകങ്ങള്‍ കുറവാണ്, ആരോഗ്യത്തിന് ദോഷകരമാണ് എന്നറിയാമെങ്കിലും പലരും ഇത് കണക്കിലെടുക്കാറില്ലെന്നതാണ് വാസ്തവം. പലരും ഇതു വരുത്തുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് അജ്ഞരാണെന്നതാണ് വാസ്തവം.

ദേഷ്യം നിയന്ത്രിയ്ക്കാന്‍ യോഗാ പോസുകള്‍ദേഷ്യം നിയന്ത്രിയ്ക്കാന്‍ യോഗാ പോസുകള്‍

ജങ്ക് ഫുഡ് വരുത്തി വയ്ക്കുന്ന യഥാര്‍ത്ഥ ആരോഗ്യപ്രശ്‌നങ്ങളെന്തൊക്കെയെന്നു നോക്കൂ,

അമിതവണ്ണം

അമിതവണ്ണം

ഇതില്‍ ധാരാളം കൊഴുപ്പടങ്ങിയിരിയ്ക്കുന്നുണ്ട്. ഇതുകൊണ്ടുതന്നെ അമിതവണ്ണം ഇതു വരുത്തുന്ന ഒരു മുഖ്യ പ്രശ്‌നമാണ്.

ഡിപ്രഷന്‍

ഡിപ്രഷന്‍

ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ ജങ്ക് ഫുഡ് വരുത്തി വയ്ക്കും. ഇതിലെ അഡിറ്റീവുകള്‍ ഉണ്ടാക്കുന്ന ഹോര്‍മോണ്‍ പ്രശ്‌നങ്ങളാണ് ഇതിനു കാരണം.

ദഹനക്കുറവ്

ദഹനക്കുറവ്

ഇവയില്‍ ധാരാളം എണ്ണയടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ദഹനക്കുറവ് സാധാരണമാണ്.

ക്യാന്‍സര്‍

ക്യാന്‍സര്‍

നമ്മുടെ എല്ലാവരുടേയും ശരീരത്തില്‍ ക്യാന്‍സര്‍ കോശങ്ങള്‍ അടങ്ങിയിട്ടുണ്ട്. മധുരം, വറുത്ത ഭക്ഷണങ്ങള്‍, ടോക്‌സിക് സാള്‍ട്ടായ എംഎസ്ജി എ്ന്നിവ ഇവയുടെ വളര്‍ച്ചയ്ക്കു കാരണമാകുന്നു. മിക്കവാറും ജങ്ക് ഫുഡുകളിലും ഇത്തരം ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

തളര്‍ച്ച

തളര്‍ച്ച

ജങ്ക് ഫുഡ് കഴിച്ചാല്‍ പെട്ടെന്നു തന്നെ തളര്‍ച്ചയും ക്ഷീണവും തോന്നുന്നത് സ്വാഭാവികമാണ്. ഇവയില്‍ പോഷകങ്ങള്‍ അടങ്ങിയിട്ടില്ലെന്നതു മാത്രമല്ല, ശരീരത്തിന് തളര്‍ച്ചയും ക്ഷീണവും വരുത്തുന്ന ഘടകങ്ങള്‍ ഉണ്ടുതാനും.

ഹാര്‍ട്ട് അറ്റാക്ക് സാധ്യത

ഹാര്‍ട്ട് അറ്റാക്ക് സാധ്യത

ജങ്ക് ഫുഡില്‍ ധാരാളം ട്രാന്‍സ്ഫാറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് നല്ലതല്ല. രക്തധമനികളില്‍ കൊഴുപ്പടിഞ്ഞു കൂടാനും രക്തപ്രവാഹം കുറയ്ക്കാനും ഇത് ഇട വരുത്തും. ഹാര്‍ട്ട് അറ്റാക്ക് സാധ്യത വര്‍ദ്ധിപ്പിയ്ക്കും.

കിഡ്‌നി

കിഡ്‌നി

ഇതില്‍ സോഡിയം, പൊട്ടാസ്യം എന്നിവ കൂടുതല്‍ അടങ്ങിയിട്ടുണ്ട്. ഇത് കിഡ്‌നി പ്രശ്‌നങ്ങള്‍ക്ക് ഇട വരുത്തും.

ടൈപ്പ് 2 ഡയബെറ്റിസ്

ടൈപ്പ് 2 ഡയബെറ്റിസ്

പ്രമേഹസാധ്യത വര്‍ദ്ധിപ്പിയ്ക്കാനും ജങ്ക് ഫുഡ് ഇട വരുത്തും. പ്രത്യേകിച്ച് ടൈപ്പ് 2 ഡയബെറ്റിസ്.

തലച്ചോറിന്റെ വളര്‍ച്ച

തലച്ചോറിന്റെ വളര്‍ച്ച

തലച്ചോറിന്റെ വളര്‍ച്ച മന്ദീഭവിപ്പിയ്ക്കുന്നതിന് ജങ്ക് ഫുഡ് ഇട വരുത്തും. ഇത് കുട്ടികള്‍ക്ക് കൂടുതല്‍ ദോഷകരമാകുന്നതിന്റെ ഒരു പ്രധാന കാരണം ഇതാണ്.

ഫാറ്റി ലിവര്‍ സിന്‍ഡ്രോം

ഫാറ്റി ലിവര്‍ സിന്‍ഡ്രോം

ജങ്ക് ഫുഡിലെ ഫാററ് ലിവറില്‍ അടിഞ്ഞു കൂടി ഫാറ്റി ലിവര്‍ സിന്‍ഡ്രോം എന്ന ഒരു അവസ്ഥയ്ക്ക് ഇട വരുത്തും. ഇത് ലിവര്‍ പ്രശ്‌നങ്ങളെ ബാധിയ്ക്കും.

കൊളസ്‌ട്രോള്‍, ബിപി

കൊളസ്‌ട്രോള്‍, ബിപി

കൊളസ്‌ട്രോള്‍, ബിപി എന്നിവയ്ക്കുള്ള ഒരു പ്രധാന കാരണം കൂടിയാണ് ജങ്ക ഫുഡ്.

English summary

Health Problems Junk Food Can Cause

Health problems junk food can cause are no surprises. Junk food has trans fats that make you obese and prone to many health problems.
X
Desktop Bottom Promotion