For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടീം ഔട്ടിങ്? സൂക്ഷിച്ചോളൂ...

By Lakshmi
|

കോര്‍പ്പറേറ്റ് ലോകത്ത് ആഡംബരം നിറഞ്ഞ ടീം ഔട്ടിങ്ങുകളും ടീ ലഞ്ചും, ഡിന്നറുമെല്ലാം സ്ഥിരം നടക്കുന്ന കാര്യങ്ങളാണ്.

സ്വന്തം കീശയില്‍ നിന്നും കാശുപോകാതെ കമ്പനി ചെലവില്‍ മൂക്കുമുട്ടെ തിന്നാനും കുടിയ്ക്കാനുമുള്ള അവസരം ആരും അങ്ങനെ പാഴാക്കിക്കളയാറില്ല. കാശ് എന്റേതല്ലല്ലോ എന്നോര്‍ത്ത് വയറ് പൊട്ടാറാകുന്നതുവരെ കഴിയ്ക്കും.

അപ്പോള്‍ ഈ വയറെങ്കിലും തന്റേതാണെന്ന് ഓര്‍ക്കേണ്ടതല്ലേ? വേണം ഇല്ലെങ്കില്‍ പല രോഗങ്ങളും പ്രത്യേകിച്ചും പ്രമേഹം എളുപ്പത്തില്‍ പിടിപെടുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്.

Fast Food
മുപ്പത് വയസ്സിന് താഴെയുള്ളവരില്‍ പ്രമേഹം പിടിപെടുന്ന അവസ്ഥ ഇന്ന് സര്‍വ്വസാധാരണമാണ്. ബാംഗ്ലൂര്‍ പോലുള്ള ഐടി നഗരങ്ങളില്‍ ഇതിന്റെ തോത് വളരെ ഉയര്‍ന്നിരിക്കുന്നു.

കോര്‍പ്പറേറ്റ് രീതിയിലുള്ള ജീവിതമാണ് ഇതിന് ഒരു കാരണമെന്നാണ് ഗവേഷകര്‍ പറയുന്നത്. പലപ്പോഴും കൊഴുപ്പും മധുരവുമെല്ലാം കൂടിയ ഭക്ഷണങ്ങളാണ് ഇത്തരം സ്ഥാപനങ്ങളിലെ വിരുന്നുകള്‍ക്കെല്ലാം ഉണ്ടാകാറുള്ളത്.

പുറത്തുപോയുള്ള ഭക്ഷണം കഴിയ്ക്കലാണെങ്കിലും സ്ഥിതി ഇതുതന്നെ. ഫാസ്റ്റ് ഫുഡുകള്‍ കോര്‍പ്പറേറ്റ് ശൈലിയിലെ ഒരു പ്രധാന ഇനമാണ്. ഇതാണെങ്കില്‍ പലപ്പോഴും എണ്ണതൂവുന്നതും ഉപ്പിന്റെ ആധിക്യമുള്ളതുമായിരിക്കും.

ഫ്രഞ്ച് ഫ്രൈസെന്നും ബര്‍ഗര്‍, പിസ എന്നുമൊക്കെ പറഞ്ഞ് അടുച്ചകേറ്റുന്നത് നല്ല അസ്സല്‍ വില്ലന്മാരെയാണെന്ന് ചുരുക്കം. എല്ലാവരും കൂടെയിരുന്ന് ആഡംബരമായ അന്തരീക്ഷത്തില്‍ ഭക്ഷണം കഴിയ്ക്കുന്നത് പലപ്പോഴും ഭക്ഷണത്തില്‍ നിയന്ത്രണം നഷ്ടപ്പെടാനും വാരിവലിച്ച് കഴിയ്ക്കാനും ഇടയാകുമത്രേ.

ഇത് പൊണ്ണത്തടിയിലേയ്ക്കും പ്രമേഹത്തിലേയ്ക്കും എളുപ്പം വഴിതുറക്കും. പ്രമേഹരോഗവിദഗ്ധരില്‍ പലരും പറയുന്നത് ചികിത്സയ്‌ക്കെത്തുന്ന പ്രമേഹക്കാരായ യുവാക്കള്‍ പലരും ദിവസവും പുറത്തുനിന്നും ഭക്ഷണം കഴിയ്ക്കുന്നവരാണെന്നാണ്.

English summary

Lifestyle, Team Outing, Corpotate World, Diabetes, Obesity, Salt, Sweet, Food, പ്രമേഹം, പൊണ്ണത്തടി, ഭക്ഷണം, യുവാക്കള്‍, ജീവിതം

Researchers has claimed that corporate lunches and dinners at restaurants dishing up rich, fatty foods, coupled with sedentary working lives are responsible for an alarming rise of diabetes in young men.
Story first published: Monday, November 29, 2010, 15:02 [IST]
X
Desktop Bottom Promotion