For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെളുക്കാന്‍ മുഖലേപനങ്ങള്‍

By Super
|

രാസവസ്‌തുക്കള്‍ അടങ്ങിയ ഉത്‌പന്നങ്ങള്‍ മുഖത്തിനായി തിരഞ്ഞെടുക്കുന്നത്‌ അപകടരമാണ്‌. അതേസമയം സലൂണികളിലും സ്‌പാകളിലും പോവുക എന്നത്‌ ചെലവേറിയ കാര്യവുമാണ്‌, അതുകൊണ്ട്‌ ഇതിനെല്ലാം ഉള്ള ലളിതമായ പരിഹാരം വീട്ടില്‍ തന്നെ ചര്‍മ്മത്തിന്‌ വെളുപ്പ്‌ നല്‍കുന്ന പ്രതിവിധികള്‍ കണ്ടെത്തുക എന്നതാണ്‌.

അടുക്കളയില്‍ ലഭിക്കുന്നവയാണ്‌ താഴെ പറയുന്നവയെല്ലാം. മികച്ച ഫലം ലഭിക്കാന്‍ ഈ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക.

TURMERIC FACEPACK

മഞ്ഞള്‍പ്പൊടി മുഖലേപനം

ചേരുവകള്‍

മഞ്ഞള്‍പൊടി, നാരങ്ങ നീര്‌, കടലമാവ്‌, പാല്‍

രണ്ട്‌ ടേബിള്‍ സ്‌പൂണ്‍ പാല്‍ ഒരു പാത്ത്രിലെടുത്ത്‌ അര ടേബിള്‍ സ്‌പൂണ്‍ നാരങ്ങ നീരും അര ടേബിള്‍സ്‌പൂണ്‍ മഞ്ഞള്‍ പൊടിയും രണ്ട്‌ ടേബിള്‍ സ്‌പൂണ്‍ കടലമാവും ചേര്‍ക്കുക. നന്നായി ഇളക്കിയ ഈ മിശ്രിതം മുഖത്ത്‌ പുരട്ടുക. ഉണങ്ങുന്നത്‌ വരെ 15 മിനുട്ട്‌ കാത്തിരിക്കുക. അതിന്‌ ശേഷം സാധാരണ വെള്ളത്തില്‍ മുഖം കഴുകിയിട്ട്‌ തുടയ്‌ക്കുക.

Milk

പാല്‍, തേന്‍ മുഖലേപനം

ചേരുവകള്‍

പാല്‍, തേന്‍, നാരങ്ങ നീര്‌

ഒരു ടേബിള്‍ സ്‌പൂണ്‍ പാല്‍ അല്ലെങ്കില്‍ പാല്‍ പൊടിയില്‍ ഒരു ടേബിള്‍ സ്‌പൂണ്‍ തേനും ഒരു ടേബിള്‍ സ്‌പൂണ്‍ പാലും ചേര്‍ത്തിളക്കുക.

നന്നായി ഇളക്കിയതിന്‌ ശേഷം ഈ മിശ്രിതം മുഖത്ത്‌ പുരട്ടുക. പതിനഞ്ച്‌ മിനുട്ടിന്‌ ശേഷം സാധാരണ വെള്ളത്തില്‍ കഴുകി കളയുക.

curd

തൈര്‌ മുഖലേപനം

തൈര്‌, ഓട്‌സ്‌ മുഖലേപനം

ചേരുവകള്‍

ഓട്‌സ,്‌ തൈര്‌, തക്കാളി

ഒരു ടേബിള്‍ സ്‌പൂണ്‍ തൈര്‌, ഒരു ടേബിള്‍ സപൂണ്‍ തക്കാളി നീര്‌, ഒരു ടേബിള്‍ സ്‌പൂണ്‍ ഓട്‌സ്‌ എന്നിവ ചേര്‍ത്തിളക്കി കുഴമ്പ്‌ രൂപത്തിലാക്കുക.

ഈ മിശ്രിതം മുഖത്ത്‌ പുരട്ടി ഉണങ്ങാന്‍ അനുവദിക്കുക.

15 അല്ലെങ്കില്‍ 20 മിനുട്ടിന്‌ ശേഷം സാധാരണ വെള്ളം ഉപയോഗിച്ച്‌ കഴുകുക. മുഖം ഉരച്ച്‌ കഴുകിയാല്‍ ഓട്‌സ്‌ നശിച്ച ചര്‍മ്മം നീക്കം ചെയ്യാന്‍ സഹായിക്കും.

fairskin

ചര്‍മ്മ സംരക്ഷണത്തിന്‌ സഹായിക്കുന്ന മറ്റ്‌ ചിലത്‌

തേന്‍- ചര്‍മ്മത്തിന്‌ നനവ്‌ നല്‍കും മുഖക്കുരു അകറ്റും.

നാരങ്ങ നീര്‌- പാടുകളുടെ നിറം കുറയ്‌ക്കുകയും ഇല്ലാതാക്കുകയും ചെയ്യും

ഓട്‌സ്‌- ഉരച്ച്‌ കഴുകാന്‍ വളരെ മികച്ചത്‌.

ഗ്രീന്‍ ടീയുടെ സത്ത- ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കും.

തൈര്‌- സൂര്യപ്രകാശമേറ്റ്‌ ചര്‍മ്മത്തിന്റെ നിറം മങ്ങുന്നത്‌ കുറയ്‌ക്കും.

ഓറഞ്ച്‌ വാട്ടര്‍- നാരങ്ങ നീരിന്‌ സമാനമായി പ്രവര്‍ത്തിക്കും

FACE

ഓര്‍ക്കേണ്ട കാര്യങ്ങള്‍

ഏതെങ്കിലും മുഖലേപനങ്ങള്‍ പുരട്ടുന്നതിന്‌ മുമ്പ്‌ ചര്‍മ്മം കുഴമ്പിട്ട്‌ തടവുന്നതും കഴുകുന്നതിന്‌ മുമ്പ്‌ ചെറുതായി ഉരയ്‌ക്കുന്നതും പഴത്തിന്റെ ഗുണങ്ങള്‍ ചര്‍മ്മം നന്നായി ആഗീരണം ചെയ്യുന്നതിന്‌ സഹായിക്കും, അങ്ങനെ രക്തയോട്ടം മെച്ചപ്പെടും.

മുഖലേപനം പുരട്ടുന്നതിന്‌ മുമ്പ്‌ ചര്‍മ്മം വൃത്തിയാണന്ന്‌ ഉറപ്പ്‌ വരുത്തുക.

ചര്‍മ്മത്തിന്റെ നിറവും തിളക്കവും മെച്ചപ്പെടാന്‍ വീട്ടിലുണ്ടാക്കുന്ന ഇത്തരം മുഖലേപനങ്ങള്‍ പതിവായി ഉപയോഗിക്കുക. കുഞ്ഞുങ്ങളുടെ മലബന്ധം ഒഴിവാക്കാം

English summary

Home Made Skin Whitening Special Face Packs

Here are some of the home made skin whitening special face packs. Try this face packs,
X
Desktop Bottom Promotion