കൃഷ്ണ ജന്മാഷ്ടമിക്കായി മധുര പേഡ തയ്യാറാക്കാം

Posted By: Jibi Deen
Subscribe to Boldsky

ഉത്തർപ്രദേശിലെ ഒരു പഴയകാല മധുരമാണ് മധുരപേഡ. ഇത് മധുരയിലും വളരെ പ്രസിദ്ധമാണ്. ഖോയ, പഞ്ചസാര, നെയ്യ്, ഏലയ്ക്കപൊടി എന്നിവ ചേർത്താണ് ഉണ്ടാക്കുന്നത്. പേഡ തയ്യാറാക്കിയ ശേഷം പഞ്ചസാരയിൽ കവർ ചെയ്യുന്നു. ഏലയ്ക്കയുടെ മണവും ഖോയയുടെ കൊഴുപ്പും ഇതിനെ വളരെ രുചികരമാക്കുന്നു.

ഉത്സവ സമയത്തെല്ലാം മധുര പേഡ രാജ്യം മുഴുവൻ പ്രസിദ്ധമാകുന്നു. ഉത്സവസമയത്തു ഈ പേഡ ഭഗവാന് പ്രസാദമായി അർപ്പിക്കുകയും, എല്ലാവരും ഉപവാസം മുറിക്കാനായും ഇത് ഉപയോഗിക്കുന്നു.

മധുര പേഡ നമുക്ക് എളുപ്പത്തിൽ അധികം സമയമെടുക്കാതെ അടുക്കളയിൽ ചെയ്യാവുന്നതാണ്. നിങ്ങൾ ഇത് ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ചുവടെ നോക്കുക.

മധുര പേഡ റെസിപ്പി വീഡിയോ

mathura-peda
മധു പേട റെസിപ്പി | മധുര പേട തയ്യാറാക്കാം | വീട്ടില്‍ തയ്യാറാക്കാം മധുര പേട
മധു പേട റെസിപ്പി | മധുര പേട തയ്യാറാക്കാം | വീട്ടില്‍ തയ്യാറാക്കാം മധുര പേട
Prep Time
5 Mins
Cook Time
30M
Total Time
35 Mins

Recipe By: മീന ഭണ്ഡാരി

Recipe Type: മധുരം

Serves: 8 പേട

Ingredients
 • പാല്‍ കുറുക്കിയെടുത്തത്‌ - 200 ഗ്രാം

  പഞ്ചസാര - 3 സ്പൂൺ

  ഏലയ്ക്ക പൊടി - 1 സ്പൂൺ

  നെയ്യ് - 1 സ്പൂൺ

  പാൽ - 3 സ്പൂൺ

  പൊടിച്ച പഞ്ചസാര - 1/4 കപ്പ്

Red Rice Kanda Poha
How to Prepare
 • 1. ചൂടായ പാത്രത്തിലേക്ക് ഖോയ ചേർക്കുക.

  2. ഇതിലേക്ക് നെയ്യും പഞ്ചസാരയും ചേർക്കുക.

  3. പഞ്ചസാര അലിയുന്നതുവരെ ഇളക്കുക.

  4. പാൽ ചേർത്ത് അടിയിൽ പിടിക്കാതെ ഇളക്കുക.

  5. ഖോയ ബ്രൗൺ നിറമായി വശങ്ങളിൽ നിന്നും വിട്ടു വരണം.

  6. അതിനുശേഷം ഏലയ്ക്കാപ്പൊടി ചേർത്ത് ഒരു മിനിറ്റ് ഇളക്കുക.

  7. സ്റ്റവ് ഓഫ് ചെയ്തു ഇതിനെ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.

  8. ചെറു ചൂടുള്ളപ്പോൾ അതിനെ പേടയാക്കി ഉരുട്ടി എടുക്കുക.

  9. നടുക്ക് ഒരു ചെറിയ കുഴി ഉണ്ടാക്കുക.

  10. പൊടിച്ച പഞ്ചസാര ചേർത്ത് അലങ്കരിക്കുക.

Instructions
 • 1. നിങ്ങൾ ഖോയ പാല്‍ കൂടുതല്‍ നേരം കുറുക്കുകയാണെങ്കില്‍ കൂടുതൽ ദിവസം ഇരിക്കും.
 • 2. പാൽ ആവശ്യമെങ്കിൽ മാത്രം ചേർക്കുക.
Nutritional Information
 • സെർവിംഗ് സൈസ് - 1 കഷണം
 • കലോറി - 120 കലോറി
 • കൊഴുപ്പ് - 7 ഗ്രാം
 • പ്രോട്ടീൻ - 5 ഗ്രാം
 • കാർബോ ഹൈഡ്രേറ്റ് - 11 ഗ്രാം
 • പഞ്ചസാര - 25 ഗ്രാം

സ്റ്റെപ് ബൈ സ്റ്റെപ്- മധുര പേഡ എങ്ങനെ തയ്യാറാക്കാം

1. ചൂടായ പാത്രത്തിലേക്ക് ഖോയ ചേർക്കുക.

mathura-peda

2. ഇതിലേക്ക് നെയ്യും പഞ്ചസാരയും ചേർക്കുക.

mathura-peda
mathura-peda

3. പഞ്ചസാര അലിയുന്നതുവരെ ഇളക്കുക.

mathura-peda

4. പാൽ ചേർത്ത് അടിയിൽ പിടിക്കാതെ ഇളക്കുക.

mathura-peda
mathura-peda

5. ഖോയ ബ്രൗൺ നിറമായി വശങ്ങളിൽ നിന്നും വിട്ടു വരണം.

mathura-peda

6. അതിനുശേഷം ഏലയ്ക്കാപ്പൊടി ചേർത്ത് ഒരു മിനിറ്റ് ഇളക്കുക.

mathura-peda
mathura-peda

7. സ്റ്റവ് ഓഫ് ചെയ്തു ഇതിനെ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.

mathura-peda

8. ചെറു ചൂടുള്ളപ്പോൾ അതിനെ പേടയാക്കി ഉരുട്ടി എടുക്കുക.

mathura-peda
mathura-peda

9. നടുക്ക് ഒരു ചെറിയ കുഴി ഉണ്ടാക്കുക.

mathura-peda

10. പൊടിച്ച പഞ്ചസാര ചേർത്ത് അലങ്കരിക്കുക.

mathura-peda
mathura-peda
mathura-peda
[ 4.5 of 5 - 57 Users]