Just In
Don't Miss
- Movies
നീ കരുത്തുള്ളവളാണെന്ന് വീണ്ടും തെളിയിച്ചു, ആ നിന്റെ അടുത്താണോ ബിഗ് ബോസിന്റെ ടാസ്ക്, ധന്യയോട് ഭര്‍ത്താവ്
- Automobiles
ഇലക്ട്രിക് മോഡലുകളുടെ തീപിടുത്തമോ കാരണം? പെട്രോൾ സ്കൂട്ടർ വിൽപ്പനയിൽ ഗംഭീര കുതിപ്പ്
- News
'വെറുപ്പും രോഷവും പകയും ഉപേക്ഷിക്കണം;സോണിയയും രാഹുലും പ്രിയങ്കയും പിന്തുടരുന്ന് ആ രാഷ്ട്രീയ ദർശനം'
- Sports
IPL 2022: ഡല്‍ഹി - ആര്‍സിബി, ആര് കടക്കും പ്ലേ ഓഫില്‍ ? എല്ലാം മുംബൈ തീരുമാനിക്കും
- Technology
മൂന്ന് മാസത്തെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സ്വന്തമാക്കാം വെറും 151 രൂപയ്ക്ക്!
- Finance
രണ്ടക്കത്തില്‍ നിന്നും നാലക്കത്തിലേക്ക് പറന്നുയര്‍ന്ന മള്‍ട്ടിബാഗര്‍; 3 വർഷത്തിൽ 6,000% ലാഭം!
- Travel
അന്താരാഷ്ട്ര ചായ ദിനം: രുചിതേടിപ്പോകുവാന് ഈ നാടുകള്‍...ജപ്പാന് മുതല്‍ ഡാര്‍ജലിങ് വരെ
ഇലയടയാകട്ടെ വൈകുന്നേരം ചായക്ക്
ഇലയട എല്ലാവര്ക്കും ഇഷ്ടമുള്ള ഒന്ന് തന്നെയാണ്. എന്നാല്‍ എങ്ങനെ ഇത് തയ്യാറാക്കാം എന്ന് പലര്‍ക്കും അറിയില്ല. ഇലയട നമുക്ക് പെട്ടെന്ന് തന്നെ വീട്ടില്‍ തയ്യാറാക്കാവുന്നതാണ്. അതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്ന് നമുക്ക് നോക്കാം. വൈകുന്നേരം ചായക്ക് അല്പം മധുരമുള്ള പലഹാരമായാലോ, നമുക്ക് നോക്കാം
വൈകുന്നേരം ചായയുടെ സമയമായില്ലേ, എന്നാല്‍ ഒരല്പം മധുരമായാലോ. ഇലയട നമുക്ക് ഇപ്രാവശ്യം ഒന്ന് പരീക്ഷിച്ച് നോക്കിയാലോ. വളരെ എളുപ്പത്തില്‍ തന്നെ നമുക്ക് ഇലയട തയ്യാറാക്കാവുന്നതാണ്. അതിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. ഇലയട കഴിക്കുന്നത് എന്തുകൊണ്ടും നിങ്ങളുടെ മധുരത്തോടുള്ള ആഗ്രഹത്തിനും പരിഹാരമാണ്. എന്നാല്‍ ഇതെങ്ങനെ തയ്യാറാക്കണം എന്നുള്ളത് നമുക്ക് നോക്കാവുന്നതാണ്. ആവശ്യമുള്ള സാധനങ്ങള്‍ താഴെ പറയുന്നു.
ആവശ്യമുള്ള സാധനങ്ങള്‍
അരിപ്പൊടി - 1 കപ്പ്
ശര്‍ക്കര - 200 ഗ്രാം
തേങ്ങ - 1 മുറി
എലക്കായ - പാകത്തിന്
ഉപ്പ് - 1 നുള്ള്
തയ്യാറാക്കുന്ന വിധം
എങ്ങനെ ഇലയട തയ്യാറാക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. അതിന് വേണ്ടി ഒരു പാത്രത്തില്‍ അരിപ്പൊടി എടുത്ത് അതിലേക്ക് അരിപ്പൊടി ഇട്ട് അതില്‍ നല്ലതുപോലെ ചൂടുവെള്ളം ഒഴിച്ച് കുഴച്ച് ഉപ്പും ചേര്‍ത്ത് ചപ്പാത്തി മാവിന്റെ പരുവത്തില്‍ ആക്കിയെടുക്കുക. ഇത് ഇലയില്‍ വെച്ച് അല്പം പരത്തിപ്പരത്തി ചപ്പാത്തി പരുവത്തില്‍ ആക്കാവുന്നതാണ്. ഇതിന് മുകളിലേക്ക് ആദ്യം തേങ്ങ ചിരകിയത് ഇടണം. അതിന് ശേഷം ഇതിലേക്ക് ശര്‍ക്കരയും ചേര്‍ക്കണം. അതിന് ശേഷം ഏലക്കപ്പൊടിയും ചേര്‍ത്ത് ഇത് നല്ലതു പോലെ പരത്തിയെടുക്കാവുന്നതാണ്. വാഴയില നാല് ഭാഗത്തും നിന്നും മടക്കി ഇത് ആവിയില്‍ പതിനഞ്ച് മിനിറ്റ് വേവിച്ചെടുക്കാവുന്നതാണ്. ഇതാ നല്ലതു പോലെ ആവി പറക്കുന്ന ഇലയട തയ്യാര്‍.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.