For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Onam 2023: ഓണത്തിന് വീട്ടിലാക്കാം നല്ല നാടന്‍ ചിപ്‌സ്

Posted By:
|

പൂക്കളും പൂവിളികളുമായി ഒരു ഓണക്കാലത്തിലൂടെയാണ് ഇപ്പോള്‍ കേരളീയര്‍ കടന്നുപോകുന്നത്. ആഘോഷങ്ങളുടെ കാലമാണ് ഓണക്കാലം. എന്നാല്‍ ഈ വര്‍ഷം കോവിഡ് മഹാമാരി ഓണാഘോഷപ്പകിട്ടിന് പൂട്ട് ഇട്ടിരിക്കുകയാണ്. ആഘോഷങ്ങള്‍ വീട്ടില്‍ത്തന്നെ പരിമിതപ്പെടുത്തണമെന്നാണ് ഭരണകൂടം ജനങ്ങളോട് നിര്‍ദേശിച്ചിട്ടുള്ളത്.

Banana Chips: How To Make Banana Chips For Onam Sadya

മറ്റുള്ള കാര്യങ്ങള്‍ക്ക് മാറ്റുകുറഞ്ഞാലും ഓണസദ്യയിലൂടെ നിങ്ങളുടെ ആഘോഷങ്ങള്‍ക്ക് തിളക്കം കൂട്ടാവുന്നതാണ്. ഈ ഓണക്കാലത്ത് നല്ല തങ്കം പോലെ തിളങ്ങുന്ന നേന്ത്രക്കായ ചിപ്‌സ് നമുക്ക് തയാറാക്കിയാലോ? പലര്‍ക്കും തോന്നിയേക്കാം, എത്ര ആക്കിയാലും കടയില്‍ നിന്നു വാങ്ങുന്ന ചിപ്‌സിന്റെ സ്വാദ് വീട്ടിലുണ്ടാക്കിയാല്‍ കിട്ടുമോയെന്ന്.

നെറ്റി ചുളിക്കേണ്ട, നിങ്ങള്‍ക്കും വളരെ എളുപ്പത്തില്‍ വീട്ടില്‍ത്തന്നെ തയാറാക്കി കഴിക്കാം, നല്ല നാടന്‍ ചിപ്‌സ്. അതിനായി നിങ്ങള്‍ക്ക് വേണ്ട വഴി പറഞ്ഞുതരാന്‍ ഞങ്ങള്‍ക്കൊപ്പം ദൃശ്യയുണ്ട്. എങ്ങനെ നല്ല നാടന്‍ ചിപ്‌സ് വീട്ടില്‍ തയാറാക്കാമെന്ന് ദൃശ്യ നിങ്ങള്‍ക്കു പറഞ്ഞു തരുന്നതായിരിക്കും. ഇനി മടിച്ചു നില്‍ക്കേണ്ട.. നേന്ത്രക്കായ ചിപ്‌സ് തയാറാക്കാനുള്ള ചേരുവകള്‍ വേഗം തയാറാക്കി വച്ചോളൂ..

Most read: ഓണത്തിന് മധുരമേകാന്‍ 4 പായസക്കൂട്ടുകള്‍

ചേരുവകള്‍

  • നേന്ത്രക്കായ : അര കിലോ
  • മഞ്ഞള്‍ പൊടി : ആവശ്യത്തിന്
  • ഉപ്പ്
  • വെളിച്ചെണ്ണ

തയാറാക്കുന്ന വിധം

നേന്ത്രക്കായ നന്നായി കഴുകി തോല്‍ കളഞ്ഞ് ഉപ്പും മഞ്ഞളും ചേര്‍ത്ത വെള്ളത്തില്‍ അല്‍പ്പനേരം മുക്കിവയ്ക്കുക. അതിനു ശേഷം നന്നായി തുടച്ചെടുത്തു കനംകുറച്ച് അരിഞ്ഞു വയ്ക്കുക. ഒരു ടീസ്പൂണ്‍ ഉപ്പും ഒരു ടീസ്പൂണ്‍ മഞ്ഞളും മൂന്നു ടേബിള്‍സ്പൂണ്‍ വെള്ളത്തില്‍ കലക്കി വയ്ക്കുക. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി അതിലേക്കു അരിഞ്ഞു വച്ചിരിക്കുന്ന നേന്ത്രക്കായ ചേര്‍ത്ത് മീഡിയം തീയില്‍ വറുക്കുക.

നേന്ത്രക്കായ നന്നായി മൊരിഞ്ഞു വരുമ്പോള്‍ കലക്കി വച്ചിരിക്കുന്ന ഉപ്പ്മഞ്ഞള്‍ വെള്ളം ഒരു ടീസ്പൂണ്‍ എണ്ണയിലേക്ക് ഒഴിച്ച് ഇളക്കി കൊടുക്കുക. എണ്ണ പതഞ്ഞുപൊങ്ങുന്നത് അവസാനിക്കുമ്പോള്‍ നേന്ത്രക്കായ ചിപ്‌സ് കോരി മാറ്റാവുന്നതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഉപ്പ് മഞ്ഞള്‍ വെള്ളം തിളച്ച എണ്ണയിലേക്ക് ഒഴിക്കുമ്പോള്‍ എണ്ണ തെറിച്ചു വീഴാതെ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്യുന്നതിന് പകരം എണ്ണയിലേക്ക് ഒരു നുള്ളു മഞ്ഞള്‍ പൊടി ചേര്‍ക്കുകയോ നേന്ത്രക്കായ അരിഞ്ഞതില്‍ മഞ്ഞള്‍പൊടി പുരട്ടിയശേഷമോ വറുത്തെടുക്കാവുന്നതാണ്. ചിപ്‌സ് കോരി മാറ്റിയ ശേഷം ഉടനെ തന്നെ അതിലേക്ക് അല്‍പം ഉപ്പ് ചേര്‍ത്ത് മിക്‌സ് ചെയ്ത് എടുക്കാവുന്നതുമാണ്.

[ of 5 - Users]
X
Desktop Bottom Promotion