For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണത്തിന് മധുരമേകാന്‍ 4 പായസക്കൂട്ടുകള്‍

|

മലയാളക്കരയിലെ ഒരു ആഘോഷവും ഒരു ഗ്ലാസ് പായസമില്ലാതെ പൂര്‍ത്തിയാവില്ല. കേരളത്തിലെ പരമ്പരാഗത രുചിക്കൂട്ടാണ് പായസങ്ങള്‍. ഓണനാളില്‍ ഗംഭീരമായ ഓണം സദ്യയും കഴിഞ്ഞ് ഒരു ഗ്ലാസ് പായസം കൂടി കുടിക്കാതെ എങ്ങനെ തൃപ്തിയോടെ കൈ കഴുകും. ഓണക്കാലം ആഘോഷക്കാലം കൂടിയാണ്. അതിനാല്‍ നിങ്ങളുടെ വീടുകളില്‍ സദ്യവട്ടങ്ങളുടെ കൂടെ ഏതാനും പായസങ്ങള്‍ കൂടി രുചിവിഭവങ്ങളുടെ കൂടെ തയാറാക്കുക.

Most read: സദ്യയില്‍ തൊട്ടുകൂട്ടാന്‍ പുളിയിഞ്ചിMost read: സദ്യയില്‍ തൊട്ടുകൂട്ടാന്‍ പുളിയിഞ്ചി

ഇതാ, നിങ്ങളുടെ ഓണ വിരുന്നിനെ കൂടുതല്‍ സവിശേഷമാക്കാന്‍ സഹായിക്കുന്ന നാലു തരം പായസത്തിന്റെ പാചകക്കുറിപ്പുകള്‍ ഇവിടെ വായിക്കൂ.

നേന്ത്രപ്പഴം- ഈന്തപ്പഴം പായസം

നേന്ത്രപ്പഴം- ഈന്തപ്പഴം പായസം

ചേരുവകള്‍

പഴുത്ത നേന്ത്രപ്പഴം ചെറുതായി അരിഞ്ഞത് - 1 കിലോ

ഈന്തപ്പഴം ചെറുതായി അരിഞ്ഞത് - കാല്‍ കിലോ

പാല്‍ - 1 ലിറ്റര്‍

നെയ്യ് - 250 ഗ്രാം

കശുവണ്ടി - 150 ഗ്രാം

ഉണക്കമുന്തിരി - 100 ഗ്രാം

കുങ്കുമപ്പൂവ് - ഒരു നുള്ള്

ഏലക്കാപ്പൊടി - 1 ടീസ്പൂണ്‍

ബദാം, പിസ്ത നുറുക്കായി പൊടിച്ചത് - 150 ഗ്രാം

പഞ്ചസാര - 1 കിലോ

തയാറാക്കേണ്ട വിധം

തയാറാക്കേണ്ട വിധം

ആദ്യം പാലില്‍ ഒരു കിലോ പഞ്ചസാരയും ഏലയ്ക്കയും ചേര്‍ത്ത് തിളപ്പിക്കുക. കുറുകുന്നതി വരെ നല്ലപോലെ ഇളക്കി കൊടുക്കണം. പായസം ഉണ്ടാക്കുന്ന പാത്രത്തില്‍ നെയ്യ് ഒഴിച്ചു ചൂടാക്കുക. ശേഷം ആ പാത്രത്തിലേക്ക് നേന്ത്രപ്പഴവും ഈന്തപ്പഴവും ഒരുമിച്ചിട്ട് നല്ലവണ്ണം വഴറ്റുക. നല്ലപോലെ മൂത്ത് വരുമ്പോള്‍ നുറുക്കി വച്ചിരിക്കുന്ന ബദാം, പിസ്ത, കശുവണ്ടി, ഉണക്കമുന്തിരി എന്നിവ ചേര്‍ത്ത് ഒരു മിനിറ്റ് നല്ലപോലെ മൂപ്പിക്കുക. ശേഷം തിളപ്പിച്ച് കുറുക്കി വച്ചിരിക്കുന്ന പാല്‍ ഇതിലേക്ക് ഒഴിക്കുക. വീണ്ടും നല്ലപോലെ തിളപ്പിക്കുക. ശേഷം തീ അണച്ച് അതിലേക്ക് കുങ്കുമപ്പൂവ് വിതറുക. സ്വാദൂറും നേന്ത്രപ്പഴം ഈന്തപ്പഴം പായസം ഇപ്പോള്‍ തയാറായി.

കടലപ്രഥമന്‍

കടലപ്രഥമന്‍

ചേരുവകള്‍

കടലപ്പരിപ്പ് - 150 ഗ്രാം

ശര്‍ക്കര - 300 ഗ്രാം

തേങ്ങാപ്പാല്(ഒന്നാം പാല് - ഒരു കപ്പ്

രണ്ടാം പാല് - മൂന്നു കപ്പ്

നേര്‍ത്ത മൂന്നാം പാല് - രണ്ട് കപ്പ്

ഏലക്ക പൊടി - സ്വാദിന്

ചുക്കുപൊടി - ഒരു നുള്ള്

ചൗവ്വരി കുതിര്‍ത്തത്

തേങ്ങാക്കൊത്ത്(ചെറുതായി നുറുക്കിയത് - ഒരു ടേബിള്‍ സ്പൂണ്‍

അണ്ടിപ്പരിപ്പ് (പൊട്ടിച്ചത് - രണ്ട് ടേബിള്‍ സ്പൂണ്‍

നെയ്യ് - രണ്ട് ടേബിള്‍ സ്പൂണ്‍

തയാറാക്കേണ്ട വിധം

തയാറാക്കേണ്ട വിധം

കടലപ്പരിപ്പ് വേവിച്ച് മിക്‌സിയില്‍ അടിച്ചെടുക്കുക. കുറച്ച് വെള്ളമൊഴിച്ച് ശര്‍ക്കര പാനീയമാക്കി അരിച്ചെടുത്ത് കടലപ്പരിപ്പും ചേര്‍ത്ത് ഒന്നര സ്പൂണ്‍ നെയ്യും ഒഴിച്ച് വരട്ടുക. ഇതിലേക്ക് കുതിര്‍ത്ത ചൗവ്വരിയും മൂന്നാം പാലും ഒഴിച്ച് തിളപ്പിക്കുക. രണ്ടാംപാലില്‍ ഏലക്കാപൊടിയും ചുക്കുപൊടിയും കലക്കി ഒഴിച്ച് പായസം തിളച്ച് പാകമാകുമ്പോള്‍ വാങ്ങി ഒന്നാം പാല് ഒഴിക്കുക. തേങ്ങാക്കൊത്തും അണ്ടിപ്പരിപ്പും നെയ്യില്‍ വറുത്തിടുക.

പാലട പായസം

പാലട പായസം

ചേരുവകള്‍

അരി അട - അര കപ്പ്

തേങ്ങാ പാല്‍ - മൂന്നു കപ്പ്

പഞ്ചസാര - അര കപ്പ്

ഏലയ്ക്കാ പൊടി - കാല്‍ ടീസ്പൂണ്‍

അണ്ടിപ്പരിപ്പ് - 25 ഗ്രാം

കിസ്മിസ് - 25 ഗ്രാം

നെയ്യ് - അര ടീസ്പൂണ്‍

തയാറാക്കേണ്ട വിധം

തയാറാക്കേണ്ട വിധം

ചൂടാക്കിയ വെള്ളത്തില്‍ അട കുതിര്‍ത്തു വയ്ക്കുക. കുതിര്‍ത്ത അട സാദാ വെള്ളത്തില്‍ രണ്ടു മൂന്നു തവണ കഴുകി എടുക്കുക. അട തമ്മില്‍ ഒട്ടിപ്പിടിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. വെള്ളം ഒഴിവാക്കുക.

മൂന്നു കപ്പ് പാല്‍ നന്നായി ചൂടാക്കുക. അതിലേക്ക് കഴുകി വെച്ച അട തീ കുറച്ചിവച്ച് ഇട്ടു വേവിക്കുക. അട നല്ലതുപോലെ കട്ടിയില്ലാതാകുന്നതു വരെ വേവിക്കണം. ഇതിലേക്ക് പഞ്ചസാരയും ചേര്‍ത്ത് കുറച്ചു നേരം കൂടി ഇളം നിറമാകുന്നതു വരെ വേവിക്കുക. ഇതിലേക്ക് ഏലയ്ക്കാ പൊടി ചേര്‍ത്ത് ഇളക്കിയ ശേഷം തീ അണയ്ക്കുക.

നെയ്യ് ചൂടാക്കി അതിലേക്ക് അണ്ടിപ്പരിപ്പും കിസ്മിസും ചേര്‍ത്ത് കുറച്ചുനേരം ഇളക്കിയെടുക്കുക. ഇത് പായസത്തിലേക്ക് ചേര്‍ക്കണം. 10-15 മിനിറ്റിന് ശേഷം അര ടീ സ്പൂണ്‍ നെയ്യ് കൂടി ചേര്‍ത്ത് ഇളക്കുക. മധുരമേറും പാലട പായസം ഇപ്പോള്‍ തയാര്‍.

ചെറുപയര്‍ പരിപ്പ് പായസം

ചെറുപയര്‍ പരിപ്പ് പായസം

ചേരുവകള്‍

ചെറുപയര്‍ - കാല്‍കിലോ

കറുത്ത ശര്‍ക്കര - കാല്‍ കിലോ

ചൗവരി- 50 ഗ്രാം

തേങ്ങാപ്പാല്‍ - ആവശ്യത്തിന്

പശുവിന്‍ പാല്‍ - ആവശ്യത്തിന്

ഏലയ്ക്ക - 2 എണ്ണം

ചുക്കുപൊടി ആവശ്യത്തിന്

ജീരകം - ആവശ്യത്തിന്

നെയ്യ് - 100 ഗ്രാം

അണ്ടിപ്പരിപ്പ് - ആവശ്യത്തിന്

മുന്തിരി- ആവശ്യത്തിന്

തയാറാക്കേണ്ട വിധം

തയാറാക്കേണ്ട വിധം

ചെറുപയര്‍ പരിപ്പ് നെയ്യൊഴിച്ച് ബ്രൗണ്‍ നിറം ആകുന്നതു വരെ വറുക്കുക. രണ്ടാം പാല്‍ പിഴിഞ്ഞൊഴിച്ച് വേവിക്കുക. നന്നായി വെന്തുകഴിഞ്ഞാല്‍ വേവിച്ച ചൗവരി കൂടി ചേര്‍ത്ത് ഇളക്കുക. ചെറുചൂടില്‍ ഉരുക്കിയെടുത്ത ശര്‍ക്കരപ്പാനി ഒഴിച്ച് തിളപ്പിക്കുക. ഒന്നാം പാല്‍ ഒഴിച്ച് ഇളക്കിയ ശേഷം സ്റ്റൗ ഓഫ് ചെയ്യുക. നെയ്യൊഴിച്ച് വറുത്ത അണ്ടിപ്പരിപ്പും മുന്തിരിങ്ങയും ചേര്‍ത്തിളക്കുക. ചെറുപയര്‍ പരിപ്പ് പായസം തയാര്‍.

English summary

Onam Recipes: Easy Payasam Recipes For Onam

Onam recipes in malayalam: No feast in Kerala is complete without a bowl full of payasam. Here are 4 kinds of payasam that you can cook at home to make your Onam extra sweet.
X
Desktop Bottom Promotion