ഓണസദ്യക്ക് കായ വറുത്തത് തയ്യാറാക്കാം

By: Sajith K S
Subscribe to Boldsky

കായവറുത്തതില്ലാതെ ഒരു ഓണത്തെക്കുറിച്ച് സങ്കല്‍പ്പിക്കാന്‍ പോലുമാവില്ല മലയാളിക്ക്. ഏത് പ്രായക്കാര്‍ക്കും എപ്പോഴും ഇഷ്ടപ്പെടുന്ന ഒന്നാണ് കായവറുത്തത്. പച്ചക്കായയാണ് ഇതിന് സാധാരണയായി ഉപയോഗിക്കുന്നത്. പലരും ബനാന ചിപ്‌സ് എന്ന് പറയുമ്പോള്‍ കടയിലേക്ക് ഓടുന്നതാണ് ശീലം. എന്നാല്‍ ഇനി ഒരിക്കലും ചിപ്‌സിനായി കടയിലേക്ക് ഓടേണ്ട ആവശ്യം വരില്ല.

കാരണം നമുക്ക് നല്ല സ്വാദിഷ്ഠമായ രീതിയില്‍ കായ ചിപ്‌സ് തയ്യാറാക്കാം. ഇത് ആരോഗ്യത്തിനും ഉത്തമമാണ് എന്നതാണ് ഇതിന്റെ പ്രത്യേകത. തൊലി കളഞ്ഞ കായയാണ് ഇതിനായി ഉപയോഗിക്കുക. ഇനി വീട്ടില്‍ നല്ല സ്വാദിഷ്ഠമായ കായ ചിപ്‌സ് നമുക്ക് തയ്യാറാക്കി നോക്കാം.

ബനാന ചിപ്‌സ് റെസിപ്പി വീഡിയോ

ഓണസദ്യക്ക് കായ വറുത്തത് തയ്യാറാക്കാം
കായ ചിപ്‌സ് റെസിപി | എങ്ങനെ കായ ചിപ്‌സ് ഉണ്ടാക്കാം | പച്ചക്കായ ചിപ്‌സ് റെസിപ്പി
കായ ചിപ്‌സ് റെസിപി | ഇന്ത്യന്‍ സ്‌നാക്‌സ് റെസിപി | എളുപ്പത്തില്‍ പച്ചക്കായ റെസിപ്പി | ബനാന ചിപ്‌സ് വീഡിയോ റെസിപി
Prep Time
5 Mins
Cook Time
20M
Total Time
25 Mins

Recipe By: ഹേമ സുബ്രഹ്മണ്യന്‍

Recipe Type: സ്‌നാക്‌സ്

Serves: 2

Ingredients
 • പച്ചക്കായ

  എണ്ണ വറുക്കാന്‍ പാകത്തിന്

  ഉപ്പ് പാകത്തിന്

  മുളക് പൊടി അരടീസ്പൂണ്‍

  മഞ്ഞള്‍പ്പൊടി ഒരു നുള്ള്

Red Rice Kanda Poha
How to Prepare
 • 1. പച്ചക്കായ ചെറുതായി അരിയുക.

  2. ഒരു ചട്ടിയില്‍ അല്‍പം എണ്ണ ചൂടാക്കുക. എണ്ണ നന്നായി തിളച്ചെന്ന് ഉറപ്പ് വരുത്തണം.

  3. പതുക്കെ പതുക്കെയായി കായ തിളച്ച എണ്ണയിലേക്ക് ഇടുക. ഗോള്‍ഡന്‍ നിറമാകുമ്പോള്‍ അത് വാങ്ങിവെക്കണം.

  4. ഒരു ചെറിയ പാത്രത്തില്‍ അല്‍പം ഉപ്പ്, മുളക് പൊടി, മഞ്ഞള്‍പ്പൊടി എന്നിവ മിക്‌സ് ചെയ്യുക.

  5. ഇത് വറുത്ത് കോരിയ കായയുടെ മുകളിലേക്ക് തൂവുക.

  6. നല്ല സ്വാദിഷ്ഠമായ കായ ചിപ്‌സ് റെഡി.

Instructions
 • 1. വളരെ കനം കുറച്ച് മാത്രമേ കായ അരിയാന്‍ പാടുകയുള്ളൂ.
 • 2. വറുക്കുന്നതിനു മുന്‍പ് എണ്ണ നല്ലതു പോലെ ചൂടായെന്ന് ഉറപ്പ് വരുത്തണം. 3. എണ്ണയിലേക്ക് കായ കഷ്ണങ്ങള്‍ ഇടുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം.
Nutritional Information
 • സെര്‍വിങ് സൈസ് - 1 കപ്പ്
 • കലോറി - 519 cal
 • കൊഴുപ്പ് - 34 g
 • പ്രോട്ടീന്‍ - 2.3 g
 • കാര്‍ബോഹൈഡ്രേറ്റ് - 58 g
 • ഷുഗര്‍ - 35 g

സ്റ്റെപ് ബൈ സ്റ്റെപ്- ബനാന ചിപ്‌സ് റെസിപ്പി

1. പച്ചക്കായ ചെറുതായി അരിയുക.

ഓണസദ്യക്ക് കായ വറുത്തത് തയ്യാറാക്കാം

2. ഒരു ചട്ടിയില്‍ അല്‍പം എണ്ണ ചൂടാക്കുക. എണ്ണ നന്നായി തിളച്ചെന്ന് ഉറപ്പ് വരുത്തണം.

ഓണസദ്യക്ക് കായ വറുത്തത് തയ്യാറാക്കാം

3. പതുക്കെ പതുക്കെയായി കായ തിളച്ച എണ്ണയിലേക്ക് ഇടുക. ഗോള്‍ഡന്‍ നിറമാകുമ്പോള്‍ അത് വാങ്ങിവെക്കണം.

ഓണസദ്യക്ക് കായ വറുത്തത് തയ്യാറാക്കാം

4. ഒരു ചെറിയ പാത്രത്തില്‍ അല്‍പം ഉപ്പ്, മുളക് പൊടി, മഞ്ഞള്‍പ്പൊടി എന്നിവ മിക്‌സ് ചെയ്യുക.

ഓണസദ്യക്ക് കായ വറുത്തത് തയ്യാറാക്കാം
ഓണസദ്യക്ക് കായ വറുത്തത് തയ്യാറാക്കാം
ഓണസദ്യക്ക് കായ വറുത്തത് തയ്യാറാക്കാം

5. ഇത് വറുത്ത് കോരിയ കായയുടെ മുകളിലേക്ക് തൂവുക.

ഓണസദ്യക്ക് കായ വറുത്തത് തയ്യാറാക്കാം

6. നല്ല സ്വാദിഷ്ഠമായ കായ ചിപ്‌സ് റെഡി.

ഓണസദ്യക്ക് കായ വറുത്തത് തയ്യാറാക്കാം
[ 3.5 of 5 - 86 Users]
Subscribe Newsletter