2018 മേയ്; മേടം രാശിക്കാർക്ക് എങ്ങനെ?

Posted By: Prabhakumar TL
Subscribe to Boldsky

ജ്യോതിഷത്തെ അടിസ്ഥാനമാക്കി വിവിധ രീതികളിലാണ് ഭാവിഫല പ്രവചനങ്ങൾ നടത്തുന്നത്. ദിവസഫലം, വാരഫലം, മാസഫലം, വാർഷികഫലം എന്നിങ്ങനെ ചെറിയ സമയ ഖണ്ഡങ്ങളായും, പൊതു സവിശേഷതകളെ അടിസ്ഥാനപ്പെടുത്തി ഒരു ആയുസ്സിന്റെ മൊത്തത്തിലുള്ള ഏകദേശ വിവരണമായും ഈ പ്രവചനങ്ങൾ നടത്തപ്പെടുന്നു. ഒരോ ദിവസത്തെയും കാര്യങ്ങൾ മുൻകൂട്ടി പ്രവചിക്കുന്നതിൽനിന്നും വിഭിന്നമാണ് മാസഫലപ്രവചനം. ഇതിൽ സമയധാരയിലെ ഏറ്റവും പൊതുവായ സംഭവങ്ങൾ വിവരിക്കപ്പെടുന്നു.

വരുന്ന മേയ് മാസത്തിൽ മേടം രാശിയിൽ നിലകൊള്ളുന്ന നാളുകാർക്ക് പൊതുവിൽ എന്തൊക്കെ മാറ്റങ്ങളാണ് സ്‌നേഹം, ജീവിതവൃത്തി, ആരോഗ്യം, സൗഭാഗ്യം എന്നിങ്ങനെ എല്ലാ മേഖലകളിലും സംഭവിക്കാനിരിക്കുന്നതെന്ന് അറിയാൻ ശ്രമിക്കുകയാണ് ശാസ്ത്രീയമായ അവലോകനത്തിൽകീഴിൽ ഇവിടെ അവലംബിച്ചിരിക്കുന്നത്. ഈ രാശിയിലുള്ള ആളുകൾ പൊതുവെ നേതൃനിരകളിൽ നിലകൊള്ളുവാനോ, വിഷയങ്ങളിൽ നേതൃസ്ഥാനം കൈക്കൊള്ളുവാനോ ആഗ്രഹിക്കുന്നവരും, ഭൂരിഭാഗവും അങ്ങനെ ആയിരിക്കുന്നവരുമാണ്. ഏതൊരു പ്രവർത്തനത്തെയും സ്വയമേവ ഏറ്റെടുത്ത് നടത്തുവാൻ തുനിയുന്ന ഇവർ ഭാവിയിലെ വരുംവരായ്കകളെക്കുറിച്ച് ആലോചിച്ച് സമയം കളയാറില്ല. ഏറ്റെടുക്കുന്ന തീരുമാനം തെറ്റായിരുന്നാൽപ്പോലും ഈ രാശിക്കാർ മുന്നോട്ടുവച്ച കാൽ പിന്നിലേക്ക് വലിക്കാറില്ല. അതിനാൽ, ഒരു മാസത്തെ കാര്യങ്ങൾ മുൻകൂട്ടി അറിയുന്നതിന് വളരെയേറെ പ്രാധാന്യമുണ്ട്.

aries

ചെയ്യുന്ന ഏതൊരു പ്രവർത്തിയിലും പുതുതായി എന്തെങ്കിലും അവതരിപ്പിക്കുന്നതിനും മുൻകൈയെടുക്കുന്നതിനുമുള്ള ഒരു മാർഗ്ഗം മേടം രാശിക്കാർ കണ്ടെത്തും. സ്വതന്ത്രരും ആദരണീയരുമാണ് ഈ രാശിയിൽപ്പെടുന്ന ഓരോ വ്യക്തിയും. സർഗ്ഗാത്മകമായി എന്തെങ്കിലും സൃഷ്ടിക്കുവാൻ ഇവർ വളരെയധികം ഇഷ്ടപ്പെടുന്നു, മറ്റൊരുതരത്തിൽ പറയുകയാണെങ്കിൽ, ഈ രാശിക്കാരിൽ ക്ഷമ അല്പം കുറവാണ്. ഈ രാശിയെ അടക്കിവാഴുന്നത് ചൊവ്വാഗ്രഹവും പഞ്ചഭൂതങ്ങളിൽ ഒന്നായ അഗ്നിയുമാണ്. അതുകൊണ്ടാണ് ഈ രാശിയിൽ ജനിച്ച വ്യക്തികൾ വളരെയധികം ചുറുചുറുക്കും, ഉത്സാഹവും ഉള്ളവരാണ് എന്നതുപോലെ കോപവും വികാരതീവ്രതയുള്ളവരായും കാണപ്പെടുന്നത്.

ആയുരാരോഗ്യ സൗഭാഗ്യം

മേടം രാശിയിൽ ജനിച്ച എല്ലാ വ്യക്തികളും ഈ മാസം ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. കാര്യങ്ങൾ സാവധാനവും എന്നാൽ ക്രമാനുഗതമായും മെച്ചപ്പെടും എന്നതുകൊണ്ട് ആശങ്കപ്പെടേണ്ട കാര്യമില്ല. മേയ് ഒരു ഭാഗ്യമാസമായതുകൊണ്ട് ആരോഗ്യത്തിന്റെ പേരിൽ ആതുരാലയങ്ങളിൽ ചിലവാക്കേണ്ടിവരുന്ന തുക തിരികെ ലഭിക്കുമെന്നാണ് കാണുന്നത്. സാമ്പത്തികാഭിവൃദ്ധിയെ സംബന്ധിച്ചാണെങ്കിൽ, പണം വന്നുകയറും, അതുപോലെതന്നെ വിലപിടിച്ച സാധനങ്ങൾ വാങ്ങുന്നതിലുള്ള ആവശ്യകത കൂടുകയും ചെയ്യും. ചുരുക്കത്തിൽ, ഈ രാശിക്കാരുടെ സാമ്പത്തികനിലയും വരുമാന സ്രോതസ്സുകളും മൊത്തത്തിൽ മെച്ചപ്പെടും.

തൊഴിൽസംരംഭം

തൊഴിൽപരമായ കാര്യങ്ങളിൽ അഭിലഷണീയത ഈ മാസത്തെ ഗ്രഹസംയോഗത്തിൽ കാണുന്നില്ല. ജോലികളൊക്കെ നല്ല പൊരുത്തത്തിൽ ആയിരുന്നാലും, വിജയംനേടുന്ന കാര്യത്തിൽ ഈ രാശിക്കാർ പല ബുദ്ധിമുട്ടുകളെയും നേരിടേണ്ടിവരും. മാസം മുഴുവനും സ്വപ്രയത്‌നങ്ങൾ പാഴായിപ്പോകുന്നതായി അനുഭവപ്പെടാം. യാത്രകളുടെ കാര്യത്തിലാണെങ്കിൽ, ഉദ്ദിഷ്ട ഫലസിദ്ധിയും കാണുന്നില്ല. മൊത്തത്തിൽ വീക്ഷിക്കുകയാണെങ്കിൽ, ഈ മാസത്തിൽ ലാഭവും നേട്ടവും ഉണ്ടാകുന്നതായാണ് കാണപ്പെടുന്നത്.

സാമ്പത്തികത

പണം ഉണ്ടാക്കുന്ന കാര്യത്തിൽ ഏറ്റവും ലാഭകരമായ അവസരങ്ങൾ നൽകുവാൻ കഴിയുന്ന ഒന്നാന്തരം മാസമാണിത്. സുഹൃത്തുക്കളിലൂടെയും, ബന്ധുക്കളിലൂടെയും, മറ്റ് പല തരത്തിലുള്ള സഹപ്രവർത്തകരിൽനിന്നും ഗണ്യമായ ലാഭം നിങ്ങളുടെ മാർഗ്ഗത്തിൽ എത്തിച്ചേരും. ഗതാഗതവ്യവസായത്തിലെ എല്ലാ മേഖലകളിൽപ്പെട്ടവർക്കും മേയ് മാസം വളരെ പ്രയോജനകരമായിരിക്കും. മൊത്തത്തിൽ വീക്ഷിക്കുകയാണെങ്കിൽ ലാഭവും നേട്ടവും വൈകാതെതന്നെ നിങ്ങളിൽ എത്തിച്ചേരും.

സ്‌നേഹജീവിതം

സ്‌നേഹത്തിന്റെ ഗ്രഹമായ ശുക്രൻ നിങ്ങളുടെ രാശിയിൽ നിലകൊള്ളുന്നതുകൊണ്ട് സൗന്ദര്യവും ആകർഷണീയതയുമുള്ള വ്യക്തിത്വംകൊണ്ട് മറ്റുള്ളവരെ നിങ്ങൾ ലാഘവത്തിൽ വശീകരിക്കുമെന്നാണ് കാണുന്നത്. ലാവണ്യവും ഉല്ലാസഭരിതവുമായ പെരുമാറ്റംകൊണ്ട് കാര്യങ്ങളെ നേടാനാകും എന്നതിനാൽ, അനാവശ്യമായ കടന്നുകയറ്റത്തിന്റെയൊന്നും ആവശ്യം വരുന്നില്ല. ബന്ധങ്ങളുടെ കാര്യത്തിൽ നോക്കിയാൽ, നിങ്ങളുടെ കമിതാവിനോടോ ജീവിതപങ്കാളിയോടോ വളരെ രസകരമായ അനുഭവമാണ് കാണുന്നത്. മാത്രമല്ല നിങ്ങളുടെ പങ്കാളിയെ സംബന്ധിച്ച് നിങ്ങളിൽ മതിപ്പുളവാക്കാൻ ശ്രമിക്കും എന്നതുകൊണ്ട്, നല്ല സ്വരച്ചേർച്ചയിൽ ആയിരിക്കും. അവിവാഹിതർ തങ്ങളെ സാമ്പത്തികമായി സഹായിക്കാൻ കഴിവുളള വ്യക്തികളുമായി സ്‌നേഹബന്ധത്തിൽ ഏർപ്പെടും.

ഭാഗ്യദിനം, സംഖ്യ, വർണ്ണം

നിങ്ങളുടെ രാശിയിലെ ഈ മാസത്തെ ഭാഗ്യസംഖ്യകൾ; 6, 18, 41, 77, 83 എന്നിവയാണ്. ഭാഗ്യദിനങ്ങൾ; 2, 3, 11, 12, 13, 21, 22, 29, 30, 31 എന്നിവയും, ഭാഗ്യവർണ്ണങ്ങൾ; വെള്ള, നാരങ്ങപ്പച്ച, മരതകപ്പച്ച എന്നിവയുമാണ്.

Read more about: zodiac sign
English summary

May 2018 Horoscope Predictions For Aries

May 2018 Horoscope Predictions For Aries, Read more to know about
Story first published: Tuesday, May 1, 2018, 1:00 [IST]