ദിവസഫലം (7 -4 -2018 )

Posted By: Jibi Deen
Subscribe to Boldsky

വ്യക്തിപരവും തൊഴില്‍പരവുമായ കാര്യങ്ങളെക്കുറിച്ച് ഒരു മുന്‍ധാരണ ഉണ്ടാകുവാന്‍ ഈ ഭാവിഫലങ്ങള്‍ നമ്മെ പ്രാപ്തരാക്കുന്നു. മാത്രമല്ല, ഭാവിയില്‍ ഉണ്ടായേക്കാവുന്ന ദോഷഫലങ്ങളെ കണ്ടെത്തി, അവയൊന്നും ബാധിക്കാതെ ഒഴിഞ്ഞുമാറിപ്പോകുവാനുള്ള കൗശലവും ഭാവിപ്രവചനങ്ങള്‍ നമുക്ക് നല്‍കുന്നു.

ഓരോ രാശിയിലെയും നാളുകാര്‍ക്കുവേണ്ടിയുള്ള ദിവസഫലങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു.

ഏരീസ് (മേടം രാശി )ജാതകം

ഏരീസ് (മേടം രാശി )ജാതകം

നിങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്.നിങ്ങൾ കൂടുതൽ സമ്മർദ്ദത്തിൽ ആകുകയും ചെയ്യും.അതിനെക്കുറിച്ചു ഓർത്തു നിങ്ങൾ കൂടുതൽ സ്ട്രെസ്സിൽ ആകും.നിങ്ങൾ അതിനെ മറികടക്കാനായി പലരെയും കാണുകയും ഉയർന്ന മാനദണ്ഡങ്ങൾ വയ്ക്കുകയും ചെയ്യും.ഈ വ്യക്തി നിങ്ങൾക്ക് അത്രയും വേണ്ടപ്പെട്ട ആളാണ്.അതിനാൽ നിങ്ങൾ സമ്മർദ്ദം വഹിക്കുകയും അവരെ പ്രീതിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യും.തുടങ്ങിയ കാര്യം പൂർത്തിയാക്കുക.അതോടൊപ്പം നിങളുടെ ആവശ്യങ്ങൾക്കും പ്രതീക്ഷയ്‌ക്കും മുൻ‌തൂക്കം നൽകുക

ടോറസ് (ഇടവം രാശി )

ടോറസ് (ഇടവം രാശി )

നിങ്ങൾ ഒരാൾക്ക് ചെയ്തുകൊടുത്ത കാര്യത്തിൽ മോശം അല്ലെങ്കിൽ കുറ്റബോധം തോന്നാം.നിങ്ങൾ സത്യസന്ധനായ വ്യക്തിയാണെങ്കിൽ നിങ്ങൾക്ക് അതിൽ വളരെ മോശം തോന്നും.നിങ്ങൾ എന്ത് ഭേദഗതിയും വരുത്താൻ തയ്യാറാകും.അത് ആവശ്യമുണ്ടോ എന്ന് ചിന്തിക്കുക.നിങ്ങൾ ഒന്നും മോശമായി ചെയ്തിട്ടില്ല.അതിനാൽ വൈകാരികമായി ആ വ്യക്തിയെ ഡീൽ ചെയ്യേണ്ടതുണ്ടോ എന്ന് ആലോചിക്കുക.ഇത് മറ്റാർക്കെങ്കിലും സംഭവിച്ചാൽ എങ്ങനെയിരിക്കും എന്ന് ചിന്തിക്കുക .അപ്പോൾ നിങ്ങൾക്ക് കൂടുതൽ വ്യക്തത കിട്ടും

 ജെമിനി (മിഥുനം രാശി )

ജെമിനി (മിഥുനം രാശി )

ഗേറ്റിനടുത്തു ഒരു ജോക്കർ നിൽക്കുന്നതു പോലെയാണ് നിങ്ങളുടെ അവസ്ഥ.ഗേറ്റ് വഴി കടന്നു പോകുന്നത് ആരെന്നു നിങ്ങൾ കാണുന്നില്ല.സംഭവിക്കാൻ പോകുന്നതിനെക്കുറിച്ചു ശ്രദ്ധിക്കുക.നിങ്ങൾ വാതിൽക്കൽ തന്നെയുണ്ട്.പക്ഷെ കൂടുതൽ ശ്രദ്ധ കൊടുത്തു ചുറ്റും നിരീക്ഷിക്കുകയും അടുത്ത് ചെയ്യാൻ പോകുന്ന കാര്യത്തിൽ കൂടുതൽ ശ്രദ്ധയും നിങ്ങൾക്ക് ആവശ്യമാണ്.നിങ്ങൾ മറ്റുള്ള കാര്യത്തിൽ നിന്നും ശ്രദ്ധ അകറ്റി കാര്യങ്ങൾ നിരീക്ഷിക്കുക.സംഭവിക്കുന്ന കാര്യം നിങ്ങൾക്ക് മനസ്സിലായാൽ തീർച്ചയായും വിജയത്തിലേക്ക് നിന്നാൽ എത്തും.

ക്യാൻസർ (കർക്കിടകം രാശി )

ക്യാൻസർ (കർക്കിടകം രാശി )

നിങ്ങൾ കൂടുതൽ വൈകാരികമാകുന്നത് അസാധാരണമല്ല.നിങ്ങൾ വളരെ സെന്സിറ്റിവ് ആയ വ്യക്തികളാണ്.എന്തും നിങ്ങളെ ആഴത്തിൽ മുറിവേൽപ്പിക്കും.മറ്റുള്ളവരുടെ ചെറിയ വൈബ്രേഷൻ തന്നെ നിങളെ വികാരത്തിന്റെ തീവ്രതയിൽ എത്തിക്കും.ഒരു സാഹചര്യം മറികടക്കാനായി നിങ്ങൾ സ്വയം സമ്മർദ്ദത്തിലാകുന്നു.ഇപ്പോൾ അത് നിങ്ങളുടെ ഒരു വലിയ സ്വപ്‍നം സാക്ഷാത്കരിക്കാനാണ്.നിങ്ങൾക്ക് തോന്നുന്നത് സ്വയം മനസ്സിലാക്കാൻ ശ്രമിക്കുക.അത് നിങ്ങളെ മുന്നോട്ട് നയിക്കും.

ലിയോ (ചിങ്ങം രാശി )

ലിയോ (ചിങ്ങം രാശി )

നിങ്ങൾ എത്ര നല്ലവനും ശക്തനും ആണെങ്കിലും ചില അഴുക്കുകൾ നിങ്ങളിൽ ഉണ്ട്.ഒരിക്കൽ അഴുക്ക് കയറിയാൽ എല്ലാ പൊടികളും അതിന്റെ ചേമ്പറിൽ അടിയുന്നത് പോലെ ഇത് നിങ്ങളുടെ ശക്തി ക്ഷയിപ്പിക്കുന്നു.അതിനാൽ അഴുക്ക് മാറ്റി കൂടുതൽ ശക്തനാകുക.ഒരു പ്രത്യേക പാതയിലൂടെ സഞ്ചരിക്കുമ്പോൾ നിങ്ങൾ കൂടുതൽ ശക്തനാക്കേണ്ടതുണ്ട്.അതിനാൽ ദീർഘ നിശ്വാസം എടുത്തു പുതിയ തുടക്കം ആയി മുന്നേറുക

വിർഗോ (കന്നി രാശി )

വിർഗോ (കന്നി രാശി )

നിങ്ങൾ പൂർണ്ണത ആഗ്രഹിക്കുന്ന ആളാണ്.എന്നാൽ ഇത് മനസ്സിന്റെ ഒരു അവസ്ഥയാണെന്നും യഥാർത്ഥത്തിൽ ഇല്ലാത്തതാണെന്നും നിങ്ങൾ മനസ്സിലാക്കണം.ഒരുപാട് കാര്യങ്ങൾ മെച്ചപ്പെട്ടവയായി ഉണ്ട്.ഇത് മനസ്സിലാക്കി പുതിയ സംരംഭത്തിലേക്ക് കാലൂന്നുക.നിങ്ങൾക്ക് പറ്റുന്ന വിധത്തിൽ പൂർണ്ണനാകുക.എല്ലാ കാര്യങ്ങളും പെർഫെക്റ്റ് എന്ന് നോക്കാതെ അതിന്റെ മറ്റു വശങ്ങളും ചിന്തിക്കുക.നിങ്ങളുടെ ഹൃദയത്തെ നയിച്ച് അതിൽ മുന്നിട്ട് നിൽക്കുന്ന കാര്യങ്ങൾ പെർഫെക്ട് ആക്കാൻ ശ്രമിക്കുക

ലിബ്ര (തുലാം രാശി )

ലിബ്ര (തുലാം രാശി )

നിങ്ങൾ മറ്റുള്ളവർക്ക് ഉപദേശം കൊടുക്കുന്നത് അവർ ചെവിക്കൊള്ളുന്നില്ല എന്നത് മോശമായി കരുതണ്ട കാര്യമില്ല.നിങ്ങളുടെ അനുഭവത്തിൽ നിന്നുള്ള വളരെ നല്ല ഉപദേശമാണ് നൽകിയത് എന്ന് മനസിലാക്കുക.നിങ്ങൾ വളരെ ബുദ്ധിശാലിയും ഉൾക്കാഴച ഉള്ളവരുമാണ്.നിങ്ങളുടെ മാത്രം അനുഭവങ്ങളാണ് നിങ്ങളുടെ വ്യക്തിത്വവും ജീവിതവും.നിങ്ങളുടെ പശ്ചാത്തലം,കഴിവുകൾ,എല്ലാം മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാണ്.അതുകൊണ്ട് തന്നെ നിങ്ങൾക്ക് ആകുന്നത് മറ്റുള്ളവർക്ക് ചെയ്യാനാകില്ല.നിങ്ങൾക്ക് സാധിക്കുന്നത് ചെയ്യുക. മറ്റുള്ളവർ അവരുടെ പാത കണ്ടെത്തട്ടെ

സ്കോർപിയോ (വൃശ്ചികം രാശി)

സ്കോർപിയോ (വൃശ്ചികം രാശി)

നിങ്ങൾ ഇപ്പോൾ കുറച്ചു വൈകാരികത അനുഭവിക്കുന്നുണ്ടാകും.നിങ്ങളുടെ വികാരങ്ങളും ചിന്തകളും നിങ്ങളെ കുഴപ്പത്തിലാക്കുകയും അപ്‌സെറ്റ് ആക്കുകയും ചെയ്യുന്നു.നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായ ചില കാര്യങ്ങളെക്കുറിച്ചു ചിന്തിക്കുന്നതിനാലാണ് ഇപ്പോൾ നിങ്ങൾ വൈകാരികമായി വിഷമിക്കുന്നത്.വിമാനത്തിലെന്നപോലെ നിങ്ങൾ വളരെ പെട്ടെന്ന് തന്നെ ഈ വികാരത്തിൽ നിന്നും പറന്നകലും.

സാഗേറ്റേറിയസ് (ധനു രാശി )

സാഗേറ്റേറിയസ് (ധനു രാശി )

നിങ്ങൾ വളരെ അടുത്തുള്ള ഒരാളുടെ പാതയിൽ നിന്നും അല്പം മാറി നികുക.ആ ബന്ധം അവസാനിപ്പിക്കുക എന്നല്ല ഇത് അർത്ഥമാക്കുന്നത്.നിങ്ങൾ വ്യത്യസ്തനാണ് എന്ന് മനസ്സിലാക്കാനായി ഒരു ഇടവേള എടുക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്.ഇത് നിങ്ങൾക്കും ചില കടമ്പകൾ കടക്കാൻ നല്ലൊരു അവസരമാണ്.ഇത് നിങ്ങൾക്ക് അതിരുകൾക്ക് അപ്പുറം കടക്കാൻ കൂടുതൽ പ്രചോദനം നൽകും.

കാപ്രികോൺ (മകരം രാശി )

കാപ്രികോൺ (മകരം രാശി )

ഒരു ബന്ധത്തിൽ നിന്നും നിങ്ങൾക്ക് വേണ്ട കാര്യം അംഗീകരിക്കാൻ നിഗ്നൽ ഭയക്കും.നിങ്ങളുടെ തന്നെ ആവശ്യങ്ങൾ കാരണം ഈ വ്യക്തിയെ അകറ്റാൻ നിങ്ങൾ പേടിക്കുന്നു.എന്നാൽ ഇത് നിങ്ങളുടെ ആവശ്യമാണ് എങ്കിൽ പേടിക്കാതെ അത് പറയുക.അല്ലെങ്കിൽ നിങ്ങൾക്ക് അത് ലഭിക്കാതെ വരികയും നിങ്ങൾ സംതൃപ്തൻ അല്ലാതിരിക്കുകയും ചെയ്യും.അത് നിങ്ങളുടെ പ്രതീക്ഷയെ ബാധിക്കുകയും ചെയ്യും. അതിനാൽ ഇപ്പോൾ തന്നെ നിങ്ങളുടെ ആവശ്യങ്ങളും ആഗ്രഹവും തുറന്നു പറയുക.

അക്വറിയസ് (കുംഭം രാശി )

അക്വറിയസ് (കുംഭം രാശി )

നിങ്ങളുടെ ലക്‌ഷ്യം കൈവരിക്കാനായി നിങ്ങൾക്ക് ഒരു നിക്ഷേപകനെയോ,പങ്കാളിയെയോ ആവശ്യമുണ്ട്.നിങ്ങളുടെ സംരംഭത്തെ ഈ വ്യക്തി വിശ്വസിക്കാനായി നിങ്ങൾ ആഗ്രഹിക്കും.എന്നാൽ അതിന്റെ ആവശ്യമില്ല എന്ന് മനസിലാക്കുക. നിങ്ങളുടെ കഴിവുകൾ അംഗീകരിക്കപ്പെട്ടവയാണ്.നിങ്ങളുടെ ബുദ്ധിയും അതിനോടുള്ള താല്പര്യവും മറ്റുള്ളവർക്ക് കാഴ്‌ചവസ്‌തുവാക്കേണ്ട കാര്യമില്ല.നിങ്ങളുടെ താല്പര്യം പറഞ്ഞു സഹായം ചോദിക്കുക.നിങ്ങൾക്കത് ലഭിക്കും.

,പിസ്സെസ് (മീനം രാശി )

,പിസ്സെസ് (മീനം രാശി )

നിങ്ങളുടെ മുന്നിൽ അവർ വീണുപോകും.നിങ്ങൾ ഒരു കാന്തത്തെപ്പോലെ അവരുടെ ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു.നിങ്ങൾ മറ്റുള്ള വ്യക്തികളെ പോലെയല്ല.ഇത് പ്രണയത്തിന്റെ ആകർഷണമാണ്.നിങ്ങളുടെ ജീവിതത്തിൽ നല്ലൊരു സുഹൃത്തായി ബന്ധം സ്ഥാപിക്കാൻ പറ്റുന്ന ഒരാളെ നിങ്ങൾ മനസ്സിൽ പതിപ്പിച്ചിട്ടുണ്ട്.ഈ വ്യക്തി നിങ്ങളെ ഉയരത്തിലേക്ക് എത്തിക്കും.നിങ്ങളുടെ കഴിവും സർഗാത്മകതയും അദ്ദേഹം പ്രോത്സാഹിപ്പിക്കും.അതിനാൽ ഈ വ്യക്തിയെ പോകാൻ അനുവദിക്കരുത്.

Read more about: life ജീവിതം
English summary

ദിവസഫലം (7 -4 -2018 )

what your Sun sign, we are all affected by the 12 signs of the zodiac, as the Sun and other planets cycle through the horoscope over the course of a year. Browse through the signs of astrology here to learn their deeper meaning
Story first published: Saturday, April 7, 2018, 7:00 [IST]