ഈ ദുരിതത്തിന് അവസാനമുണ്ടാകുമോ?

Posted By:
Subscribe to Boldsky

ഉള്ളതു കൊണ്ട് സംതൃപ്തി പെടാന്‍ മനുഷ്യനറിയില്ല. എന്തുകൊണ്ട് എനിയ്ക്കതില്ല എന്ന ചിന്ത മാത്രമായിരിക്കും എല്ലാവരുടേയും മനസ്സില്‍. തനിയ്ക്കില്ലാത്തത് മറ്റുള്ളവര്‍ക്കുണ്ടെങ്കില്‍ അതെങ്ങനെയെങ്കിലും സ്വന്തമാക്കണമെന്ന ചിന്ത തന്നെയായിരിക്കും പലരുടേയും മനസ്സില്‍. മറ്റുള്ളവരുടെ നന്മയില്‍ സന്തോഷിക്കുന്നവരുടെ എണ്ണം വളരെ ചുരുങ്ങിക്കൊണ്ടിരിയ്ക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. ദുര്‍മന്ത്രവാദത്തിന്റെ ഈറ്റില്ലമായി മാറിയ ഗ്രാമം

എന്നാല്‍ മറ്റുള്ളവരുടെ നിസ്സഹായവസ്ഥ കാണുമ്പോള്‍ തനിയ്ക്കിതെങ്കിലും ഉണ്ടല്ലോ എന്ന് സമാധാനിക്കാന്‍ ശ്രമിക്കണം. പലപ്പോഴും ദുരിതങ്ങളില്‍ ജീവിയ്ക്കുന്ന പല ജീവിതങ്ങളും നമുക്ക് ചുറ്റും ഉണ്ട്. വിചിത്ര രോഗം കൊണ്ട് കഷ്ടപ്പെടുന്ന ചില കുട്ടികള്‍ നമുക്ക് ചുറ്റുമുണ്ട്. എന്നാലും ജീവിതത്തോട് ഒരിക്കലും തോറ്റു കൊടുക്കില്ലെന്ന നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറുന്നവര്‍. മരണത്തെ കാണിച്ചു തരും ചില ലക്ഷണങ്ങള്

കാസിഡ് ഹോപ്പര്‍

കാസിഡ് ഹോപ്പര്‍

ജനിച്ചപ്പോള്‍ കണ്ണും മൂക്കും ഇല്ലാതെയായിരുന്നു ഇവളുടെ ജനനം. എന്നാല്‍ ശസ്ത്രക്രിയയിലൂടെ ഈ പ്രശ്‌നത്തിന് ഡോക്ടര്‍ പരിഹാരം കണ്ടു. ഇപ്പോള്‍ ബിരുദ പഠനത്തിനു ശേഷം ജോലി ചെയ്യുകയാണ് കാസിഡ്.

 ഗാബി വില്ല്യംസ്

ഗാബി വില്ല്യംസ്

പത്ത് വയസ്സുകാരിയാണ് ഗാബി വില്ല്യംസ്. എന്നാല്‍ ഇപ്പോഴും ഒരുവയസ്സുകാരിയുടെ ശാരീരികമാറ്റങ്ങളേ ഇവളിലുള്ളൂ. ഇപ്പോഴാകട്ടെ സംസാരശേഷിയും കാഴ്ചശക്തിയും നഷ്ടപ്പെട്ട അവസ്ഥയിലാണ് ഗാബി.

പാന്‍ ഷിനാംഗ്

പാന്‍ ഷിനാംഗ്

ജനിതക തകരാറിനാല്‍ വ്യത്യസ്തമായ ചര്‍മ്മരോഗമാണ് പാനിനെ ബാധിച്ചിരിയ്ക്കുന്നത്. ശരീരം മുഴുവന്‍ ഇത്തരത്തിലുള്ള ചൊറിഞ്ഞ് പൊട്ടുന്ന ചര്‍മ്മാണ് പാനിനുള്ളത്. മരുന്നിലുള്ളത് മനുഷ്യമാംസമോ?

ദീപക് കുമാര്‍ പസ്വാന്‍

ദീപക് കുമാര്‍ പസ്വാന്‍

ദീപക് കുമാര്‍ പസ്വാന്‍ എന്ന ഈ കുട്ടിയുടെ അവസ്ഥ വളരെ ദയനീയമാണ്. എട്ടുവയസ്സായ ഈ കുട്ടിയുടെ ദുരിതം അമിതമായി ശരീരഭാഗങ്ങളിലുള്ള കൈകാലുകളാണ്. എന്നാല്‍ ഇത് പിന്നീട് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.

 റിച്ചാര്‍ഡ് സാന്‍ഡ്രാക്ക്

റിച്ചാര്‍ഡ് സാന്‍ഡ്രാക്ക്

ലിറ്റില്‍ ഹെര്‍ക്കുലീസ് എന്നാണ് റിച്ചാര്‍ഡ് അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും കരുത്തനായ കുട്ടിയാണ് റിച്ചാര്‍ഡ്.

ഫു വെഗ്വി

ഫു വെഗ്വി

പതിനഞ്ച് വയസ്സു കാരനായ ഫുവിന് അധികമായി മൂന്ന് നട്ടെല്ലില്‍ മൂന്ന് കശേരുക്കള്‍ ഉണ്ട്. ഇത് കഴുത്തിന്റെ നീളം വര്‍ദ്ധിപ്പിച്ച അവസ്ഥയിലാണ് ഇപ്പോള്‍ ഫു. സാധാരണ മനുഷ്യന് നട്ടെല്ലിലെ കശേരുക്കളുടെ എണ്ണം ഏഴ് ആണ്. എന്നാല്‍ ഇപ്പോള്‍ ഫുവില്‍ ഇത് 10 ആണ്. അമിതമായ വേദനയും ബുദ്ധിമുട്ടുമാണ് ഈ 15വയസ്സുകാരന്‍ അനുഭവിയ്ക്കുന്നത്.

 ലു ഹാവോ

ലു ഹാവോ

ലുഹാവോയെക്കുറിച്ച് ഈ അടുത്ത് നമ്മളെല്ലാവരും വായിച്ചറിഞ്ഞതാണ്. മൂന്ന് വയസ്സുകാരനായ ലുവിന്റെ തൂക്കം 132 പൗണ്ട് ആണ്. ഈ തടി കൊണ്ട് ബുദ്ധിമുട്ടുകയാണ് ലുവും മാതാപിതാക്കളും.

English summary

Shocking Special Kids Who Exist

This is the list of kids who got famous for either being the heaviest child or being a specially challenged kid who is physically fit.
Story first published: Friday, August 19, 2016, 7:00 [IST]
Subscribe Newsletter