നാളെ അപ്രത്യക്ഷമാകാന്‍ പോകുന്ന നഗരങ്ങള്‍!

Posted By:
Subscribe to Boldsky

പ്രകൃതി എപ്പോഴും രഹസ്യങ്ങളുടെ കലവറയാണ്. അത്രയേറെ നിഗൂഢതകളാണ് പ്രകൃതി ഒരുക്കിവെച്ചിട്ടുള്ളത്. എന്നാല്‍ പ്രകൃതിയോട് നാം ചെയ്യുന്ന ഓരോ ദ്രോഹത്തിന്റേയും ഫലമാണ് ഭൂമികുലുക്കവും വെള്ളപ്പൊക്കവും എല്ലാം. എന്നിട്ടും പ്രകൃതിയെ ചൂഷണം ചെയ്യുന്നത് പലരും അവസാനിപ്പിക്കുന്നില്ല.

എന്നെങ്കിലും ഒരിക്കല്‍ ലോകം അവസാനിക്കുമെന്ന് നമുക്കെല്ലാം അറിയാം. ശാസ്ത്രം എത്രയൊക്കെ വളര്‍ന്നാലും നമ്മുടെ തന്നെ പല ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിയ്ക്കില്ല. ഇത്തരത്തില്‍ ഉത്തരം കിട്ടാത്ത ഒന്നാണ് ബര്‍മൂഡ ട്രയാങ്കിള്‍. ഈ മരണച്ചുഴിയുടെ ദുരൂഹത ഇന്നും തുടരുന്നു

അതുപോലെ തന്നെ നിന്ന നില്‍പ്പില്‍ കാണാതായ നിരവധി നഗരങ്ങളും തടാകങ്ങളുമുണ്ട്. ഇനി അപ്രത്യക്ഷമാകാന്‍ പോകുന്ന ചില നഗരങ്ങള്‍ ഉണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം. ആളുകളെ അപ്രത്യക്ഷരാക്കും അത്ഭുത ദ്വീപ്

 ബാംങ്കോങ്

ബാംങ്കോങ്

ലോകത്തിലെ സ്വര്‍ഗ്ഗം എന്നാണ് ബാംങ്കോങ് നഗരം അറിയപ്പെടുന്നത്. എന്നാല്‍ ഉടനെ തന്നെ അപ്രത്യക്ഷമാകാന്‍ പോകുന്ന നഗരങ്ങളുടെ പട്ടികയില്‍ മുന്നിലാണ് ബാംങ്കോങ് എന്നതാണ് സത്യം. അധികം വൈകാതെ തന്നെ കടലുമായി ചേരാന്‍ പോകുന്ന നഗരങ്ങളില്‍ മുന്നിലാണ് ബാംങ്കോങ്.

സാന്‍ഫ്രാന്‍സിസ്‌കോ

സാന്‍ഫ്രാന്‍സിസ്‌കോ

അമേരിക്കയിലെ ഏറ്റവും പ്രസിദ്ധമായ നഗരങ്ങളില്‍ ഒന്നാണ് സാന്‍ഫ്രാന്‍സിസ്‌കോ. എന്നാല്‍ ഉടന്‍ തന്നെ അപ്രത്യക്ഷമാകുന്ന നഗരങ്ങളില്‍ മുന്നിലും. അതിശക്തമായ ഭൂകമ്പമായിരിക്കും ഈ നഗരത്തിന്റെ നാശത്തിന് കാരണം എന്നാണ് ഗവേഷകാഭിപ്രായം.

വെനീസ്

വെനീസ്

ലോകത്തിലെ ഏറ്റവും മനോഹരമായ നഗരങ്ങളില്‍ ഒന്നാണ് വെനീസ്. പൂര്‍ണമായും ഇല്ലാതാകാന്‍ പോകുന്ന നഗരങ്ങളുടെ പട്ടികയില്‍ മുന്‍പില്‍. വെള്ളപ്പൊക്കമായിരിക്കും ഈ നഗരത്തിന്റെ നാശത്തിന് കാരണം.

 മെക്‌സികോ

മെക്‌സികോ

തൊഴിലവസരങ്ങളുമായി മാടിവിളിയ്ക്കുന്ന ലോകരാജ്യങ്ങളില്‍ മുന്നിലാണ് മെക്‌സിക്കോ. തടാകത്തിന് പുറത്ത് രൂപം കൊണ്ട ഈ നഗരം ഓരോ വര്‍ഷവും തടാകത്തോട് കൂടുതല്‍ അടുത്ത് കൊണ്ടിരിയ്ക്കുകയാണ്. കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിനിടയ്ക്ക് 10 മീറ്ററോളം തടാകത്തിലേക്ക് ഇറങ്ങിക്കഴിഞ്ഞു ഈ നഗരം.

ബാന്‍ജുള്‍

ബാന്‍ജുള്‍

ആഫ്രിക്കന്‍ നഗരങ്ങളില്‍ ഏറ്റവും മികച്ചു നില്‍ക്കുന്ന നഗരങ്ങളില്‍ ഒന്നാണഅ ബാന്‍ജുള്‍. സമുദ്രനിരപ്പ് ഓരോ ദിവസം ചെല്ലുന്തോറും നഗരത്തെ മുക്കിക്കൊണ്ടിരിയ്ക്കുകയാണ് എന്നതാണ് വാസ്തവം.

നേപ്പിള്‍സ്

നേപ്പിള്‍സ്

നേപ്പിള്‍ നഗരവും ചരിത്രത്തില്‍ ഇടം നേടിയിട്ടുള്ള ഒന്നാണ്. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് നേപ്പിള്‍സ്. എന്നാല്‍ അഗ്നി പര്‍വ്വത സ്‌ഫോടനമായിരിക്കും ഈ നഗരത്തിന്റെ അവസാനത്തിന് കാരണമാകുന്നത് എന്നാണ് ഭൂമിശാസ്ത്രഗവേഷകര്‍ പറയുന്നത്.

English summary

Cities that are going to disappear

Here is the list of cities that will no longer be on the map in the coming time. These are some of the major cities that will be wiped away! Find out more
Story first published: Thursday, July 21, 2016, 8:00 [IST]
Subscribe Newsletter