For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യം പകച്ചു പോയ മഴ ദുരന്തങ്ങള്‍

|

നൂറ്റാണ്ടിലെ ഏറ്റവും ശക്തിയേറിയ മഴയ്ക്ക് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ ചെന്നൈ. ഒരു മാസം കൊണ്ട് പെയ്തു തീര്‍ക്കേണ്ട മഴയാണ് ഒരു ദിവസം കൊണ്ട് ചെന്നൈ നഗരത്തെ പിടിച്ചു കുലുക്കിയിരിക്കുന്നത്.

ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയ്ക്കു സമീപം രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് ഇപ്പോള്‍ ചെന്നൈയിലും തമിഴ്‌നാടിന്റെ മറ്റു പ്രദേശങ്ങളിലും പിടിമുറുക്കിയിരിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തില്‍ സ്ഥാനം പിടിച്ച ചില മഴക്കെടുതികള്‍ ഉണ്ട്. പ്രത്യേകിച്ചും നോര്‍ത്ത് ഇന്‍ഡ്യയിലാണ് ഇത്തരം മഴക്കെടുതികള്‍ സംഹാരതാണ്ഡവം തീര്‍ത്തിട്ടുള്ളത്.

സ്വതന്ത്രാനന്തര ഇന്ത്യുടെ ചരിത്രത്തില്‍ നാശം വിതച്ച ചില മഴക്കെടുതികള്‍ ഉണ്ട്. നിരവധി പേര്‍ക്ക് വീടും നാടും ഉറ്റവരേയും ഉടയവരേയും നഷ്ടമായ പ്രകൃതി ദുരന്തം. ഇവ ഏതൊക്കെയെന്ന് നോക്കാം.

1987- ബീഹാര്‍ വെള്ളപ്പൊക്കം

1987- ബീഹാര്‍ വെള്ളപ്പൊക്കം

1987-ല്‍ ബാഹാറിലുണ്ടായ വെള്ളപ്പൊക്കമാണ് ഇന്ത്യ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ പ്രകൃതി ദുരന്തം. 1399 മനുഷ്യ ജീവനുകളാണ് പ്രകൃതിയുടെ ഈ സംഹാര താണ്ഡവത്തില്‍ മരണപ്പെട്ടത്. 68 മില്ല്യണ്‍ രൂപയുടെ നാശ നഷ്ടമാണ് രേഖപ്പെടുത്തിയത്.

1998- ആസ്സാം വെള്ളപ്പൊക്കം

1998- ആസ്സാം വെള്ളപ്പൊക്കം

ആസ്സാമില്‍ 1998-ലുണ്ടായ ദുരന്തമാണ് മറ്റൊരു പ്രകൃതി ദുരന്തത്തെ ഇന്ത്യയ്ക്ക് പരിചിതമാക്കിയത്. ആസ്സാമിലെ 21 മലയോര പ്രദേശങ്ങളെ ദുരന്തം കാര്യമായി തന്നെ ബാധിച്ചു. 156 പേരുടെ മരണത്തിന് ഈ ദുരന്തം കാരണമായി. മേനുഷ്യരെ കൂടാതെ നിരവധി കന്നു കാലികളും മരണത്തിലേക്ക് എടുത്തെറിയപ്പട്ടു.

2004- ബീഹാര്‍ ദുരന്തം

2004- ബീഹാര്‍ ദുരന്തം

ബീഹാറിനെയായിരുന്നു വീണ്ടും വീണ്ടും ദുരന്തം വേട്ടയാടപ്പെട്ടത്. 21.2 ദശലക്ഷം രൂപയുടെ നാശനഷ്ടം 2004-ല് ബീഹാറിനു അഭിമുഖീകരിക്കേണ്ടി വന്നു. സ്ത്രീകളും കുട്ടികളുമടക്കം 885 പേരാണ് മരണത്തിലേക്ക് പോയത്.

2005- മഹാരാഷ്ട്ര

2005- മഹാരാഷ്ട്ര

2005-ല്‍ മഹാരാഷ്ട്രയായിരുന്നു പ്രകൃതിയുടെ അടുത്ത ഇര. 5000 പേരാണ് ഈ ദുരന്തത്തില്‍ മരണപ്പെട്ടത്. പലരും ഓഫീസുകളിലും ആശുപത്രികളിലും ദിവസങ്ങളോളമാണ് കുടുങ്ങിക്കിടന്നത്.

 2008-ല്‍ ബീഹാര്‍ വീണ്ടും

2008-ല്‍ ബീഹാര്‍ വീണ്ടും

2008-ല്‍ ബീഹാറില്‍ വീണ്ടും പ്രകൃതി തന്റെ താണ്ഡവത്തിന് തുടക്കമിട്ടു. പുഴ ഗതിമാറിയൊഴുകിയതു 30 ലക്ഷത്തോളം ആളുകളുടെ ജീവനും സ്വത്തിനും ഭീഷണിയായിരുന്നു. ഏകദേശം 8 ലക്ഷം ഏക്കറിലധികം ഭൂമി നശിച്ചു. മാത്രമല്ല ഇവിടേയും നൂറുകണക്കിനാളുകളാണ് മരണപ്പെട്ടത്.

2010-ല്‍ ലഡാക്ക്

2010-ല്‍ ലഡാക്ക്

ലഡാക്കില്‍ 2010 ആഗസ്റ്റ് 6നുണ്ടായ വെള്ളപ്പൊക്കവും കനത്ത മഴയുമായിരുന്നു മറ്റൊരു ദുരന്തം സമ്മാനിച്ചത്. 255 പേരാണ് ഈ ദുരന്തത്തില്‍ മരണപ്പെട്ടത്.

2012- ആസ്സാം

2012- ആസ്സാം

അമിതമായ മഴയെത്തുടര്‍ന്ന് ബ്രഹ്മപുത്രയിലുണ്ടായ വെള്ളപ്പൊക്കം 124 മനുഷ്യ ജീവനുകളാണ് അപഹരിച്ചത്. കാസിരംഗ നാഷണല്‍ പാര്‍ക്കിലെ 500-ലധികം മൃഗങ്ങളും ഈ വെള്ളപ്പൊക്കത്തിനിരയായി.

2013-ഉത്തരാഖണ്ഡ്

2013-ഉത്തരാഖണ്ഡ്

ഇന്ത്യന്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ സൃഷ്ടിച്ച വെള്ളപ്പൊക്കമായിരുന്നു ഉത്തരാഖണ്ഡിലുണ്ടായത്. കേദാരനാഥ്, ബദ്രീനാഥ് തുടങ്ങിയ പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനെത്തിയവര്‍ ദിവസങ്ങളോളമാണ് ഇവിടെ കുടുങ്ങിയത്. ഏകദേശം 1000 മനുഷ്യ ജീവനുകളാണ് ഈ മഴക്കെടുതിയില്‍ പൊലിഞ്ഞത്.

2014- ജമ്മു കാശ്മീര്‍ വെള്ളപ്പൊക്കം

2014- ജമ്മു കാശ്മീര്‍ വെള്ളപ്പൊക്കം

ഇന്ത്യയിലെ സ്വര്‍ഗ്ഗമായ ജമ്മു കാശ്മീര്‍ ആണ് 2014-ല്‍ പ്രകൃതി താണ്ഡവത്തിന് ഇരയായത്. ഝലം നദിയിലുണ്ടായ വെള്ളപ്പൊക്കം ഇതിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചു. 138 ആളുകളാണ് ഈ ദുരന്തത്തില്‍ മരണമടഞ്ഞത്.

2015- തമിഴ്‌നാട്

2015- തമിഴ്‌നാട്

ഇപ്പോള്‍ തമിഴ്‌നാടിനേയും പിടിച്ചു കുലുക്കിയിരിക്കുകയാണ് പ്രകൃതി. ചരിത്രത്തില്‍ രേഖപ്പെടുത്താവുന്ന ഏറ്റും ശക്തിയേറിയ മഴയാണ് ചെന്നൈയില്‍ പെയ്യുകയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

Read more about: life india ജീവിതം
English summary

Deadliest Floods In Indian History

India has witnessed some of the deadliest floods in its history. Have a look at such deadliest floods the country has witnessed.
X
Desktop Bottom Promotion