ഇന്ത്യന്‍ പ്രണയം തട്ടുകടകളോട്‌!!

Posted By: Super
Subscribe to Boldsky

നിങ്ങള്‍ ആദ്യമായി ഇന്ത്യ സന്ദര്‍ശിക്കുകയാണെങ്കില്‍ ട്രാഫിക് തിരക്കും, പാതകളിലെ മൃഗങ്ങളെയും, അവയ്ക്കൊപ്പം കടന്ന് പോകുന്ന മനുഷ്യരെയും കണ്ട് ആശ്ചര്യപ്പെട്ട് പോകും. ഇതിനൊപ്പം സാധാരണമായി കാണാവുന്ന കാഴ്ചയാണ് തെരുവുകളില്‍ നിന്ന് ആളുകള്‍ ഭക്ഷണം കഴിക്കുന്നത്.

ഇന്ത്യയിലെ സ്വാദൂറും തെരുവോര ഭക്ഷണങ്ങള്‍

ഇന്ത്യയില്‍ ബഹുഭൂരിപക്ഷം ആളുകളും തെരുവ് ഭക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്നവരാണ്. ഇതിന് പിന്നില്‍ പല കാരണങ്ങളുമുണ്ട്.

ഇന്ത്യക്കാര്‍ക്കു പ്രിയം തെരുവോര ഭക്ഷണങ്ങള്‍

ഇന്ത്യക്കാര്‍ക്കു പ്രിയം തെരുവോര ഭക്ഷണങ്ങള്‍

തെരുവില്‍ നിന്ന് ലഭിക്കുന്ന ഭക്ഷണത്തിന് വില കുറവാണ് എന്നതാണ് പ്രധാന കാര്യം. കീശയില്‍ കനം കുറവുള്ള സമയത്ത് അതിനാല്‍ തന്നെ ഈ ഭക്ഷണം അനുയോജ്യമാകും. ഇതിന് പുറമേ കൂടുതല്‍ അളവ് ഭക്ഷണം ലഭിക്കുകയും ചെയ്യും.

ഇന്ത്യക്കാര്‍ക്കു പ്രിയം തെരുവോര ഭക്ഷണങ്ങള്‍

ഇന്ത്യക്കാര്‍ക്കു പ്രിയം തെരുവോര ഭക്ഷണങ്ങള്‍

പാതയോരത്ത് നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഭക്ഷ​ണ മേശയുടെ ആവശ്യമില്ല. അതുകൊണ്ട് തന്നെ ഭക്ഷണമേശയില്‍ പാലിക്കേണ്ടുന്ന മര്യാദകള്‍ ബാധകമാകില്ല. വിരലും, കയ്യും എന്തിന് കാല്‍ വിരല്‍ വരെ നക്കിയാലും ആരും നിങ്ങളെ ശ്രദ്ധിക്കാന്‍ പോകുന്നില്ല.

ഇന്ത്യക്കാര്‍ക്കു പ്രിയം തെരുവോര ഭക്ഷണങ്ങള്‍

ഇന്ത്യക്കാര്‍ക്കു പ്രിയം തെരുവോര ഭക്ഷണങ്ങള്‍

തെരുവ് ഭക്ഷണം സുലഭമായി ലഭിക്കുന്നതാണ്. ഒരു പ്രത്യേക സമയം കണക്കാക്കി ഇത് കഴിക്കാനായി പോകേണ്ടതില്ല. അഥവാ ഒരിടത്ത് ഇല്ലെങ്കില്‍ അല്പം നടന്ന് അടുത്ത തെരുവിലെത്തിയാല്‍ അവിടെ ഉണ്ടാകുമെന്ന് തീര്‍ച്ച.

ഇന്ത്യക്കാര്‍ക്കു പ്രിയം തെരുവോര ഭക്ഷണങ്ങള്‍

ഇന്ത്യക്കാര്‍ക്കു പ്രിയം തെരുവോര ഭക്ഷണങ്ങള്‍

തെരുവ് ഭക്ഷണശാലകളിലെ ഭക്ഷണം പാചകം ചെയ്യാനുപയോഗിക്കുന്ന മസാലകള്‍ വളരെ മികച്ചവയാണ്. അവിടെ ലഭിക്കുന്ന ഏത് ഭക്ഷണത്തിന്‍റെയും രുചി നിങ്ങള്‍ക്ക് ഇഷ്ടമാകും. ഇന്ത്യാക്കാരുടെ തെരുവ് ഭക്ഷണപ്രേമത്തിന് പിന്നിലെ ഒരു പ്രധാന ഘടകമാണിത്.

ഇന്ത്യക്കാര്‍ക്കു പ്രിയം തെരുവോര ഭക്ഷണങ്ങള്‍

ഇന്ത്യക്കാര്‍ക്കു പ്രിയം തെരുവോര ഭക്ഷണങ്ങള്‍

രണ്ടാമത് ഭക്ഷണം ആവശ്യപ്പെട്ടാലും മടികൂടാതെ നല്കപ്പെടും. ഒന്നു പുഞ്ചിരിച്ചുകൊണ്ട് അല്പം സാമ്പാറിനായി ആവശ്യപ്പെട്ടാല്‍ പ്രസന്നമായ മുഖത്തോടെ തന്നെ നിങ്ങള്‍ക്ക് ആവശ്യമായത് അവര്‍ നല്കും. ഇതിന് അധികം പണം നല്കേണ്ടിയും വരില്ല.

ഇന്ത്യക്കാര്‍ക്കു പ്രിയം തെരുവോര ഭക്ഷണങ്ങള്‍

ഇന്ത്യക്കാര്‍ക്കു പ്രിയം തെരുവോര ഭക്ഷണങ്ങള്‍

തെരുവ് ഭക്ഷണത്തിന്‍റെ ഘടനയും, രുചിയും, ഗന്ധവുമൊക്കെ വയര്‍ നിറയെ കഴിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്.

ഇന്ത്യക്കാര്‍ക്കു പ്രിയം തെരുവോര ഭക്ഷണങ്ങള്‍

ഇന്ത്യക്കാര്‍ക്കു പ്രിയം തെരുവോര ഭക്ഷണങ്ങള്‍

ഓരോ വില്പനക്കാരന്‍റെയടുത്തും വിഭിന്നമായ രുചികളാവും നിങ്ങള്‍ക്ക് ലഭിക്കുക. തെരുവ് ഭക്ഷണം ശീലമാക്കുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകുന്ന ഒരു കാര്യമാണിത്.

ഇന്ത്യക്കാര്‍ക്കു പ്രിയം തെരുവോര ഭക്ഷണങ്ങള്‍

ഇന്ത്യക്കാര്‍ക്കു പ്രിയം തെരുവോര ഭക്ഷണങ്ങള്‍

നിങ്ങള്‍‌ക്ക് മുന്നില്‍ തന്നെ ആഹാരം തയ്യാറാക്കുന്നത് കാണാനാവും. അത് കണ്ടുകൊണ്ടിരിക്കുന്നത് ഭക്ഷണം കൂടുതല്‍ രുചികരമായി തോന്നാനിടയാക്കും.

ഇന്ത്യക്കാര്‍ക്കു പ്രിയം തെരുവോര ഭക്ഷണങ്ങള്‍

ഇന്ത്യക്കാര്‍ക്കു പ്രിയം തെരുവോര ഭക്ഷണങ്ങള്‍

നിങ്ങള്‍ക്ക് ആവശ്യമായ രീതിയില്‍ ഈ ഭക്ഷണങ്ങള്‍ ലഭ്യമാകും. നിങ്ങള്‍ക്ക് അനുയോജ്യമായ തരത്തില്‍ മസാലകള്‍ ചേര്‍ത്ത് തയ്യാറാക്കാന്‍ ആവശ്യപ്പെടാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ടാവും.

ഇന്ത്യക്കാര്‍ക്കു പ്രിയം തെരുവോര ഭക്ഷണങ്ങള്‍

ഇന്ത്യക്കാര്‍ക്കു പ്രിയം തെരുവോര ഭക്ഷണങ്ങള്‍

ചെലവേറിയ ആഡംബര റസ്റ്റോറന്‍റുകളിലെ ഭക്ഷണങ്ങളേക്കാള്‍ മികച്ചവയാവും ഇവിടെ ലഭിക്കുന്ന ഭക്ഷണങ്ങള്‍. ഇതിനോട് നിങ്ങള്‍ക്ക് യോജിക്കാനാവുന്നുണ്ടോ?

Read more about: pulse സ്പന്ദനം
English summary

Why Indians Like Street Foods

Have you ever wondered why Indians love street food? You can take a deep breath now, as we have the reasons! Take a look.