ഇന്ത്യന്‍ വിവാഹത്തിലെ ഞെട്ടിയ്ക്കും കാഴ്ചകള്‍!!

Posted By:
Subscribe to Boldsky

ഇന്ത്യയിലെ വിവാഹച്ചടങ്ങളുകള്‍ മിക്കവാറും മറ്റു രാജ്യങ്ങളിലുള്ളവരെ ആശ്ചര്യപ്പെടുത്തും വിധമായിരിയ്ക്കും. ഇതിന്റെ ആര്‍ഭാടങ്ങളും ഇതിനെത്തിച്ചേരുന്ന പുരുഷാരവുമെല്ലാം.

Shocking Things Seen At Indian Wedding

രണ്ടുപേര്‍ ഒരുമിച്ചൊരു ജീവിതം തുടങ്ങുന്നതിന് ഇത്രയൊക്കെ ബഹളത്തിന്റെ ആവശ്യമുണ്ടോയെന്ന ചോദ്യം ഇത്തരം കാഴ്ചകള്‍ കാണുമ്പോള്‍ ചിലര്‍ക്കെങ്കിലും സ്വാഭാവികമായി തോന്നിയേക്കാം. പ്രത്യേകിച്ച് ഇന്ത്യക്കാരല്ലാത്തവര്‍ക്ക്.

ചില വിചിത്രമായ അഡിക്ഷനുകള്‍

ഇന്ത്യന്‍ വിവാഹങ്ങളില്‍ കാണുന്ന ചില നേര്‍ക്കാഴ്ചകളിലേക്കു നോക്കൂ, ഞെട്ടിക്കും കാഴ്ചകളെന്നു പറയാം.

വിവാഹവേദിയ്ക്കും വിവാഹച്ചടങ്ങുകള്‍ക്കുമുള്ള ആര്‍ഭാടവും ഇതിനു ചെലവാക്കുന്ന പണവുമെല്ലാം ആശ്ചര്യപ്പെടുത്തുന്ന ഒന്നുതന്നെ. കുറച്ചു സമയത്തിനു വേണ്ടി ഇത്രയും ചെലവു വേണോയെന്നു സംശയം തോന്നുന്നതു സ്വാഭാവികമല്ലേ.

വിവാഹത്തിനെത്തിച്ചേരുന്നവരുടെ എണ്ണം പലപ്പോഴും ഏറെ കൂടുതലാണ്. കൂടുതല്‍ ആളുകളെത്തിയാലേ വിവാഹം കൊഴുക്കൂയെന്ന ധാരണയാകാം കാരണം. പിന്നെ ഒഴിവാക്കാനാവാത്ത ആളുകളും ഒഴിവാക്കാനാവത്ത കല്യാണമെന്നു പറഞ്ഞു വീടടച്ചു വരുന്നവരും.

വിവാഹച്ചടങ്ങുകള്‍ പരമ്പരാഗതമാണ്. എങ്കിലും ഇത്രയൊക്കെ ആവശ്യമുണ്ടോയെന്ന ചോദ്യവും ന്യായം.

വിവാഹത്തിനെത്തുന്നവരുടെ പലരുടേയും പ്രധാന ലക്ഷ്യം ഭക്ഷണം തന്നെയാണ്. തിക്കിത്തിരക്കി ഇടിച്ചു കയറി ഭക്ഷണം കഴിയ്ക്കുന്ന രീതിയിലേയ്ക്കു മാറിയിരിയ്ക്കുന്നു, കാര്യങ്ങള്‍.

Shocking Things Seen At Indian Wedding

വധുവരന്മരാരുടെ, പ്രത്യേകിച്ച് വധുവിന്റെ ആഭരണങ്ങളും വേഷഭൂഷാദികളുമെല്ലാം കുറച്ചു കൂടുതല്‍ തന്നെയല്ലേ. ഇത്രയൊക്കെ ആവശ്യമുണ്ടോയെന്ന ചിന്ത ന്യായം.

Read more about: pulse marriage
English summary

Shocking Things Seen At Indian Wedding

If you are attending an Indian wedding for the first time, you might be overwhelmed with the things you see around.